അബൂദബി: അബുദബിയിൽ പെരുന്നാൾ ശുശ്രൂഷകൾക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. അബൂദബി സെന്റ് ജോർജ് ഓർത്തഡോക്‌സ് ദേവാലയത്തിലെ പെരുന്നാൾ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനിടെ യാണ് അടൂർ സ്വദേശിയായ ഗീവർഗ്ഗീസ് മത്തായി കുഴഞ്ഞുവീണ് മരിച്ചത്..

അബൂദബിയിലെ നാഷനൽ ഹോട്ടൽ ജീവനക്കാരൻ ആണ് കറ്റാനം സ്വദേശി വേലങ്ങാട്ടു പുത്തൻപുരയിൽ ഗീവർഗ്ഗീസ് മത്തായി. പരേതന് 38 വയസായിരുന്നു. വെള്ളിയാഴ്ച പള്ളിയിലാണ് അനിൽ കുഴഞ്ഞുവീണത്. ഉടൻ ശൈഖ് ഖലീഫ ആശുപത്രിയിലെ അടിയന്തര ശുശ്രൂഷ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു

ഭാര്യ: ലീനാ എബ്രഹാം, മക്കൾ: അലീനാ മറിയം, അലിഷാ എൽസാ. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.