ചെന്നൈ: അഞ്ജലിയും ജെയ്യും പ്രണയത്തിലാണെന്ന ഗോസിപ്പു വാർത്തകകൾ കുറേ മുമ്പ് പ്രചരിച്ചിരുന്നു. എങ്കെയും എപ്പോതും എന്ന ഹിറ്റ് ചിത്രത്തിലെ ജോഡികളായതാണ് ഈ ഗോസിപ്പിന് കരുത്തു പകർന്നത്. എന്നാൽ അന്ന് ഇരുവരും ഈ പ്രചരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് അവർ അന്നു പറഞ്ഞു. ഇപ്പോൾ വീണഅടും ഇരുവരും അടുക്കുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ജൂൺ 16ന് അഞ്ജലിക്ക് ജെയ് ട്വിറ്ററിൽ ജന്മദിനാശംസകൾ നേർന്നിരുന്നു. ഇത് തന്റെ ഏറ്റവും സന്തോഷകരമായ പിറന്നാൾ ആണെന്നും എപ്പോഴും എനിക്കായി നീ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുമെന്നുമായിരുന്നു ട്വീറ്റിന് അഞ്ജലി നൽകിയ മറുപടി. ഇതോടെ ഇരുവരും വീണ്ടും പ്രണയത്തിലാണെന്ന വാർത്ത ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങി.

മാത്രമല്ല, നവാഗതനായ സിനിഷ് സിനിഷ് സംവിധാനം ചെയ്യുന്ന പുതിയ ഹൊറർ ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ ആറിന് ആരംഭിക്കും. ഒരു ഐടി പ്രൊഫഷണലായാണ് അഞ്ജലി ചിത്രത്തിൽ അഭിനയിക്കുന്നത്. ജയ് ആദ്യമായിട്ടാണ് ഒരു ഹൊറർ സിനിമയിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ മൂന്നു ലുക്കിലാണ് ജയ് എത്തുന്നത്. 1989 പശ്ചാത്തലത്തിലുള്ള ഒരു പിരീഡ് ലുക്കും അതിൽ ഉൾപ്പെടും. ജനനി അയ്യരായിരിക്കും ചിത്രത്തിലെ മറ്റൊരു നായികയെന്നും വാർത്തകളുണ്ട്.

ഇടക്കാലം കൊണ്ട് വിവാദങ്ങളുടെ തോഴിയായിരുന്നു അഞ്ജലി. എന്തായാലും വിവാദങ്ങൾ ശമിച്ച ശേഷം ഇപ്പോൾ ഇരുവരും വീണ്ടും അടുക്കുന്നുവെന്നാണ് സിനിമാ മാദ്ധ്യമങ്ങളിലെ റിപ്പോർട്ടുകൾ.