- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സിഡ്നിയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി സോഫ്റ്റ് വെയർ എഞ്ചിനിയറുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ; കാലടി സ്വദേശിയായ യുവാവിനെ മരണം വിളിച്ചത് നാട്ടിലേക്ക് പോകാനൊരുങ്ങവേ
സിഡ്‌നിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന മലയാളിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ഡിസംബർ 28 നാണ് കാലടി സ്വദേശിയായ അനീഷ് പുല്ലേലിൽ അഗസ്റ്റിനെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് വർഷം മുൻപ് സിഡ്‌നിയിൽ ജോലിക്കായി എത്തിയ അനീഷ് റ്റാറ്റകൺസൾട്ടൻസിയുടെ കോമൺ വെൽത്ത് ബാങ്ക് പ്രൊജക്ടിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. അനീഷിന്റെ മരണം ആത്മഹത്യയാണെന്നുള്ള സൂചനകൾ വിശ്വസിക്കാനാവില്ലെന്നും സാധാരണ താമസിക്കുന്ന സ്ഥലത്ത് നിന്നും മാറി മറ്റൊരുടത്ത് മൃതദേഹം കണ്ടെത്തിയതെന്നുമാണ് വിവരം ലഭിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്്. കൂടാതെ മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് താൻ നാട്ടിൽ വരാൻ ഒരുങ്ങുകയാണെന്നും നാട്ടിലുള്ള ബന്ധുക്കളോട് അനീഷ് പറഞ്ഞതായും ബന്ധുക്കൾ പറയുന്നു. അനീഷിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കും,തുടർ നടപടികൾക്കും സിഡ്നിയ
സിഡ്‌നിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന മലയാളിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ഡിസംബർ 28 നാണ് കാലടി സ്വദേശിയായ അനീഷ് പുല്ലേലിൽ അഗസ്റ്റിനെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് വർഷം മുൻപ് സിഡ്‌നിയിൽ ജോലിക്കായി എത്തിയ അനീഷ് റ്റാറ്റകൺസൾട്ടൻസിയുടെ കോമൺ വെൽത്ത് ബാങ്ക് പ്രൊജക്ടിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു.
അനീഷിന്റെ മരണം ആത്മഹത്യയാണെന്നുള്ള സൂചനകൾ വിശ്വസിക്കാനാവില്ലെന്നും സാധാരണ താമസിക്കുന്ന സ്ഥലത്ത് നിന്നും മാറി മറ്റൊരുടത്ത് മൃതദേഹം കണ്ടെത്തിയതെന്നുമാണ് വിവരം ലഭിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്്. കൂടാതെ മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് താൻ നാട്ടിൽ വരാൻ ഒരുങ്ങുകയാണെന്നും നാട്ടിലുള്ള ബന്ധുക്കളോട് അനീഷ് പറഞ്ഞതായും ബന്ധുക്കൾ പറയുന്നു.
അനീഷിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കും,തുടർ നടപടികൾക്കും സിഡ്നിയിലെ മലയാളി സമൂഹവും,സംഘടനകളും മുൻകൈ എടുക്കണമെന്ന് അനീഷിന്റെ ബന്ധുക്കൾ അഭ്യർത്ഥിച്ചു.