സന്ദർശക വിസയിൽ മകനെ കാണാൻ എത്തിയ മലയാളി ഡോക്ടർ നിര്യാതനായി. ഇന്റർ കോളിൽ ജോലി ചെയ്യുന്ന കുരുവിള തോമസിന്റെ പിതാവ് മലപ്പുറം നിലമ്പൂർ മുണ്ടു കോട്ടയ്ക്കൽ ഡോ.അനിയൻ തോമസ് ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. പരേതന് 66 വയസായിരുന്നു പ്രായം

ഈ മാസം 3 നാണ് കുരുവിള ഭാര്യ രേണുവിനോടൊപ്പം ബഹ്‌റിനിൽ എത്തിയത്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ ചെയ്തു വരുന്നു. മകൾ റിട്ടു നാട്ടിലാണുള്ളത്