രാജീവ് ചന്ദ്രശേഖറിന്റെ ഉദയം BPL ന്റെ തകർച്ചയും

ഏഷ്യാനെറ്റിന്റെ ഉടമയും ഭാവി കേരള മുഖ്യമന്ത്രി എന്ന് സ്വയം കരുതുകയും ചെയുന്ന രാജീവ് ചന്ദ്രശേഖരന്റെ ചരിത്രം ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ടതാണു . 1963 ൽ , അതായത് രാജീവ് ചന്ദ്രശേഖർ ജനിക്കുന്നതിനും ഒരു വർഷം മുൻപ് അമേരിക്കൻ മലയാളിയായ TP ഗോപാലൻ നംബ്യാർ , BPL എന്ന കംബനി സ്ഥാപിചു . പ്രധിരോധ സേനക്ക് വേണ്ടി വയർലസ്സിൽ ഉപയോഗിക്കുന്ന ചില സർക്ക്യുട്ടുകളും മറ്റും നിർമ്മിചു കൊണ്ടായിരുന്നു BPL ന്റെ തുടക്കം . പിന്നീടത് മെഡിക്കൽ എക്യുപ്മെന്റ്‌സും തുടർന്ന് ഇലക്ട്രോണിക് ഗ്രഹോപകരണങ്ങളും നിർമ്മിക്കുന്ന ഇന്ത്യയിലെ വൻ കിട സ്ഥാപനമായി വളർന്നു . 1990 ആയപ്പോഴേക്കും 4500 കോടി രൂപ വിറ്റുവരവുള്ള ഇന്ത്യയിലെ ആദ്യത്തെ 10 വലിയ ബ്രാഡുകളിൽ ഒന്നായി ബി പി എൽ വളർന്നിരുന്നു

1964 മെയിൽ മലയാളി എയർ ഫോർസ്സ് ഓഫീസറുടെ മകനായി ഗുജറാത്തിൽ ജനിച രാജീവ് പഠനം പൂർത്തിയാക്കി അമേരിക്കയിൽ ' ഇന്റൽ iT ' കംബനിയിൽ ചേർന്നു. അതേ സമയം തന്നെ TPG നംബ്യാരുടെ മകൾ 'അൻഞ്ചു ' അമേരിക്കയിൽ MBA പഠിക്കാൻ വന്നത് . അൻഞ്ചു , രാജീവ് ചന്ദ്രശേഖരനുനായി അവിടെ വെച്ച് പരിചയപ്പെട്ടു .ആ പരിചയം വളർന്ന് അവർ തമ്മിൽ വിവാഹിതരാകുകയും ചെയ്തു .

വിവാഹത്തോടെ TPG നംബ്യാർ മരുമകനെ BPLൽ എക്‌സിക്യൂട്ടീവ് ഡിറക്റ്റർ ആയി നിയമിചു . ആ സമയമാണു ഫോൺ സേവന വിപണിയിലേക്ക് BPL കടക്കാൻ തീരുമാനുച്ചത് . TGP നംബ്യാർ BPL ന്റെ മാനുഫാക്ചറിങ് യൂണിറ്റ് , സഹോദരി ഭർത്താവിനെ ഏൽപിച്ചു . ടെലിക്കോം യൂണിറ്റ് മരുമകൻ രാജീവ് ചന്ദ്രശേഖറെയും ഏൽപിചു .

തൊണ്ണൂറുകളിലെ ഉദാര വൽക്കരണ നയത്തോടെ വിദേശ ഉൽപന്നങ്ങളുമായി മൽസരിക്കേണ്ടിവന്ന BPL ന്റെ പ്രതാപത്തിന്റെ തകർച്ചയുടെ തുടക്കം കുറിച്ചിരുന്നു . എന്നാൽ മൊബെയിൽ ഫോൺ വിപണി ആണെങ്കിൽ വൻ വളർച്ച രേഖപ്പെടുത്തുകയും ചെയ്ത്യ . ഈ സമയം തന്ത്രപൂർവം രാജീവ് ചന്ദ്രശേഖർ BPL മൊബെയിലിന്റെ ഓഹരികളെല്ലാം തന്റെ പേരിൽ ആക്കിയിരുന്നു . മരുമകൻ ആയതുകൊണ്ട് ആ മേഖലയിൽ TPG നംബ്യാർ അധികം ശ്രദ്ധ ചെലുത്തിയിരുന്നില്ല .

