- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളക്ടർ ബ്രോയുടെ തിരക്കഥയ്ക്കും വ്യത്യസ്ത പേര് നൽകി സംവിധായകൻ; ലോർഡ് ലിവിങ്‌സ്റ്റൺ 7000 കണ്ടിക്ക് ശേഷമുള്ള അനിൽ രാധാകൃഷ്ണൻ ചിത്രത്തിന്റെ പേര് ദിവാൻജി മൂല ഗ്രാന്റ് പ്രി(ക്‌സ്)
കോഴിക്കോട്: നോർത്ത് 24 കാതം, സപ്തമശ്രീ തസ്‌കരാ:, ലോർഡ് ലിവിങ്‌സ്റ്റൺ 7000 കണ്ടി എന്നിവയൊക്കെ പേരിലൂടെ ശ്രദ്ധ നേടിയ അനിൽ രാധാകൃഷ്ണൻ സിനിമകളാണ്. പുതിയ ചിത്രത്തിനും ഈ മാതൃക തുടരുകയാണ് സംവിധായകൻ. ദിവാൻജി മൂല ഗ്രാന്റ് പ്രി(ക്‌സ്) എന്നാണ് പുതിയ സിനിമയ്ക്കു പേരിട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലാ കളക്ടർ എന്ന കളക്ടർ ബ്രോ എൻ.പ്രശാന്തുമായി ചേർന്നാണ് അനിൽ രാധാകൃഷ്ണ മേനോൻ പുതിയ സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നത്. യുവാക്കൾ പ്രധാന കഥാപാത്രമായി വരുന്ന സിനിമ അഡ്വഞ്ചറസ് മൂവി ആയിരിക്കും. നെടുമുടി വേണുവും നൈല ഉഷയും സിനിമയിലുണ്ടാകും. കാരുണ്യത്തിന്റെ സ്പർശമുള്ള കംപാഷനേറ്റ് കോഴിക്കോട്, വിശപ്പകറ്റാനുള്ള ഓപ്പറേഷൻ സുലൈമാനി, യാത്രാദുരിതത്തിന് അറുതി വരുത്തുന്ന സവാരിഗിരി പോലുള്ള നൂതന പദ്ധതികൾ ആവിഷ്‌കരിച്ച പ്രശാന്ത് സംസ്ഥാന സർക്കാരിനുവേണ്ടി കരുണ ചെയ്‌വാൻ എന്നൊരു ഡോക്യുമെന്ററി എഴുതി സംവിധാനം ചെയ്തിരുന്നു.
കോഴിക്കോട്: നോർത്ത് 24 കാതം, സപ്തമശ്രീ തസ്‌കരാ:, ലോർഡ് ലിവിങ്‌സ്റ്റൺ 7000 കണ്ടി എന്നിവയൊക്കെ പേരിലൂടെ ശ്രദ്ധ നേടിയ അനിൽ രാധാകൃഷ്ണൻ സിനിമകളാണ്. പുതിയ ചിത്രത്തിനും ഈ മാതൃക തുടരുകയാണ് സംവിധായകൻ. ദിവാൻജി മൂല ഗ്രാന്റ് പ്രി(ക്‌സ്) എന്നാണ് പുതിയ സിനിമയ്ക്കു പേരിട്ടിരിക്കുന്നത്.
കോഴിക്കോട് ജില്ലാ കളക്ടർ എന്ന കളക്ടർ ബ്രോ എൻ.പ്രശാന്തുമായി ചേർന്നാണ് അനിൽ രാധാകൃഷ്ണ മേനോൻ പുതിയ സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നത്. യുവാക്കൾ പ്രധാന കഥാപാത്രമായി വരുന്ന സിനിമ അഡ്വഞ്ചറസ് മൂവി ആയിരിക്കും. നെടുമുടി വേണുവും നൈല ഉഷയും സിനിമയിലുണ്ടാകും.
കാരുണ്യത്തിന്റെ സ്പർശമുള്ള കംപാഷനേറ്റ് കോഴിക്കോട്, വിശപ്പകറ്റാനുള്ള ഓപ്പറേഷൻ സുലൈമാനി, യാത്രാദുരിതത്തിന് അറുതി വരുത്തുന്ന സവാരിഗിരി പോലുള്ള നൂതന പദ്ധതികൾ ആവിഷ്‌കരിച്ച പ്രശാന്ത് സംസ്ഥാന സർക്കാരിനുവേണ്ടി കരുണ ചെയ്‌വാൻ എന്നൊരു ഡോക്യുമെന്ററി എഴുതി സംവിധാനം ചെയ്തിരുന്നു.