- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ജലി നായർ എന്ന യുവതിയുടെ പേരിൽ ഫേസ്‌ബുക്ക് ഐഡിയുണ്ടാക്കി വർഗീയ വിദ്വേഷം വിതയ്ക്കുന്ന ചാറ്റുകൾ അയച്ചു; ഒന്നും അറിയാത്ത എറണാകുളം സ്വദേശിയായ യുവതിക്ക് പലരിൽ നിന്നും ചീത്ത വിളിയും വധ ഭീഷണിയും; തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ കുഞ്ഞാലി മരയ്ക്കാർ എന്ന ഫേസ്‌ബുക്ക് ഐഡിക്കെതിരെ യുവതി രംഗത്ത്
കുഞ്ഞാലിമരയ്ക്കാർ എന്ന ഫേസ്‌ബുക്ക് ഐഡിക്കെതിരെ എറണാകുളം സ്വദേശിയായ യുവതി രംഗത്ത്. തന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി വർഗീയ വിദ്വേഷം വളർത്തുന്ന ചാറ്റുകൾ കുഞ്ഞാലി മരയ്ക്കാർ എന്ന അക്കൗണ്ടുകാരൻ നടത്തി എന്നാരോപിച്ച് അഞ്ജലി നായർ എന്ന യുവതിയാണ് രംഗത്തെത്തിയിരിക്കുന്നത്. ഫേസ്‌ബുക്കിൽ പലരോടും ഇയാൾ തന്റെ പേരിലുള്ള ഫേക്ക് അക്കൗണ്ടിലൂടെ ചാറ്റ് നടത്തിയതായും യുവതി ആരോപിക്കുന്നു. വർഗീയ വിദ്വേഷം വളർത്തുന്ന ചാറ്റുകൾ നടത്തിയതിനാൽ പലരും തന്നെ വിളിച്ച് ചീത്ത വിളിച്ചതായും ഭീഷണി മുഴക്കിയതായും യുവതി പറയുന്നു. വളരെ അശ്ലീലം കലർന്ന ഭാഷയിലുമാണ് ഇവരുടെ പേരിലുള്ള ഫേക്ക് അക്കൗണ്ടിൽ നിന്നും ചാറ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ പേരിൽ താൻ ഒത്തിരി മാനസിക സംഘർഷം അനുഭവിക്കുന്നതായും ഭീഷണികൾ മൂലം തനിക്ക് ഉറങ്ങാൻ പോലും സാധിച്ചിട്ടില്ലെന്നും യുവതി പറയുന്നു. ഇന്നും പലരും വിളിച്ച് തന്നെ ഭീഷണിപ്പെടുത്തി. ഇതിനെല്ലാം കാരണം കുഞ്ഞാലി മരയ്ക്കാർ എന്ന അക്കൗണ്ടുകാരനാണ്. തന്റെ ജീവന് ആപത്തുണ്ടായാൽ ഈ അക്കൗണ്ടുകാരനും ഇയാ
കുഞ്ഞാലിമരയ്ക്കാർ എന്ന ഫേസ്‌ബുക്ക് ഐഡിക്കെതിരെ എറണാകുളം സ്വദേശിയായ യുവതി രംഗത്ത്. തന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി വർഗീയ വിദ്വേഷം വളർത്തുന്ന ചാറ്റുകൾ കുഞ്ഞാലി മരയ്ക്കാർ എന്ന അക്കൗണ്ടുകാരൻ നടത്തി എന്നാരോപിച്ച് അഞ്ജലി നായർ എന്ന യുവതിയാണ് രംഗത്തെത്തിയിരിക്കുന്നത്. ഫേസ്‌ബുക്കിൽ പലരോടും ഇയാൾ തന്റെ പേരിലുള്ള ഫേക്ക് അക്കൗണ്ടിലൂടെ ചാറ്റ് നടത്തിയതായും യുവതി ആരോപിക്കുന്നു.
വർഗീയ വിദ്വേഷം വളർത്തുന്ന ചാറ്റുകൾ നടത്തിയതിനാൽ പലരും തന്നെ വിളിച്ച് ചീത്ത വിളിച്ചതായും ഭീഷണി മുഴക്കിയതായും യുവതി പറയുന്നു. വളരെ അശ്ലീലം കലർന്ന ഭാഷയിലുമാണ് ഇവരുടെ പേരിലുള്ള ഫേക്ക് അക്കൗണ്ടിൽ നിന്നും ചാറ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ പേരിൽ താൻ ഒത്തിരി മാനസിക സംഘർഷം അനുഭവിക്കുന്നതായും ഭീഷണികൾ മൂലം തനിക്ക് ഉറങ്ങാൻ പോലും സാധിച്ചിട്ടില്ലെന്നും യുവതി പറയുന്നു.
ഇന്നും പലരും വിളിച്ച് തന്നെ ഭീഷണിപ്പെടുത്തി. ഇതിനെല്ലാം കാരണം കുഞ്ഞാലി മരയ്ക്കാർ എന്ന അക്കൗണ്ടുകാരനാണ്. തന്റെ ജീവന് ആപത്തുണ്ടായാൽ ഈ അക്കൗണ്ടുകാരനും ഇയാളുടെ കൂടെയുള്ളവരുമായിരിക്കും ഉത്തരവാദി എന്നും അഞ്ജലി പറയുന്നു. തന്നെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.
തന്റെ പേരിൽ വർഗീയമായി തമ്മിലടിപ്പിക്കുന്ന പ്രസ്തമാവന ഇറക്കിയതിനാൽ യുവതി ഭയത്തിലാണ്. ആരെങ്കിലും തന്നെ അപായപ്പെടുത്തുമോ എന്ന പേടിയും ഇവർ ലൈവിലൂടെ പങ്കുവെയ്ക്കുന്നു. വളരെ ഏറെ മാനസിക സമ്മർദ്ദം അനുഭവിക്കുന്നതിനാൽ തനിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞിട്ടില്ല. ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിയമപരമായി നടപടി എടുക്കുമെന്നും യുവതി പറയുന്നു.