- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ മലയാളിയായ യുവ വ്യവസായി വീട്ടിൽ മരിച്ച നിലയിൽ; തിരുവല്ല സ്വദേശി അനിൽ തോമസിന്റെ മരണം സാമ്പത്തിക ബാധ്യതയെ തുടർന്നുണ്ടായ ആത്മഹത്യയെന്ന് സംശയം
ദോഹ: ഖത്തറിൽ മലയാളിയായ യുവ വ്യവസായി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശിയായ അനിൽ തോമസ് ജേക്കബാണ് ദോഹ ഹിലാലിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 40 കാരനായ അനിൽ ദോഹയിൽ ലെവൽ എഞ്ചിനീയർ ഡബ്ല്യു എൽ എൽ എന്ന കമ്പനിയുടെ ജനറൽ മാനേജറായിരുന്നു. ഹിലാലിൽ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന അനിലിനെ വീടിന്റെ മുകളിലത്തെ നിലയിൽ ഇന്ന
ദോഹ: ഖത്തറിൽ മലയാളിയായ യുവ വ്യവസായി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശിയായ അനിൽ തോമസ് ജേക്കബാണ് ദോഹ ഹിലാലിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 40 കാരനായ അനിൽ ദോഹയിൽ ലെവൽ എഞ്ചിനീയർ ഡബ്ല്യു എൽ എൽ എന്ന കമ്പനിയുടെ ജനറൽ മാനേജറായിരുന്നു.
ഹിലാലിൽ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന അനിലിനെ വീടിന്റെ മുകളിലത്തെ നിലയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മരിച്ച നിലയിൽ കണ്ടത്. ഭാര്യയും മൂന്നു മക്കളും താഴത്തെ നിലയിലായിരുന്നു. ബിസിനസ് പരാജയം മൂലമുണ്ടായ സാമ്പത്തിക ബാധ്യതയെത്തുടർന്നു കഴിഞ്ഞ കുറെ നാളുകളായി അസ്വസ്ഥനായിരുന്ന അനിൽ ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു.
മൃതദേഹം ഹമദ് മെഡിക്കൽ കോർപ്പറേഷൻ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഖത്തർ ഇമ്മാനുവേൽ മാർത്തോമാ പള്ളി ഇടവകാംഗമാണ്.
Next Story