- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ജസ്ലയുടെ ഉമ്മയുടെയും ആങ്ങളയുടെയും ഫോണിലേക്ക് കേട്ടാൽ അറയ്ക്കുന്ന തെറിവിളികൾ; പരാതി കൊടുത്തിട്ടും രണ്ടാഴ്ച്ച കഴിഞ്ഞിട്ടും പൊലീസ് അനങ്ങുന്നില്ല; വോട്ട് ബാങ്ക് 'ആങ്ങളമാരെ' കോൺഗ്രസ് പേടിക്കുന്നതെന്തിന്? പാർവ്വതിക്ക് മാത്രമല്ല, ജസ്ലക്കും ഒരു പോലെ നീതി ലഭിക്കണം; അനീഷ് ഷംസുദ്ദീൻ എഴുതുന്നു
സിനിമാ നടി പാർവ്വതിക്കെതിരെ ഫേസ്‌ബുക്കിലൂടെ ആക്രമണം നടത്തിയവരെ കേരള പൊലീസ് പരാതി കിട്ടിയ ഉടൻ തന്നെ അറസ്റ്റ് ചെയ്തു . ഈ കേസ് കോടതിയിയിൽ ചെന്നാൽ നിലനിൽക്കില്ല എന്ന് അറസ്റ്റ് ചെയ്ത് പൊലീസുകാർക്കും അറിയാം , നിയമത്തെ ക്കുറിച് സാമാന്യ ബോധമുള്ളവർക്കും അറിയാം . എന്നാലും പാർവ്വതിക്ക് നേരെ സൈബർ ഗുണ്ടായിസം നടത്തിയ ഒരാളുടെ അറസ്റ്റ് , മറ്റുള്ളവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ കാരണമാകും . അതുകൊണ്ട് തന്നെ നിയമം നടപ്പാക്കിയ പൊലീസിന് അഭിനന്തനങ്ങൾ എന്നാൽ മലപ്പുറത്തെ ഫ്‌ളാഷ് മോബിനെ പിന്തുണച KSU , യൂത്തുകോൺഗ്രസ് മലപ്പുറം ജില്ലാ നേതാവായ ജസ്ല മാടശേരിക്കെതിരെ ' ആങ്ങളമാർ ' നടത്തിയ വധ ഭീഷണിക്കെതിരെ അവർ കേസ് കൊടുത്തിട്ട് ഏതാണ്ട് രണ്ട് ആഴ്ച പിന്നിടുന്നു . തിരുവനന്തപുരം കന്റോൺമന്റ് സ്റ്റേഷനിലാണു അവർ കേസ് കൊടുത്തിട്ടുള്ളത് . ജസ്ലക്ക് നേരെ നടന്ന ആക്രമണം പാർവ്വതിക്ക് നേരെ നടന്നതുപോലെ അത്ര നിസാരമല്ല . അവരുടെ ഉമ്മയുടെ വാട്‌സ് അപ്പിലേക്കും , ആങ്ങളയുടെ ഫോണിലേക്കുമൊക്കെ കേട്ടാൽ അറക്കുന്ന തെറി മാത്രമല്ല , വധിക്കും എന്ന് കൂട
സിനിമാ നടി പാർവ്വതിക്കെതിരെ ഫേസ്‌ബുക്കിലൂടെ ആക്രമണം നടത്തിയവരെ കേരള പൊലീസ് പരാതി കിട്ടിയ ഉടൻ തന്നെ അറസ്റ്റ് ചെയ്തു . ഈ കേസ് കോടതിയിയിൽ ചെന്നാൽ നിലനിൽക്കില്ല എന്ന് അറസ്റ്റ് ചെയ്ത് പൊലീസുകാർക്കും അറിയാം , നിയമത്തെ ക്കുറിച് സാമാന്യ ബോധമുള്ളവർക്കും അറിയാം . എന്നാലും പാർവ്വതിക്ക് നേരെ സൈബർ ഗുണ്ടായിസം നടത്തിയ ഒരാളുടെ അറസ്റ്റ് , മറ്റുള്ളവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ കാരണമാകും . അതുകൊണ്ട് തന്നെ നിയമം നടപ്പാക്കിയ പൊലീസിന് അഭിനന്തനങ്ങൾ
എന്നാൽ മലപ്പുറത്തെ ഫ്‌ളാഷ് മോബിനെ പിന്തുണച KSU , യൂത്തുകോൺഗ്രസ് മലപ്പുറം ജില്ലാ നേതാവായ ജസ്ല മാടശേരിക്കെതിരെ ' ആങ്ങളമാർ ' നടത്തിയ വധ ഭീഷണിക്കെതിരെ അവർ കേസ് കൊടുത്തിട്ട് ഏതാണ്ട് രണ്ട് ആഴ്ച പിന്നിടുന്നു . തിരുവനന്തപുരം കന്റോൺമന്റ് സ്റ്റേഷനിലാണു അവർ കേസ് കൊടുത്തിട്ടുള്ളത് .
