- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം രാജിവച്ച അഞ്ജു ബോബി ജോർജ് ഇനി കേന്ദ്രപദവിയിൽ; ഖേലോ ഇന്ത്യ പദ്ധതിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി നിയമനം
ന്യൂഡൽഹി: ഏറെ വിവാദങ്ങൾക്കൊടുവിൽ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം രാജിവച്ച അഞ്ജു ബോബി ജോർജ് ഇനി കേന്ദ്രത്തിന്റെ കായിക പദ്ധതിയിൽ. സർക്കാരിന്റെ കായിക പദ്ധതിയായ 'ഖേലോ ഇന്ത്യ'യുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി അഞ്ജുവിനെ നിയമിച്ചു. അഞ്ജുവിനെ കൂടാതെ ബാഡ്മിന്റൺ താരമായിരുന്ന പുല്ലേല ഗോപിചന്ദും സമിതിയിൽ അംഗമാണ്. കേന്ദ്ര കായിക സെക്രട്ടറിയാണ് ഏഴംഗ സമിതിയുടെ അദ്ധ്യക്ഷൻ. എക്സിക്യുട്ടീവ് അംഗമായി തിരഞ്ഞെടുത്തതിലൂടെ വലിയ ഉത്തരവാദിത്വമാണ് കേന്ദ്രം ഏൽപിച്ചിരിക്കുന്നതെന്ന് അഞ്ജു പ്രതികരിച്ചു. കേരളത്തിലെ കായികതാരങ്ങൾക്ക് മികവ് തെളിയിക്കാൻ കഴിയുന്ന കായിക ഇനങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും അഞ്ജു പറഞ്ഞു. വിദ്യാർത്ഥികളേയും യുവാക്കളേയും കായികരംഗത്തേക്ക് എത്തിച്ച് പഞ്ചായത്ത് തലം മുതൽ കായികതാരങ്ങളെ വളർത്തിയെടുക്കുക എന്നതാണ് ഖേലോ ഇന്ത്യ പദ്ധതിയുടെ ലക്ഷ്യം. 2020-ഓടെ രാജ്യമെങ്ങും കായിക രംഗത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും, കൂടുതൽ സ്പോർട്സ് കോപ്ലക്‌സുകൾ സ്ഥാപിക്കുവാനും 'ഖേലോ ഇന്ത്യ'യിലൂടെ കേന്ദ്രസർക്കാ
ന്യൂഡൽഹി: ഏറെ വിവാദങ്ങൾക്കൊടുവിൽ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം രാജിവച്ച അഞ്ജു ബോബി ജോർജ് ഇനി കേന്ദ്രത്തിന്റെ കായിക പദ്ധതിയിൽ. സർക്കാരിന്റെ കായിക പദ്ധതിയായ 'ഖേലോ ഇന്ത്യ'യുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി അഞ്ജുവിനെ നിയമിച്ചു.
അഞ്ജുവിനെ കൂടാതെ ബാഡ്മിന്റൺ താരമായിരുന്ന പുല്ലേല ഗോപിചന്ദും സമിതിയിൽ അംഗമാണ്. കേന്ദ്ര കായിക സെക്രട്ടറിയാണ് ഏഴംഗ സമിതിയുടെ അദ്ധ്യക്ഷൻ.
എക്സിക്യുട്ടീവ് അംഗമായി തിരഞ്ഞെടുത്തതിലൂടെ വലിയ ഉത്തരവാദിത്വമാണ് കേന്ദ്രം ഏൽപിച്ചിരിക്കുന്നതെന്ന് അഞ്ജു പ്രതികരിച്ചു. കേരളത്തിലെ കായികതാരങ്ങൾക്ക് മികവ് തെളിയിക്കാൻ കഴിയുന്ന കായിക ഇനങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും അഞ്ജു പറഞ്ഞു.
വിദ്യാർത്ഥികളേയും യുവാക്കളേയും കായികരംഗത്തേക്ക് എത്തിച്ച് പഞ്ചായത്ത് തലം മുതൽ കായികതാരങ്ങളെ വളർത്തിയെടുക്കുക എന്നതാണ് ഖേലോ ഇന്ത്യ പദ്ധതിയുടെ ലക്ഷ്യം. 2020-ഓടെ രാജ്യമെങ്ങും കായിക രംഗത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും, കൂടുതൽ സ്പോർട്സ് കോപ്ലക്‌സുകൾ സ്ഥാപിക്കുവാനും 'ഖേലോ ഇന്ത്യ'യിലൂടെ കേന്ദ്രസർക്കാർ പദ്ധതിയിടുന്നുണ്ട്.
അഞ്ജു സ്പോർട്സ് കൗൺസിൽ അധ്യക്ഷസ്ഥാനം രാജിവച്ച സമയത്തുതന്നെ അവർക്ക് കേന്ദ്രസർക്കാരിൽ പദവി ലഭിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ അഭ്യൂഹങ്ങൾക്കു സ്ഥിരീകരണമുണ്ടായിരിക്കുകയാണു പുതിയ സ്ഥാനലബ്ധിയിലൂടെ.