- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി ആക്ഷേപിച്ചെന്ന പരാതിയുമായി അഞ്ജു ബോബി ജോർജ്; അഞ്ജുവങ്ങനെ പറയില്ലെന്ന് ഇപി ജയരാജൻ; വിവാദത്തിനു പിന്നിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വരുമെന്ന് മന്ത്രി സൂചന നൽകിയതുകൊണ്ടെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ലോക അത്‌ലറ്റിക്‌സ് മെഡൽ വിജയിയുമായ ഒളിംപ്യൻ അഞ്ജു ബോബി ജോർജ് കായികമന്ത്രി ഇ പി ജയരാജനെതിരെ രംഗത്ത്. കായികമന്ത്രി തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് അഞ്ജു രംഗത്തെത്തിയത്. അഞ്ജു അടക്കം സ്പോർട്സ് കൗൺസിലിലുള്ളവർ മുഴുവൻ അഴിമതിക്കാരും പാർട്ടി വിരുദ്ധരുമാണെന്ന് കായിക മന്ത്രി ആരോപിച്ചതായാണ് പരാതി. എന്ന് ഇപി ജയരജൻ ഭീഷണിയും മുഴക്കിയെന്ന് അഞ്ജു മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. സംഭവത്തിൽ അഞ്ജു മുഖ്യമന്ത്രിയെയും പ്രതിഷേധം അറിയിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അഞ്ജുവിനെ നീക്കുമെന്ന് ജയരാജൻ സൂചന നൽകിയിരുന്നു. ഇതാണ് പരാതിക്ക് കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ വിവാദം അടിസ്ഥാന രഹിതമാണെന്നാണ് ജയരാജന്റെ പക്ഷം. അഞ്ജുവിനോട് മോശമായി ഒന്നും പറഞ്ഞിരുന്നില്ല. തന്നെ വന്ന് കണ്ട അഞ്ജു ചിരിച്ചു കൊണ്ടാണ് തിരികെ പോയത്. അതുകൊണ്ട് തന്നെ പരാതി നൽകുമെന്ന് കരുതുന്നില്ലെന്നും ജയരാജൻ പ്രതികരിച്ചു. സ്പോർട്സ് കൗൺസിൽ ഉടച്ചു വാർക്കാൻ സർക്കാർ ആഗ്രഹിക്കുന്ന
തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ലോക അത്‌ലറ്റിക്‌സ് മെഡൽ വിജയിയുമായ ഒളിംപ്യൻ അഞ്ജു ബോബി ജോർജ് കായികമന്ത്രി ഇ പി ജയരാജനെതിരെ രംഗത്ത്. കായികമന്ത്രി തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് അഞ്ജു രംഗത്തെത്തിയത്. അഞ്ജു അടക്കം സ്പോർട്സ് കൗൺസിലിലുള്ളവർ മുഴുവൻ അഴിമതിക്കാരും പാർട്ടി വിരുദ്ധരുമാണെന്ന് കായിക മന്ത്രി ആരോപിച്ചതായാണ് പരാതി.
എന്ന് ഇപി ജയരജൻ ഭീഷണിയും മുഴക്കിയെന്ന് അഞ്ജു മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. സംഭവത്തിൽ അഞ്ജു മുഖ്യമന്ത്രിയെയും പ്രതിഷേധം അറിയിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അഞ്ജുവിനെ നീക്കുമെന്ന് ജയരാജൻ സൂചന നൽകിയിരുന്നു. ഇതാണ് പരാതിക്ക് കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ വിവാദം അടിസ്ഥാന രഹിതമാണെന്നാണ് ജയരാജന്റെ പക്ഷം. അഞ്ജുവിനോട് മോശമായി ഒന്നും പറഞ്ഞിരുന്നില്ല. തന്നെ വന്ന് കണ്ട അഞ്ജു ചിരിച്ചു കൊണ്ടാണ് തിരികെ പോയത്. അതുകൊണ്ട് തന്നെ പരാതി നൽകുമെന്ന് കരുതുന്നില്ലെന്നും ജയരാജൻ പ്രതികരിച്ചു.
