കൊച്ചി: മലയാളികളുടെ പ്രിയനടി അഞ്ജലി നായർ അമ്മയായി. അഞ്ജലി തന്നെയാണ് പെൺകുഞ്ഞിന്റെ അമ്മയായ വിവര സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. ചിത്രങ്ങളും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ പുതിയ കുടുംബാംഗത്തെ പോലെ ജീവിതം അദ്ഭുതങ്ങൾ നിറഞ്ഞതാണെന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കൊപ്പം അവർ കുറിച്ചു. എല്ലാവരുടേയും അനുഗ്രഹങ്ങൾ വേണമെന്നും അവർ കുറിച്ചു.

കഴിഞ്ഞ നവംബറിലായിരുന്നു സഹസംവിധായകനായ അജിത് രാജുവുമായി അഞ്ജലിയുടെ വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലുമായി 125-ലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട് അഞ്ജലി. ദൃശ്യം 2 വിലെ പൊലീസ് വേഷം ഏറെ പ്രശ്‌സകൾ പിടിച്ചുപറ്റിയിരുന്നു.

അഞ്ച് സുന്ദരികൾ, എബിസിഡി, ലൈല ഓ ലൈല , കമ്മട്ടിപ്പാടം, കനൽ, ഒപ്പം, പുലിമുരുകൻ, ടേക്ക് ഓഫ്, ദൃശ്യം 2, കാവൽ, അണ്ണാത്തെ തുടങ്ങിയവയാണ് അഞ്ജലിയുടെ പ്രധാന ചിത്രങ്ങൾ.