കാര്യങ്ങൾ കൈവിട്ട് തുടങ്ങിയത് TPG നംബ്യാർ അറിഞ്ഞത് വളരെ വൈകിയാണ് . അതോടെ മരുമകൻ കൈക്കലാക്കിയ ഓഹരികൾ തിരികെ കിട്ടാൻ അദ്ദേഹം നിയമ നടപടി തുടങ്ങി . എന്നാൽ രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും തന്റെ മകളുമായ അഞ്ജുവിന്റെ ആവശ്യപ്രകാരം എല്ലാ കേസുകളും നിരുപാധികം പിൻവലിക്കേണ്ടിവന്നു നംബ്യാർക്ക് . അങ്ങനെ 2005 ൽ തന്റെ കയിലുള്ള BPL മൊബൈൽ ഷെയറുകളെല്ലാം രാജീവ് ചന്ദ്രശേഖർ ' ഹച്- എസ്സാർ ' ഗ്രൂപ്പിന് 1450 കോടി രൂപക്ക് വിറ്റു . തുടർന്ന് ആ പൈസ കൊണ്ട് ജൂപിറ്റർ ക്യാപിറ്റൽ എന്ന സ്ഥാപനം തുടങ്ങി . 2006 ൽ 150 കോടി രൂപ മുടക്കി മലയാളത്തിലെ മുൻ നിര ചാനലായ ഏഷ്യാനെറ്റിന്റെ 51% ഓഹരി രാജിവ് വാങ്ങി .

അത്യാശ്യം തട്ടിപ്പിലൂടെ കുറച് പൈസ കയ്യിൽ വരുന്ന മുതലാളിമാർ ഒക്കെ പയറ്റുന്ന തന്ത്രം ആണല്ലൊ രാഷ്ട്രീയം . രാഷ്ട്രീയ പിൻ ബലം തേടി പോവാതെ സ്വയം രാഷ്ട്രീയക്കാരൻ ആകാൻ തീരുമാനിച്ചു രാജീവ് .

2006 ൽ പണം മുടക്കി MLA മാരെ വിലയ്ക്കെടുത്ത് രാജീവ് രാജ്യസഭ എംപിയായി . 2013 ലും അതുപോലെ തന്നെ വിജയം ആവർത്തിചു രാജീവ് . ആ സമയമാണു നരേന്ദ്ര മോദി തരംഗം ഇന്ത്യയിൽ വരുന്നത് . സ്വതന്ത്രനായി ജയിച രാജീവ് പതിയെ BJP യിലേക്ക് ചാഞ്ഞു തുടങ്ങി . 2013 ൽ ഏഷ്യാനെറ്റ് ന്യസ് മാത്രം കൈവശം വെച് കൊണ്ട് മറ്റു ഏഷ്യാനെറ്റ് ചാനലുകൾ സ്റ്റാർ ഇന്ത്യക്ക് കൈമാറി അയാൾ .

അത്രയും നാൾ മലയാളത്തിലെ മുൻ നിര ചാനലായി ഒട്ടൊക്കെ നിക്ഷ്പക്ഷമായി പ്രവർത്തിച്ചുവന്നിരുന്ന ഏഷ്യാനെറ്റ് പതിയെ സങ്കി പക്ഷത്തേക്ക് ചാഞ്ഞു തുടങ്ങിയത് അപ്പോൾ മുതലാണു . ഇതിന്റെ തുടക്കം ഏത് വിഷയത്തെക്കുറിച്ച് ചർച്ച വന്നാലും ഏതെങ്കിലും BJP നേതാക്കളെ ഏഷ്യാനെറ്റിൽ ചർച്ചക്ക് കൊണ്ടുവന്ന് ഇരുത്തിതുടങ്ങിയതിലൂടെയാണു .