സ്പോർട്സ് കൗൺസിൽ ഉടച്ചു വാർക്കാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ട്. അഞ്ജുവിനെ മാറ്റി പകരം സിപിഐ(എം) അനുകൂല വ്യക്തികളെ നിയമിക്കാനാണ് നീക്കം. തന്നെ കാണാനെത്തി അഞ്ജുവിനോട് മന്ത്രി ഇത് സൂചിപ്പിച്ചിട്ടുണ്ട്. സ്പോർട്സ് കൗൺസിലിലെ ചില ക്രമേക്കേടുകൾ പറയുകയും ചെയ്തു. ഇതാണ് പരാതിയായി മാറാൻ കാരണമെന്നാണ് സൂചന. തുറന്നു പിടിച്ച കയ്യോടെയാണ് താൻ ഈ സ്ഥാനത്തു വന്നതെന്നും തുറന്ന കയ്യോടെതന്നെ തിരിച്ചു പോവുമെന്നും അഞ്ജു വിവാദങ്ങളോട് പ്രതികരിച്ചു. സ്‌പോർടസ് കൗൺസിലിൽ ഒരു അഴിമതിയും ഇല്ലെന്നാണ് അഞ്ജുവിന്റെ പക്ഷം.
പസിഡന്റിന് വിമാനയാത്ര അനുവദിച്ചുകൊണ്ടുള്ള നിയമം കഴിഞ്ഞ ഇടതു പക്ഷ സർക്കാരിന്റെ കാലത്തു കൊണ്ടുവന്നതാണ്. കായിക വകുപ്പ് സെക്രട്ടറിയും ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.ശിവശങ്കറാണ് വിമാനടിക്കറ്റ് അനുവദിക്കാനുള്ള ഫയലിൽ ഒപ്പിട്ടത്. ധനവകുപ്പ് സെക്രട്ടറി കെ.എം.ഏബ്രഹാമും അനുമതി നൽകിയിട്ടുണ്ട്. മന്ത്രി പറഞ്ഞതിന് അർഥം ഇവരെല്ലാം അഴിമതിക്കാരാണെന്നാണോ എന്നു അഞ്ജു മുഖ്യമന്ത്രിയോടു ചോദിച്ചു. സ്‌പോർട്‌സുകാർക്ക് രാഷ്ട്രീയമില്ലെന്നും പാവപ്പെട്ടവർക്ക് വേണ്ടിയാണ് താൻ നിൽക്കുന്നതെന്നും അഞ്ജു പറഞ്ഞു. സർക്കാർ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ലെന്നു പറഞ്ഞാണ് മുഖ്യമന്ത്രി അഞ്ജുവിനെ ആശ്വസിപ്പിച്ചത്. അഞ്ജുവിനെ കുറിച്ച് തങ്ങൾക്കെല്ലാം അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ കായിക മന്ത്രി ചുമതലയേറ്റ ശേഷം അദ്ദേഹത്തെ ആദ്യമായി കാണാൻ എത്തിയതായിരുന്നു ബംഗളൂരുവിൽ കസ്റ്റംസ് ഉദ്യോഗസ്ഥയായ അഞ്ജു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ടി.കെ.ഇബ്രാഹിംകുട്ടിയും ഒപ്പമുണ്ടായിരുന്നു. അടുത്തിടെ സ്പോർട്സ് കൗൺസിൽ മാന്വൽ പ്രകാരം പത്തനംതിട്ടയിലേക്കു സ്ഥലം മാറ്റിയ ഹാൻഡ്‌ബോൾ പരിശീലകനെ തിരികെ തിരുവനന്തപുരത്തേക്ക് നിയമിക്കണം എന്ന ഫയൽ മന്ത്രിയുടെ പരിഗണനയിൽ ഉണ്ടായിരുന്നു.
ശാരീരികപ്രയാസങ്ങളുള്ള പരിശീലകന്റെതു മാത്രം പ്രത്യേക കേസായി പരിഗണിക്കാം എന്ന് അഞ്ജു പറഞ്ഞെങ്കിലും കൗൺസിലിലെ സ്ഥലം മാറ്റങ്ങൾ മുഴുവൻ റദ്ദാക്കണമെന്ന് മന്ത്രി ഫയലിൽ എഴുതി. ഇത് കുട്ടികൾക്കു പ്രയാസമുണ്ടാക്കും എന്ന് അഞ്ജു പറഞ്ഞു. ഇതും പ്രശ്‌നങ്ങൾക്ക് കാരണമായെന്നാണ് സൂചന.