കൊച്ചി: നടി അഞ്ജലി അമീറിന്റെ ഹാക്ക് ചെയ്ത ഫേസ്‌ബുക്ക് പേജ് മാസങ്ങൾക്ക് ശേഷം തിരിച്ചുലഭിച്ചു. നേരത്തെ നടിയുടെ പേജ് കൈകാര്യം ചെയ്തിരുന്ന വ്യക്തികളുടെ പിടിപ്പുകേടുമൂലം കൂട്ടത്തിലെ ഒരാൾതന്നെയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും അജ്ഞലി അമീർ ആരോപിച്ചു.ഫേസ്‌ബുക്ക് പേജിൽ ലൈവിൽ വന്നാണ് താരം കാര്യങ്ങൾ വിശദീകരിച്ചത്. കൊച്ചി സ്വദേശിയും വിവിധ സെലിബ്രിറ്റികളുടെ പേജുകൾ കൈകാര്യംചെയ്തുവരികയും ചെയ്യുന്ന ബിജിൽ കെ. ബിനോയിയുടെ ഇടപെടൽ മൂലമാണ് തനിക്ക് പേജ് തിരിച്ചു ലഭിച്ചതെന്നും അഞ്ജലി അമീർ പറഞ്ഞു.

ഒരു ദിവസം പേജ് ഓപ്പൺചെയ്തു നോക്കുമ്പോൾ തന്നെ പേജിൽ നിന്നും റിമൂവ് ചെയ്തതായാണ് കണ്ടതെന്നും തുടർന്നു കാര്യം അന്വേഷിച്ചപ്പോൾ പേജ് കൈകാര്യം ചെയ്തിരുന്നവർ കൈമലർത്തുകയായിരുന്നുവെന്നും അഞ്ജലി അമീർ പറയുന്നു.താൻ തന്റെ ഫേസ്‌ബുക്ക് പേജ് ഉപയോഗിച്ചിട്ട് മാസങ്ങളായിയെന്നും എന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ട അവസ്ഥയിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി അഞ്ജലി അമീർ തന്നെ ഫേസ്‌ബുക്ക് പേജിൽ ലൈവിൽ വരികയായിരുന്നു.

പേജ് മാനേജ് ചെയ്തിരുന്നവർ വേണ്ട രീതിയിൽ ഫോട്ടോകളും മറ്റും അപ്ഡേറ്റ് ചെയ്യാത്തതിനാൽ പേജ് തിരിച്ചു ചോദിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ പേജ് ഹാക്ക്ചെയ്യപ്പെട്ടതെന്നും അഞ്ജലി അമീർ പറഞ്ഞു. പേജ് തിരിച്ചു നൽകിയ ബിജിലിന് നന്ദിയും പറഞ്ഞാണ് ലൈവ് അവസാനിപ്പിച്ചത്.

ഇത്തരത്തിൽ നിരവധി ആർട്ടിസ്റ്റുകളുടെ പേജുകൾ അടുത്ത കാലത്തായി ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പേജുകൾ കൈകാര്യം ചെയ്യുന്നവർ തന്നെ പേജുകൾ ഹാക്ക് ചെയ്ത് പിന്നീട് പേരുകൾ മാറ്റി വിൽപന നടത്തുന്ന രീതികൾവരെ നടക്കുന്നുണ്ടെന്നും പരാതികളുണ്ട്.

രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ നയികയാണ് അഞ്ജലി അമീർ.റാംമിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ തമിഴ്‌ച്ചിത്രമായ പേരൻപിൽ ആണ് അഞ്ജലി നായികാ കഥാപാത്രം അവതരിപ്പിച്ച ശ്രദ്ധനേടിയിരുന്നത്.താമരശേരി കാരാടിലെ മുസ്ലിംകുടുംബമായ അമീറിന്റേയും ജമീലയുടേയും മകനായാണ് അഞ്ജലിയുടെ ജനനം. അഞ്ജലിക്ക് ഒരുവയസ്സ് പ്രായമായപ്പോൾതന്നെ മാതാവ് ജമീല മരണപ്പെട്ടു. തുടർന്ന് മാതാവിന്റെ വീട്ടിലായിരുന്നു താമസം. പിതാവ് മറ്റൊരു വിവാഹം കഴിച്ചു.

താൻ രണ്ടാംക്ലാസിൽ പഠിക്കുമ്പോൾതന്നെ തന്റെയുള്ളിലെ സ്ത്രീത്വത്തെ തിരിച്ചറിഞ്ഞിരുന്നതായി അഞ്ജലി പറയുന്നു.ചെറുപ്രായത്തിൽ താൻ അനുഭവിച്ച കഠിനമായ പ്രയാസങ്ങളും വേദനകളും മുന്നേറാനുള്ള കരുത്ത് നൽകി. ലക്ഷത്തിലെത്താൻ ആത്മാർഥമായി ശ്രമിച്ചാൽ കഴിയുമെന്നും തന്റെ ജീവിതത്തിലൂടെ തെളിയിക്കുകയാണ് അഞ്ജലി. പത്താംക്ലാസ് കഴിഞ്ഞ് കോയമ്പത്തൂർ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെത്തി. ഈ സമയത്തുണ്ടായ വാശിയും മനക്കരുത്തും ഉണ്ടാക്കിയത്. ഇതിനിടയിൽ നാട്ടിൽ തിരിച്ചെത്തി കോയമ്പത്തൂരിൽവെച്ചു ബ്യൂട്ടീഷൻ കോഴ്സ് ചെയ്തു.അതോടൊപ്പം നിർത്തിവെച്ചു പ്ലസ്ടു പഠനം ഇതോടൊപ്പം തുടർന്നു.

എന്നാൽ ഇനി പഴയ കാലങ്ങളെ കുറിച്ചു ഓമിക്കാനോ, വരാൻപോകുന്ന കാസ്വദിക്കുക എന്നുമാത്രമെ ചിന്തിക്കുന്നുള്ളു. ഇക്കാര്യങ്ങളെ കുറിച്ചു ചിന്തിക്കനോ താൽപര്യമില്ല.സിനിമയിൽ അഞ്ജലിയെ നായികയാക്കാൻ സംവിധായകൻ റാമിനോട് ആവശ്യപ്പെട്ടത് മമ്മൂട്ടിതന്നെയായിരുന്നു. അഞ്ജലി നേരത്തെ ഒരു ചാനലിലെ സീരിയിലിൽ മുഖ്യകഥാപാത്രം അവതരിപ്പിച്ചിരുന്നു. 20-ാംവയസ്സിൽ ശസ്ത്രക്രിയയിലൂടെ പൂർണമായും സ്ത്രീയായി അജ്ഞലി മാറി. ഇന്ന് സിനിമകളിൽ നിരവധി അവസരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു, വിവിധ ഭാഷാ ചിത്രങ്ങളിൽ ഇതിനോടകം അഞ്ജലി അഭിനയിച്ചു കഴിഞ്ഞു.