- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടകാരികളായ മൃഗങ്ങളെ വീട്ടിൽ വളർത്തുന്നതിന് നിയന്ത്രണം വരുന്നു; 12 ഇനം നായകൾക്ക് നിരോധനമേർപ്പെടുത്താനും സാധ്യത
യുഎഇയിൽ അപകടകാരികളായ മൃഗങ്ങളെ വീട്ടിൽ വളർത്തുന്നതിന് നിയന്ത്രണം വരുന്നു. വളർത്തു മൃഗങ്ങളുമായി ബന്ധപ്പെട്ട നിയമം രാജ്യത്ത് കതർശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം വരുന്നത്. ഫെഡറൽ നാഷനൽ കൗൺസിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ശിപാർശ ചെയ്തുള്ള കരട് നിയമം ജൂൺ 15ന് സമർപ്പിക്കുകയും ചെയ്തു. പുതിയ കരട് നിയമപ്രകാരം വന്യജീവികളെയും അപകടകാരികളായ മറ്റു മൃഗങ്ങളെയും വീട്ടിൽ വളർത്തുന്നതിനും വിലക്കുണ്ട്. കൂടാതെ 12 ഇനം നായ്ക്കളുടെ ഇറക്കുമതിയും വിൽപനയും നിരോധിക്കണമെന്നും കരട് നിയമത്തിൽ വ്യക്തമാക്കുന്നു. കരട് പ്രാബല്യത്തിലായാൽ പിറ്റ് ബുൾസ്, മാസ്റ്റിഫ്, ടോസ, റോട്ട്വെയ്‌ലർ, ജർമൻ ഷെപേഡ്, ഹസ്‌കീസ്, അലാസ്‌കൻ മലാമ്യൂട്‌സ്, ഡോബർമാൻ പിൻഷർ, ചോചോ, പ്രിസ കനേറിയോ, ബോക്‌സർ, ഡാൽമേഷ്യൻ എന്നീ ഇനം നായകൾക്കാണ് വിലക്ക് വീഴുക. നിയമം ലംഘിച്ചാൽ ജീവപര്യന്തം തടവും ദശലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. മാത്രമല്ല, മൃഗങ്ങളുടെ ആക്രമണത്തിൽ ആരെങ്കിലും മരിച്ചാൽ ഉടമസ്ഥന് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരും. മൃഗങ്ങൾ മറ്റുള്ളവർക
യുഎഇയിൽ അപകടകാരികളായ മൃഗങ്ങളെ വീട്ടിൽ വളർത്തുന്നതിന് നിയന്ത്രണം വരുന്നു. വളർത്തു മൃഗങ്ങളുമായി ബന്ധപ്പെട്ട നിയമം രാജ്യത്ത് കതർശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം വരുന്നത്. ഫെഡറൽ നാഷനൽ കൗൺസിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ശിപാർശ ചെയ്തുള്ള കരട് നിയമം ജൂൺ 15ന് സമർപ്പിക്കുകയും ചെയ്തു.
പുതിയ കരട് നിയമപ്രകാരം വന്യജീവികളെയും അപകടകാരികളായ മറ്റു മൃഗങ്ങളെയും വീട്ടിൽ വളർത്തുന്നതിനും വിലക്കുണ്ട്. കൂടാതെ 12 ഇനം നായ്ക്കളുടെ ഇറക്കുമതിയും വിൽപനയും നിരോധിക്കണമെന്നും കരട് നിയമത്തിൽ വ്യക്തമാക്കുന്നു. കരട് പ്രാബല്യത്തിലായാൽ പിറ്റ് ബുൾസ്, മാസ്റ്റിഫ്, ടോസ, റോട്ട്വെയ്‌ലർ, ജർമൻ ഷെപേഡ്, ഹസ്‌കീസ്, അലാസ്‌കൻ മലാമ്യൂട്‌സ്, ഡോബർമാൻ പിൻഷർ, ചോചോ, പ്രിസ കനേറിയോ, ബോക്‌സർ, ഡാൽമേഷ്യൻ എന്നീ ഇനം നായകൾക്കാണ് വിലക്ക് വീഴുക.
നിയമം ലംഘിച്ചാൽ ജീവപര്യന്തം തടവും ദശലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. മാത്രമല്ല, മൃഗങ്ങളുടെ ആക്രമണത്തിൽ ആരെങ്കിലും മരിച്ചാൽ ഉടമസ്ഥന് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരും. മൃഗങ്ങൾ മറ്റുള്ളവർക്ക് ശാരീരിക വൈകല്യത്തിന് കാരണമാകും വിധം പരിക്കേൽപ്പിച്ചാൽ ഏഴ് വർഷമാണ് തടവ്. ചെറിയ പരിക്കേൽപിച്ചാൽ ഒരു വർഷം വരെ തടവും പതിനായിരം ദിർഹം വരെ പിഴയും ലഭിക്കും.
നിരോധനമില്ലാത്ത നായകളെ വളർത്തുന്നവർക്കും പുതിയ നിയമത്തിൽ നിയന്ത്രണങ്ങളുണ്ട്. കോളറും തുടലുമില്ലാതെ നായകളെ പൊതുസ്ഥലത്തുകൊണ്ടുവരാൻ പാടില്ല. പൊതുസ്ഥലത്ത് നായകളെ നിയന്ത്രിക്കാൻ കഴിയാത്ത ഉടമസ്ഥർക്ക് ഒരുമാസം മുതൽ ആറ് മാസം വരെ ജയിൽശിക്ഷയും പതിനായിരം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാം.