- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത് നിങ്ങളുടെ പരിഹാസം കാരണം; അനന്യകുമാരിയുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി അഞ്ജലി അമീർ; എന്നിട്ടും നേരിടേണ്ടി വരുന്നത് സമാനതകളില്ലാത്ത പരിഹാസമെന്നും അഞ്ജലി
തിരുവനന്തപുരം: അനന്യകുമാരിയുടെ മരണത്തോട് വീണ്ടും ചർച്ചകളിൽ നിറയുകയാണ് ലിംഗമാറ്റ ശസ്ത്രക്രിയ. ചിലർ ശസ്ത്രക്രിയയെ അനുകൂലിക്കുമ്പോൾ മറ്റുചിലർ എന്തിന് ഇത്തരം സാഹസം എന്ന തരത്തിൽ ചർച്ചകൾ സജീവമാകുകയാണ്. ഇപ്പോഴിത വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി അഞ്ജലി അമീർ. സമൂഹത്തിന്റെ പരിഹാസം സഹിക്കവയ്യാതെ ആണ് തങ്ങൾ വിഷമം പിടിച്ച ഇത്തരം തീരുമാനങ്ങളിലേക്ക് എത്തുന്നതെന്നും എന്നാൽ ശസ്ക്രിയയ്ക്ക് ശേഷവും തങ്ങൾ അനുഭവിക്കുന്ന പരിഹാസത്തിന് ഒരു കുറവും ഇല്ലെന്നും താരം പറയുന്നു.
'ഹിജഡ ,ഒൻപതു ,ചാന്തുപൊട്ട് , ഒസ്സു , രണ്ടും കേട്ടകെട്ടത് ,നപുംസകം ,പെണ്ണാച്ചി ,അത് ,ഇത് അങ്ങനെ അങ്ങനെ പലപേരുകൾ വിളിച്ചുനിങ്ങൾ പരിഹസിക്കുന്നതുകൊണ്ടാണ് ഞങ്ങളെപോലുള്ളവർ രണ്ടും കല്പിച്ചു ലിംഗമാറ്റ സർജറിക്കു വിദേയമായി മനസ്സും ശരീരവും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതു എന്നാലോ അതിനു ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും പറയൂ സമൂഹമേ ഈ ലോകത്തു സ്വയര്യമായും സമാദാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവ്ച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങൾക്കില്ലേ ...?'- താരം കുറിച്ചു.
താരത്തിന്റെ പോസ്റ്റിന് താഴെ ശസ്ത്രക്രിയ പ്രകൃതി വിരുദ്ധമാണെന്നും പണംതട്ടാനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുന്നത് എന്ന ആരോപണവുമായി ഒരാൾ എത്തി. അയാൾക്കുള്ള മറുപടിയായിട്ടാണ് താൻ ശസ്ത്രക്രിയ നടത്തിയെന്ന് താരം തുറന്നു പറഞ്ഞത്. 'ഞാൻ ചെയ്ത വ്യെക്തിയാണ് ഇപ്പോൾ എനിക്ക് പ്രോബ്ലം ഒന്നുമില്ല സർജറി ഓക്കേ ആണ്' - എന്നാണ് താരം കുറിച്ചത്.
മറുനാടന് മലയാളി ബ്യൂറോ