- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉള്ളിലപ്പടി ജാതീയതയും സവർണ്ണ മേധാവിത്വവും മാത്രമാണ് ഇതു വരെയുള്ള അവരുടെ ഇസം; കെ.രാധാകൃഷ്ണനെന്ന മുതിർന്ന കമ്മ്യൂണിസ്റ്റിനെ വെറും ജാതിക്കോളത്തിൽ ഒതുക്കുന്നത്..കഷ്ടം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അടിസ്ഥാനവർഗ്ഗത്തിനും പിന്നോക്കക്കാർക്കും വേണ്ടി പൊരുതുന്ന ഇസമാണത്രേ കമ്മ്യൂണിസം. പക്ഷേ ഉള്ളിലപ്പടി ജാതീയതയും സവർണ്ണ മേധാവിത്വവും മാത്രമാണ് ഇതു വരെയുള്ള അവരുടെ ഇസം.കവിത കട്ടെടുക്കുന്നത് പോലെ നിസ്സാരമല്ല യഥാർത്ഥ ചരിത്രമെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നതല്ല ക്യാപ്‌സ്യൂൾ ന്യായീകരണങ്ങളെന്നും അവരെന്നു തിരിച്ചറിയും ?
1957 ൽ ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ മുഖ്യമന്ത്രി ഒരു നമ്പൂതിരിയായിരുന്നു. 1967 ൽ വീണ്ടും അതേ നമ്പൂതിരി കേരള മുഖ്യമന്ത്രിയായി. ശേഷം 1969 ലും 1970 ലും സി. അച്യുതമേനോൻ മുഖ്യമന്ത്രിയായി. 1978 വീണ്ടും അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഇത്തവണ പി.കെ.വാസുദേവൻ നായരെന്ന സവർണ്ണനു മുഖ്യമന്ത്രി കസേര നല്കി. പിന്നീട് 1980 ലും 1987 ലും 1996 ലും ഇ.കെ. നായനാർ എന്ന സവർണ്ണൻ മുഖ്യമന്ത്രിയായി. അതായത് 1957 മുതൽ അധികാരം കിട്ടിയ എട്ടു തവണയും മുഖ്യമന്ത്രി കസേര റിസർവ് ആക്കി വച്ചിരുന്നത് സവർണ്ണർക്കായിരുന്നു. പിന്നീട് 2006 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അധികാരം കിട്ടിയപ്പോൾ മാത്രമാണ് ഒരു ഈഴവൻ മുഖ്യമന്ത്രിയായത് - വി എസ്.. അച്യുതാനന്ദൻ , 1957 മുതൽ 2006 വരെയുള്ള ഏകദേശം 50 വർഷം !
എന്നാൽ കോൺഗ്രസ്സിലങ്ങനെയായിരുന്നില്ല. മൂന്നാം മന്ത്രിസഭ അധികാരത്തിൽ വന്നത് തന്നെ ആർ.ശങ്കർ എന്ന ഈഴവനെ മുഖ്യമന്ത്രി കസേരയിൽ ഇരുത്തികൊണ്ടായിരുന്നു. അതായത് 1957 ൽ തുടങ്ങി വെറും അഞ്ച് വർഷത്തിനുള്ളിൽ തന്നെ കോൺഗ്രസ്സ് പാർട്ടി നവോത്ഥാനം എന്തെന്ന് കാണിച്ചു തന്നു. പിന്നീട് ഉഴവൂരിന്റെ ഓമനപുത്രൻ കെ.ആർ. നാരായണനിലൂടെ ഇന്ത്യക്ക് ആദ്യ ദളിത് പ്രഥമ പൗരനെ ലഭിച്ചു. ആദ്യ വനിതാ ലോക്സഭാ സ്പീക്കറായ ശ്രീമതി. മീരാ കുമാറിനെ സംഭാവന ചെയ്തതും കോൺഗ്രസ്സ് തന്നെ.
1962 ൽ തന്നെ പിന്നോക്കകാരനെ മുഖ്യമന്ത്രിയാക്കിയ, 1992 ൽ കെ.ആർ നാരായണനെ വൈസ് പ്രസിഡന്റും പിന്നീട് 1997 ൽ പ്രഥമ പൗരനുമാക്കിയ അതേ കോൺഗ്രസ്സു പാർട്ടിയുടെ മുന്നിലാണ് ഇന്ന് ഈ 2021 ൽ ദേവസ്വം വകുപ്പ് മന്ത്രി സ്ഥാനം കാട്ടി വെല്ലുവിളിക്കുന്നത്. കഷ്ടം ! ദേവസ്വത്തെയും ദേവന്മാരെയും നാല്പതു കൊല്ലം മുമ്പേ അടിസ്ഥാനവർഗ്ഗത്തിന്റെ കൈയിൽ ഭദ്രമായി ഏല്പിച്ച കോൺഗ്രസ്സിനെയാണ് 2001 ൽ സ്വതന്ത്രമായി നിലവിൽ വന്ന ദേവസ്വം വകുപ്പ് കാട്ടി വെല്ലുവിളിക്കുന്നത്.
ബ്രാഹ്മണിക്കൽ ഹെജിമണി കൊടികുത്തി വാഴുന്ന ഇന്ത്യയെ നയിക്കുന്നത് നരേന്ദ്ര മോദിയെന്ന ബ്രാഹ്മണനും റാം കോവിന്ദ് എന്ന ക്ഷത്രിയനുമാണല്ലോ. അടിസ്ഥാന വർഗ്ഗത്തിനായി പോരാടുന്ന CPI (M) പോളിറ്റ്ബ്യൂറോയിൽ ഈ 56 വർഷത്തിനിടെ ഒരു ദളിതനായ ജനറൽ സെക്രട്ടറിയുടെ പേര് ചൂണ്ടിക്കാണിക്കാൻ കഴിയാത്ത പാർട്ടിയാണ് കെ.ആർ. എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന കെ. രാധാകൃഷ്ണനെന്ന മുതിർന്ന കമ്മ്യൂണിസ്റ്റിനെ വെറും ജാതിക്കോളത്തിൽ ഒതുക്കുന്നത്. കഷ്ടം !