- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ജു ബോബി ജോർജിന്റെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം തെറിച്ചേക്കും; സ്പോർട്സ് കൗൺസിൽ പിരിച്ചുവിടും; ടി പി ദാസൻ പുതിയ പ്രസിഡന്റാകും; കായിക നയം ഭേദഗതി ചെയ്യാനും നീക്കം
തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്നു അഞ്ജു ബോബി ജോർജിനെ മാറ്റിയേക്കും. നിലവിലെ ഭരണസമിതി പിരിച്ചുവിടും. കായികനയം ഭേദഗതി ചെയ്യാനും സർക്കാർ നീക്കമുണ്ട്. മുൻ പ്രസിഡന്റ് കൂടിയായ ടി പി ദാസനെ പുതിയ പ്രസിഡന്റാക്കുമെന്നും സൂചനയുണ്ട്. നിലവിലുള്ള ഭരണസമിതി അംഗങ്ങൾ നോമിനേറ്റഡ് അംഗങ്ങളാണ്. ഇതിനുപകരം ഭരണസമിതിയെ തെരഞ്ഞെടുക്കുന്ന രീതി കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. കായിക നയം ഭേദഗതി ചെയ്താകും സർക്കാർ നടപടി. ഇതിനായി തിരക്കിട്ട നീക്കങ്ങളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. നാമനിർദ്ദേശത്തിന് പകരം തെരഞ്ഞെടുപ്പിലൂടെ സ്പോർട്സ് കൗൺസിൽ അംഗങ്ങളെ നിശ്ചയിക്കുന്നതിന് നിയമം കൊണ്ടുവരാനാണ് സർക്കാർ നീക്കം. അടുത്ത നിയമസഭാ സമ്മേളനത്തിൽത്തന്നെ ഇതു സംബന്ധിച്ച ബിൽ അവതരിപ്പിക്കും. എന്നാൽ നിയമ ഭേദഗതിക്കുള്ള നീക്കം സഭയിൽ നേരിടുമെന്ന് മുൻകായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.നാമനിർദ്ദേശത്തിലൂടെയാണ് അഞ്ജു ബോബി ജോർജ്ജ് പ്രസിഡന്റായ സ്പോർട്സ് കൗൺസിൽ ഭരണസമിതിയെ നിശ്ചയിച്ചത്. നാമനിർദ്ദേശത്തിലൂടെ അംഗങ്ങളെ
തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്നു അഞ്ജു ബോബി ജോർജിനെ മാറ്റിയേക്കും. നിലവിലെ ഭരണസമിതി പിരിച്ചുവിടും. കായികനയം ഭേദഗതി ചെയ്യാനും സർക്കാർ നീക്കമുണ്ട്. മുൻ പ്രസിഡന്റ് കൂടിയായ ടി പി ദാസനെ പുതിയ പ്രസിഡന്റാക്കുമെന്നും സൂചനയുണ്ട്.
നിലവിലുള്ള ഭരണസമിതി അംഗങ്ങൾ നോമിനേറ്റഡ് അംഗങ്ങളാണ്. ഇതിനുപകരം ഭരണസമിതിയെ തെരഞ്ഞെടുക്കുന്ന രീതി കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. കായിക നയം ഭേദഗതി ചെയ്താകും സർക്കാർ നടപടി. ഇതിനായി തിരക്കിട്ട നീക്കങ്ങളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. നാമനിർദ്ദേശത്തിന് പകരം തെരഞ്ഞെടുപ്പിലൂടെ സ്പോർട്സ് കൗൺസിൽ അംഗങ്ങളെ നിശ്ചയിക്കുന്നതിന് നിയമം കൊണ്ടുവരാനാണ് സർക്കാർ നീക്കം.
അടുത്ത നിയമസഭാ സമ്മേളനത്തിൽത്തന്നെ ഇതു സംബന്ധിച്ച ബിൽ അവതരിപ്പിക്കും. എന്നാൽ നിയമ ഭേദഗതിക്കുള്ള നീക്കം സഭയിൽ നേരിടുമെന്ന് മുൻകായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
നാമനിർദ്ദേശത്തിലൂടെയാണ് അഞ്ജു ബോബി ജോർജ്ജ് പ്രസിഡന്റായ സ്പോർട്സ് കൗൺസിൽ ഭരണസമിതിയെ നിശ്ചയിച്ചത്. നാമനിർദ്ദേശത്തിലൂടെ അംഗങ്ങളെ നിശ്ചയിക്കുന്ന രീതി, നിയമഭേദഗതിയിലൂടെ യുഡിഎഫ് സർക്കാരാണ് ആരംഭിച്ചത്. ഇതിനു പകരം, പഴയ രീതിയിൽ സ്പോർട്സ് കൗൺസിൽ പുനഃസംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതിനിടെയാണു മുൻ പ്രസിഡന്റ് ടിപി ദാസനെ തന്നെ അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്ന വാർത്തകളും പുറത്തുവരുന്നത്. തന്റെ പേര് സർക്കാർ പരിഗണിച്ചാൽ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ടിപി ദാസൻ വ്യക്തമാക്കി.
ഈ മാസം 22ന് സ്പോർട്സ് കൗൺസിൽ യോഗം ചേരുന്നുണ്ട്. പുതിയ സാഹചര്യത്തിൽ അഞ്ജു ബോബി ജോർജ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം രാജിവച്ചേക്കും. തന്നെ കാണാനെത്തിയ അഞ്ജു ബോബി ജോർജിനോട് കായിക മന്ത്രി ഇ.പി.ജയരാജൻ പരുഷമായി സംസാരിച്ചതായി കഴിഞ്ഞദിവസം പരാതി ഉയർന്നിരുന്നു. അഞ്ജു അടക്കം സ്പോർട്സ് കൗൺസിലിൽ മുഴുവൻ അഴിമതിക്കാരാണെന്ന് ആരോപിച്ചെന്നാണ് അഞ്ജു പരാതിപ്പെട്ടത്.