- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിലയുടെ ആത്മകഥ- നോവൽ 28
വൈകുന്നേരം അഞ്ചുമണിയോടെ അഖിൽ വന്നു.അവന്റെ വേഷ വിധാനങ്ങളിലെ അലസത കാര്യക്ഷമതയുടെ കാര്യത്തിൽ വിപരീത അഗ്രത്തിലായിരുന്നു. അതാണ് അവനെ എന്റെ മനസ്സിനോട് ഇണക്കിയ കണ്ണികളിൽ ഒന്ന്. പന്നെ നന്നേ ചെറുതിലെ വന്നു ചേർന്ന താൻപോരിമ. അതൊരു ആവശ്യകത കൂടിയായിരുന്നു അവന്. അഖിലിന്റെ മോട്ടോർസൈക്കിളിന്റെ ശബ്ദം എനിക്ക് തിരിച്ചറിയാം. ഉൽപാദന സമയത്ത് നിർമ്

വൈകുന്നേരം അഞ്ചുമണിയോടെ അഖിൽ വന്നു.
അവന്റെ വേഷ വിധാനങ്ങളിലെ അലസത കാര്യക്ഷമതയുടെ കാര്യത്തിൽ വിപരീത അഗ്രത്തിലായിരുന്നു. അതാണ് അവനെ എന്റെ മനസ്സിനോട് ഇണക്കിയ കണ്ണികളിൽ ഒന്ന്. പന്നെ നന്നേ ചെറുതിലെ വന്നു ചേർന്ന താൻപോരിമ. അതൊരു ആവശ്യകത കൂടിയായിരുന്നു അവന്.
അഖിലിന്റെ മോട്ടോർസൈക്കിളിന്റെ ശബ്ദം എനിക്ക് തിരിച്ചറിയാം. ഉൽപാദന സമയത്ത് നിർമ്മാതാവ് ഇണക്കിയിരുന്ന സൈലൻസർ മാറി മറ്റൊന്ന് വച്ച് പിടിപ്പിച്ചത് അവന്റെ വരവ് വ്യകതമായി അറിയാൻ ഒരു ശബ്ദ സൂചകമായി. ഇൻവെസ്ടിഗേറ്റിവ് ജേണലിസം കലാസ്വാദനം പോലെ ചെയ്യുന്ന അവന് ആ ബൈക്ക് ചിന്താ രഹിതമായി സൂക്ഷിക്കുന്ന ഒന്നാണ് എന്നൊരു തോന്നൽ ആളുകളിൽ വളർത്താൻ കഴിഞ്ഞു. അതും അവന്റെ സൂത്രമായി എനിക്ക് തോന്നിയിരുന്നു.
' ആന്റി എങ്ങനെ ഉണ്ട് ഇപ്പോൾ ?'
അഖിൽ ചോദിച്ചു.
' സമയമായിട്ടില്ല. പക്ഷെ അധിക കാലമില്ല.'
അതിനവൻ മറുപടി പറഞ്ഞില്ല.
' എന്താ അമ്മെ ഇങ്ങനെ?'
ഞാൻ ചഞ്ചലിനെ നോക്കി.
അവൾ മേഘനാദം കേട്ട മയിൽ പിടപോലെ എന്നെനിക്ക് തോന്നി.
ചിലപ്പോൾ മരണം അടുക്കുന്ന എന്റെ തോന്നലാകാം അതെന്നു ഞാൻ കരുതി.
'മോളെ. എനിക്ക് കുഴപ്പമില്ല.'
കുറെ നേരം മൗനം മുറിയിൽ വാഴ്ച നടത്തി.
' ചഞ്ചൽ നീ പറയാൻ വന്നത് പറയൂ.' ഞാൻ അവളോട് പറഞ്ഞു.
' കാസിം അലി പങ്കെടുക്കുന്ന പരിപാടിയിലെ ഹോസ്റ്റസ് ലിസ്റ്റിൽ പേര്. ചേർത്തിരിക്കുന്നു. ഞാൻ തന്നെ പോകണം എന്നാണ് നിർദ്ദേശം. വിജയധരൻ നേരിട്ട് വിളിച്ചു പറഞ്ഞു.'
' വിജയധരനോ? നമ്മടെ ...?' അഖിൽ ചോദിച്ചു.
'അതെ, മുഖ്യമന്ത്രിയുടെ മകൻ തന്നെ.'
വളരെ അപ്രതീക്ഷിതമായ ഒരു ദിശയിലേക്ക് കാര്യങ്ങൾ പോകുന്നത് എനിക്ക് മനസ്സിലായി.
തുടരും..