അതു വരെ നാട്ടിൽ അറിയപ്പെടുന്ന BJP നേതാക്കൾ വിരലിൽ എണ്ണാവുന്നവരായിരുന്നെങ്കിൽ , ഏഷ്യാനെറ്റിലൂടെ സുരേന്ദ്രനും , രാജേഷും , ഗോപാലകൃഷ്ണനും മുതൽ TG മോഹൻദാസ് വരെ മലയാളികൾക്ക് സുപരിചിതനായി . ഇനിയുള്ള കാലം കേരളത്തിൽ BJP യുടെ കാലമാണെന്ന് രാജീവ്വ് ചന്ദ്രശേഖരനെ ആരോ തെറ്റ്ധരിപ്പിച്ചിരിക്കുകയാണു . കേരളത്തിൽ BJP ഭരണത്തിൽ കയറുംബോൾ മുഖ്യമന്ത്രി ആകണമെങ്കിൽ ഇപ്പോഴേ പിടിമുറുക്കണം എന്ന് മനസിലാക്കി രാജീവ് തന്റെ രാഷ്ട്രീയ പ്രവർത്തനം കേരളത്തിലേക്ക് മാറ്റിയത് .

അടുത്ത ലോകസഭ ഇലക്ഷനു തിരുവനന്തപുരത്ത് മൽസരിക്കാൻ കച്ചകെട്ടി ഇറങ്ങിയ രാജീവിന്റെ ആദ്യ നീക്കം തന്നെ അടി പിഴച്ചു . ശശി തരൂർ എം പി ക്കു നേരെ രാജീവ് തന്റെ പുതിയ ചാനലായ റിപ്പബ്ലിക്കിലൂടെ കൊണ്ടുവന്ന വിവാദം നനഞ്ഞ പഠക്കമായി മാറി എന്ന് മാത്രമല്ല , കോടതി വിമർശ്ശനത്തിനു പാത്രമായി . തുടർന്നും പിന്മാറാതെ തരൂരിന്റെ ജനസമ്മതി ഇടിക്കാൻ മാധ്യമപ്രവർത്തകർ എന്ന പേരിൽ ഗുണ്ടകളെ ഇറക്കിയിരിക്കുകയാണു ചന്ദ്രശേഖരൻ മുതലാളി . ശശി തരൂർ പ്രത്യക്ഷപ്പെടുന്ന പൊതു വേദികളിൽ ഒച്ചയിട്ട് അലംബുണ്ടാക്കാനായി മാത്രം നാലു ക്യാമറാമാൻ മാരെയും റിപ്പോർട്ടർ മാരെയും പറഞ്ഞു വിട്ടിരിക്കുകയാണു ഇപ്പോൾ .

രാജീവ് ചന്ദ്രശേഖർ ഇല്ലാതാക്കിയ BPL എന്ന ഇന്ത്യക്കാരുടെ ഇഷ്ടപ്പെട്ട ബ്രാഡ് ഇന്ന് TGP നംബ്യാരുടെ മകൻ അജിത് നംബ്യാരുടെ നേതൃത്വത്തിൽ വളർച്ചയുടെ പാതയിലാണ് . പ്രമുഖ ഇ കൊമേർസ്സ് സ്ഥാനപനമായ ആംസോണും , ഫ്‌ലിപ്പ് കാർട്ടുമായുള്ളാ കരാർ BPL നെ പഴയ പ്രതാപത്തിലേക്ക് നയിക്കും എന്ന് തന്നെയാണു അജിത് നംബ്യാർ വിശ്വസിക്കുന്നത് , ഒപ്പം BPL എന്ന ബ്രാൻഡിനെ സ്‌നേഹിക്കുന്ന ഇന്ത്യക്കാരും

(സി.പി.എം അനുകൂല ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ കൊണ്ട് ശ്രദ്ധേയനായ അനീഷ് ഷംസുദ്ദീൻ എഴുതിയ ഈ ലേഖനം മറുനാടൻ മലയാളിയുടെ അഭിപ്രായം അല്ല. ലേഖകൻ ഫെയ്‌സ് ബുക്കിൽ എഴുതിയതാണ് ഇത്‌)