- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ ധീരസൈനികർക്ക് മലയാളികൾ പകരം നൽകുന്നത് എന്താണ്? അവർ വീര ചരമം അടയുമ്പോൾ സ്മൈലികൾ ഇട്ട് ആത്മരതി അടയും; ആക്ഷപങ്ങൾ ചൊരിയും; എന്റെ സൈന്യം എന്റെ അഭിമാനം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
മലയിടുക്കിൽ കുടുങ്ങിയ ബാബുവിനു വേണ്ടി രാത്രി ഈശ്വരനോട് പ്രാർത്ഥിക്കുമ്പോൾ മനസ്സിൽ ധൈര്യവും ആത്മവിശ്വാസവുമുണ്ടായിരുന്നത് അവനെ രക്ഷിക്കാൻ ഇറങ്ങിയത് എന്റെ മണ്ണിനെ കാക്കുന്ന യൂണിഫോമിട്ട ദൈവങ്ങൾ രാത്രി എത്തിയിട്ടുണ്ടെന്ന വാർത്ത കണ്ടപ്പോഴാണ്. രക്ഷയ്ക്കായി നീട്ടുന്ന ഏതൊരു കരത്തെയും കൈവിടാത്ത, ജീവനായി കേഴുന്ന ഏതൊരു ജീവിയേയും വാരിയെടുത്ത് രക്ഷിക്കുന്ന എന്റെ നാടിന്റെ രക്ഷകരാണ് അവർ. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി മുതൽ നീലസമുദ്രത്തിൽ വരെ നമുക്കായി കാവൽ നിൽക്കുന്ന ഇന്ത്യയുടെ ധീര സൈനികർ. എന്നിട്ടും അവർക്ക് പകരം നമ്മൾ നൽകുന്നത് എന്താണ്?
വീരചരമം അടയുന്ന ഇന്ത്യയൂടെ രക്ഷകന്മാരുടെ ചരമക്കുറിപ്പുകൾക്ക് താഴെ സ്മൈലികൾ ഇട്ട് കാണിക്കുന്ന അനാദരവ് മുതൽ ശത്രു സൈന്യത്തിനെതിരെ പൊരുതുന്ന സൈനികരെ അപമാനിക്കൽ വരെ പ്രബുദ്ധ മലയാളിയുടെ രക്തത്തിൽ അലിഞ്ഞ മാനിഫെസ്റ്റോ ആണ്. രാജ്യം കത്തിക്കാൻ അതിർത്തിയിൽ നുഴഞ്ഞു കയറുന്നവൻ ആർമിയുടെ വെടിയുണ്ടയാൽ അരിപ്പ ആകുമ്പോൾ അവനെ ഷഹീദ് ആക്കി വാഴ്ത്തുന്ന വിനോദവും നമുക്ക് അവകാശപ്പെട്ടത്. സൈനികരും മറ്റേത് തൊഴിലും പോലെ ശമ്പളത്തിന് തൊഴിലെടുക്കുന്ന വെറും തൊഴിലാളികൾ എന്ന് ഉറക്കെപ്പറയുന്ന അതേ നമ്മളാണ് പ്രളയം വന്ന് കൈകാലിട്ട് അടിക്കുമ്പോൾ, മലയിടുക്കിൽ കുടുങ്ങുമ്പോൾ ഒക്കെ സൈന്യം വരണേ, രക്ഷിക്കണേ എന്ന് നിലവിളിക്കുന്നത്. അപ്പോൾ വലിയ ശമ്പളം പറ്റുന്ന കേരളത്തിന്റെ സ്വന്തം ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിനെ വിളിച്ച് രക്ഷിക്കാൻ പറയില്ല. കാരണം സൈന്യത്തെ നാഴികയ്ക്ക് നാല്പതു വട്ടം കുറ്റം പറയുന്ന ടീമുകൾക്ക് അറിയാം സ്വന്തം സ്റ്റേറ്റിലെ ദുരന്തനിവാരണ സേന ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്ന്.
സത്യം പറഞാൽ ലജ്ജിക്കണം മലയാളികൾ. തള്ളലിൽ മാത്രം മുമ്പിൽ നിൽക്കുന്ന നമുക്ക് സ്വന്തമായി ദുരന്തനിവാരണ ടീമുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ സേനയും പൊലീസും വനം വകുപ്പുമോക്കെയുണ്ട്. പക്ഷേ നാൽപ്പത് മണിക്കൂറോളം മലയിടുക്കിൽ കുടുങ്ങിയ ഒരു പയ്യന് ഒരു തുള്ളി വെള്ളം എത്തിക്കാൻ പോലും നമ്മൾ പര്യാപ്തമല്ലെങ്കിൽ നാം എവിടെ നിൽക്കുന്നു വെന്ന് നമ്മൾ ചിന്തിക്കണം. ഇത്തരം അടിയന്തിര സാഹചര്യം വന്നാൽ അതിൽ ഇടപെടാൻ തക്ക പരിശീലനം ലഭിക്കാത്ത റെസ്ക്യൂ ടീം ആണ് നമുക്ക് ഉള്ളതെന്ന് കഴിഞ്ഞ രണ്ട് ദിവസം സാക്ഷ്യപ്പെടുത്തി കഴിഞ്ഞു. അഡ്വഞ്ചർ ടൂറിസം എന്നൊക്കെ തള്ളി മറിക്കുമ്പോൾ ഓർക്കുക നമുക്ക് വേണ്ടത് തള്ളൽ അല്ല ഇത്തരം സന്ദർഭങ്ങളിൽ പല്ലും നഖവും ഉപയോഗിച്ച് ഇടപെടാൻ കഴിയുന്ന well trained and well equipped റെസ്ക്യൂ ടീം ആണെന്ന്. അവിടെയാണ് നമ്മുടെ സൈനികരുടെ മൂല്യം.What is a lifetime adventure for us is a daily routine for them.
എന്തായാലും ആ പയ്യൻ രക്ഷപ്പെട്ടല്ലോ. അത് മതി. അവന്റെ മുഖത്ത് കണ്ട ആശ്വാസത്തിന്റെ ചിരി മാത്രം മതി ഇന്നത്തെ ദിവസം ധന്യമാകാൻ. പ്രബുദ്ധ മല്ലു psychology വച്ച് പാലം കടന്നു. ഇനി നാരായണ വിളി നിറുത്തി കൂരായണ ശബ്ദം ഇടാം അല്ലേ. കാശ്മീരിൽ ജീപ്പിന് മുകളിൽ കെട്ടി വച്ച തീവ്രവാദിയുടെ ചിത്രം ഇട്ട് മനുഷ്യാവകാശത്തിനായി മുറവിളി കൂട്ടാം. ഇന്ത്യൻ ആർമിക്കെതിരെ ആക്ഷേപങ്ങൾ തുടരാം. അവർ വീര ചരമം അടയുമ്പോൾ സ്മൈലികൾ ഇട്ട് ആത്മരതി അടയാം. ആസാദിക്കായി നിലവിളിക്കാൻ തുടങ്ങാം.
ഇന്ത്യൻ ആർമിക്ക് ബിഗ് സല്യൂട്ട്എന്റെ സൈന്യം എന്റെ അഭിമാനം.Saluting Indian Army for their bravery, dedication, and patriotism.You are the reaosn behind our pride, our smiles.