ജസ്ലക്ക് നേരെ നടന്ന ആക്രമണം പാർവ്വതിക്ക് നേരെ നടന്നതുപോലെ അത്ര നിസാരമല്ല . അവരുടെ ഉമ്മയുടെ വാട്‌സ് അപ്പിലേക്കും , ആങ്ങളയുടെ ഫോണിലേക്കുമൊക്കെ കേട്ടാൽ അറക്കുന്ന തെറി മാത്രമല്ല , വധിക്കും എന്ന് കൂടി ഭീഷണിപ്പെടുത്തി . മുഖമറിയാത്ത ഫേക്ക് ഐഡി ഉപയോഗിച് ഫേസ്‌ബുക്കിലെ തെറി വിളി മാത്രമല്ല , സ്വന്തം ഐഡന്റിറ്റി വെളിവാക്കിക്കൊണ്ട് വാട്‌സ് അപ്പിലൂടെയുമാണു ഭീഷണി .
ഇതിന്റെ പേരിൽ ഒരാളെ അറസ്റ്റ് ചെയുന്നത് പോകട്ടെ , ഒന്ന് വിളിച് വരുത്തി മൊഴി പോലും എടുത്തിട്ടില്ല തിരുവനന്തപുരം കന്റോൺമന്റ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ .
ജസ്ലയുടെ പാർട്ടിയായ കോൺഗ്രസും , ഇവിടുത്തെ മാധ്യമങ്ങളുമെല്ലാം ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണു കാണിക്കുന്നത് . എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത പോലെ ഭാവിക്കുകയാണു എല്ലാവരും . വോട്ട് ബാങ്ക് ' ആങ്ങളമാരെ ' പേടിയാണു കോൺഗ്രസ് പാർട്ടിക്ക്
'നീയൊക്കെ കേസ് കൊടുത്താലും ഞങ്ങൾക്കൊരു പുല്ലും സംഭവിക്കില്ല ' എന്നാണു ആങ്ങളമാർ ഇപ്പോൾ പറയുന്നത് . പൊലീസ് സഹായിക്കും എന്ന പ്രതീക്ഷയൊക്കെ അവർ ഏതാണ്ട് ഉപേക്ഷിചു .
സിനിമാക്കാരുടെയും സെലിബ്രിറ്റികളുടെയും ഒക്കെ ക്ഷേമം നോക്കിക്കഴിഞ്ഞാൽ പിന്നെ പൊലീസിന്റെ പണി റോഡിൽ ഇറങ്ങി പിരിവ് നടത്തലാണു .ഹെൽമറ്റ് , സീറ്റ് ബെൽറ്റ് വേട്ട , ഗുഡ്സ് വണ്ടി ഓവർ ലോഡ് കയറ്റുന്നു മുതൽ ബൈക്കുകളുടെ ഹാൻഡിലിന്റെ പേരിൽ വരെ വരെ പിരിവാണു .
ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇല്ലാത്ത രീതിയിലാണു ഭരണ കക്ഷിയുടെ പ്രവർത്തകർ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം വെട്ടുകൊണ്ട് വീഴുന്നത് . അർദ്ധരാത്രി വീട് കയറി സങ്കടിതമായ കൊള്ള, ഗുണ്ടാ ആക്രമണങ്ങൾ ...... കോളിളക്കം ഉണ്ടാക്കിയ ചില കേസുകളിൽ നടപടി എടുത്തത് ഒഴിച് നിറുത്തിയാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ പൊലീസിൽ നിന്ന് ഒരു മാറ്റവും ഇപ്പോഴത്തെ പൊലീസിനുണ്ടെന്ന് എനിക്ക് തോന്നിയട്ടില്ല
ഭരണ കക്ഷിയുടെ പ്രവർത്തകർക്ക് പോലും കിട്ടാത്ത നീതി , പ്രതിപക്ഷ പാർട്ടിയുടെ വനിതാ പ്രവർത്തകർക്ക് ലഭിക്കും എന്ന് വിശ്വസിക്കുന്നതൊക്കെ ആഡംബരമാണെന്നറിയാം .
എന്നാലും സിനിമാക്കാരുടെ ക്ഷേമം ഒക്കെ നോക്കിക്കഴിഞ്ഞ് ബാക്കി വല്ല സമയവും ഉണ്ടെങ്കിൽ സാധാരണക്കാർക്ക് വേണ്ടിയും എന്തെങ്കിലുമൊക്കെ ചെയു കേരള പൊലീസെ ..
സിനിമാ നടി പാർവ്വതി കേസ് കൊടുക്കാൻ ആലോചിക്കുന്നതിന് മുൻപ് തന്നെ ആളെ ജാമ്യം ഇല്ല കുറ്റത്തിനു അറസ്റ്റ് ചെയ്തു . ജസ്ല ഇതിനേക്കാൾ ഗുരുതരമായ ഒരു പരാതി കൊടുത്തിട്ട് ഇത് വരെ ഒന്ന് അനങ്ങിയട്ടില്ല ഇതേ പൊലീസ് .
പാർവ്വതിക്ക് നീതി നടപ്പാക്കണ്ട എന്നല്ല , പാർവ്വതിക്കും ജസ്ലക്കും ഒരു പോലെ നീതി ലഭിക്കണം .
സെലിബ്രിറ്റികൾക്ക് മാത്രമല്ല , സാധാരണക്കാർക്കും ലഭിക്കണം നീതി.