- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്നേഹിക്കുന്നവർക്ക് എന്തും നൽകും, കെയർ ചെയ്യും; വെറുത്താൽ അടുപ്പിക്കില്ല; ലേഡി സൂപ്പർസ്റ്റാറിനെക്കുറിച്ച് വാചാലനായി അനിരുദ്ധ് രവിചന്ദ്രൻ; ഷുട്ടിങും തിരക്കുകളുമായി ജീവിക്കാനാണ് നയൻസിന് ഇഷ്ടം; സിനിമക്കപ്പുറം പാചകമാണ് നയൻതാരയുടെ ലോകമെന്നും അനിരുദ്ധ്
തെന്നിന്ത്യൻ സിനിമയിൽ സൂപ്പർസ്റ്റാറുകൾക്കൊപ്പമാണ് നയൻതാരയുടെ സ്ഥാനം. മലയാളസിനിമയിലൂടെ അഭിനയജീവിതം തുടങ്ങിയ നയൻതാര സ്വപ്രയത്നത്തിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് ആധിപത്യം ഉറപ്പിക്കുകയായിരുന്നു. അഭിനയജീവിതത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറാവാത്ത നയൻതാരക്ക് മറ്റൊരു മുഖം കൂടിയുണ്ടെന്ന് പറയുകയാണ് സംഗീതസംവിധായകനായ അനിരുദ്ധ് രവിചന്ദർ. വിജയ് ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അനിരുദ്ധ് നയൻതാരയെ പറ്റി തുറന്നുപറഞ്ഞത്.
'ബന്ധങ്ങൾക്ക് ഒരുപാട് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് നയൻതാര. പുറമെ നിന്ന് നോക്കുന്നവർക്ക് നയൻതാര വളരെ ബോൾഡ് ആയ കർക്കശക്കാരിയായ നടിയാണ് എന്ന് തോന്നും. അടുത്തറിയാവുന്നവർക്ക് മനസിലാവും, നയൻതാര സ്നേഹിക്കുന്നവരെ അത്രയധികം കെയർ ചെയ്യുന്ന വ്യക്തിയാണെന്ന്. സ്നേഹിക്കുന്നവർക്ക് എന്തും കൊടുക്കാനും എന്തും ചെയ്ത് നൽകാനും നയൻസ് തയ്യാറാകും,' അനിരുദ്ധ് പറഞ്ഞു.
'ഒരാളോട് വെറുപ്പ് തോന്നിയാൽ പിന്നെ നയൻതാര അവരെ തിരികെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കില്ല. ഇഷ്ടം തോന്നിയാൽ എന്തും കൊടുക്കുകയും വിശ്വസിക്കുകയും അവരെ കംഫർട്ടായി നിർത്തുകയും ചെയ്യും. ഷൂട്ടിങും തിരക്കുകളുമായി ജീവിക്കാനാണ് നയൻസിന് ഇഷ്ടം. ബ്രേക്ക് എടുക്കാൻ പോലും താൽപര്യമില്ല,' അനിരുദ്ധ് കൂട്ടിച്ചേർത്തു.
അഭിനയം എന്ന പോലെ നയൻസ് താൽപര്യത്തോടെ ചെയ്യുന്ന രണ്ട് കാര്യങ്ങൾ പാചകവും ഇന്റീരിയർ ഡിസൈനിങുമാണെന്നും അനിരുദ്ധ് പറഞ്ഞു. നാനും റൗഡി താൻ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻസും അനിരുദ്ധും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. പിന്നീട് നയൻതാരയുടെ നിരവധി ചിത്രങ്ങളിൽ അനിരുദ്ധ് സംഗീതസംവിധാനം ചെയ്തു.
പൃഥ്വിരാജിനെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ്, ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ലയൺ, വിഘ്നേശ് ശിവ സംവിധാനം ചെയ്യുന്ന കാത്തു വാക്കുള്ള രണ്ടു കാതൽ എന്നിവയാണ് നയൻതാരയുടെ പുതിയ പ്രൊജക്ടുകൾ.
മറുനാടന് മലയാളി ബ്യൂറോ