- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ ട്രാൻസ് ജെൻഡർ നായികയെ അഭിമാനത്തോടെ പരിചയപ്പെടുത്തി സൂപ്പർ താരം; തമിഴ് ചിത്രത്തിലെ നായികയെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പോസറ്റ് വൈറൽ
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് റാം സംവിധാനം ചെയ്യുന്ന പേരൻപ്. അച്ഛനും മകളും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പേരന്മ്പ്. മമ്മൂട്ടി നായകനായി സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ട്രാൻസ് ജെൻഡർ നായികയും ഉണ്ട്. അഞ്ജലി അമീറിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി മമ്മൂട്ടിയുടെ പോസ്റ്റ് സോഷ്യൽ മീഡയിയിൽ വൈറലാകുന്നു. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക്, ട്വിറ്റർ പേജിലൂടെയാണ് അഞ്ജലിക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അഞ്ജലി അവതരിപ്പിക്കുന്നത്. ഭിന്നലിംഗ വിഭാഗത്തിൽ നിന്ന് മുഖ്യധാര സിനിമയിൽ നായികയാകുന്ന ആദ്യ വ്യക്തിയാണ് അഞ്ജലി. 21 വയസ്സുകാരിയായ അഞ്ജലി അറിയപ്പെടുന്ന മോഡലുമാണ്. 20-ാമത്തെ വയസ്സിലാണ് സർജറിയിലൂടെ അഞ്ജലി പുർണ്ണമായും സ്ത്രീയായി മാറിയത്. സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായ അഞ്ജലിയെ തേടി തമിഴ്, മലയാളം സിനിമ മേഖലയിൽ നിന്ന് നിരവധി അവസരങ്ങളെത്തുന്നുണ്ട്. പുതിയ റിപ്
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് റാം സംവിധാനം ചെയ്യുന്ന പേരൻപ്. അച്ഛനും മകളും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പേരന്മ്പ്.
മമ്മൂട്ടി നായകനായി സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ട്രാൻസ് ജെൻഡർ നായികയും ഉണ്ട്. അഞ്ജലി അമീറിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി മമ്മൂട്ടിയുടെ പോസ്റ്റ് സോഷ്യൽ മീഡയിയിൽ വൈറലാകുന്നു. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക്, ട്വിറ്റർ പേജിലൂടെയാണ് അഞ്ജലിക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അഞ്ജലി അവതരിപ്പിക്കുന്നത്.
ഭിന്നലിംഗ വിഭാഗത്തിൽ നിന്ന് മുഖ്യധാര സിനിമയിൽ നായികയാകുന്ന ആദ്യ വ്യക്തിയാണ് അഞ്ജലി. 21 വയസ്സുകാരിയായ അഞ്ജലി അറിയപ്പെടുന്ന മോഡലുമാണ്. 20-ാമത്തെ വയസ്സിലാണ് സർജറിയിലൂടെ അഞ്ജലി പുർണ്ണമായും സ്ത്രീയായി മാറിയത്. സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായ അഞ്ജലിയെ തേടി തമിഴ്, മലയാളം സിനിമ മേഖലയിൽ നിന്ന് നിരവധി അവസരങ്ങളെത്തുന്നുണ്ട്.
പുതിയ റിപ്പോർട്ടുകൾ പ്രകാരം പേരന്മ്പ് തമിഴിന് പുറമെ മലയാളത്തിലും റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. മമ്മൂട്ടിയുടെ നിർബന്ധത്തിലാണ് ഇതെന്നാണ് റിപ്പോർട്ട്. ഒരു ഫാമിലി എന്റർടെയ്നറാകും ചിത്രമെന്നാണ് സൂചന.