ണധികാരവ്യവസ്ഥക്കെതിരെ പോരാടുന്ന സ്ത്രീ കഥാപാത്രമുള്ള 'ഒരുത്തീ' എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റിൽ പങ്കെടുത്തുക്കൊണ്ട് ഒരുത്തൻ പരസ്യമായി തന്റെ ആൺഹുങ്ക് തുറന്നുകാട്ടുന്നതിനൊപ്പം പച്ചയായി സ്ത്രീ വിരുദ്ധത വിളമ്പുകയാണ്. രുചിയുള്ള ഭക്ഷണ വസ്തുക്കൾ കാണുമ്പോൾ അത് ആസ്വദിക്കാൻ കൊതിയൂറുന്നത് പോലെ പെൺശരീരങ്ങളോട് സെക്‌സ് ചോദിച്ചു വാങ്ങുമെന്ന് പരസ്യമായി പറയുകയാണ്.

അയാൾ വിളമ്പുന്ന വെർബൽ ഡയേറിയയ്‌ക്കെതിരെ കമാന്ന് ഒരക്ഷരം മിണ്ടാതെ കേട്ടുക്കൊണ്ടിരിക്കുന്നുണ്ട്. പാട്രിയാർക്കിയെ കിട്ടുന്ന അവസരത്തിലെല്ലാം അടപടലം എതിർക്കുന്ന സിംഹിണിയായ ഒരുത്തി. ആതിഥേയ മേശയിൽ വിളമ്പിയ ഭക്ഷണത്തിന് ഒപ്പം നടത്തിയ സ്‌നേഹഭാഷണത്തിൽ നല്ലൊരു വീട്ടമ്മയാവാൻ അത്യാവശ്യം പാചകം കൂടി അറിഞ്ഞാൽ നന്നെന്ന ഓർമ്മപ്പെടുത്തലിനെ പാട്രിയാർക്കിക്കൽ ന്യായവാദം നിരത്തി ആട്ടിയോടിച്ചെന്ന ഹുങ്ക് അപ്പാടെ പ്രസ്സ് മീറ്റിൽ ആവിയായി പോകുന്നത് കാണാൻ എന്തായിരുന്നു രസം.

ഒരൊറ്റ പ്രസ്സ് മീറ്റ് കൊണ്ട്, വിനായകൻ എന്ന പുരോഗമന - ഇടത് വേദികളിലെ കീഴാള അലങ്കാരത്തിന്റെ ഊളത്തരം കൊണ്ട് എത്ര വേഗത്തിലാണ് ഒരുത്തീ എന്ന സിനിമയിലെ ആ തീ കെട്ടുപോയത്? സാൻഡ് വിച്ച് എന്ന ഒരൊറ്റ വാക്കിൽ പിടിച്ച് റേപ്പ് ജോക്കും ബഹിഷ്‌കരണവുമായി നടന്ന സോ കോൾഡ് ഫെമിനിച്ചികളുടെ പ്രതിഷേധ തീ വിനായകന്റെ റേപ്പ് ജോക്കിന്റെയും അതാസ്വദിച്ച സദസ്സിന്റെ ഊള ചിരികളുടെയും മുന്നിൽ ചാരം മൂടി കിടക്കുകയാണ്.

ഒരു സിവിൽ സർവ്വന്റിന്റെ വാട്‌സ് ആപ്പ് നമ്പറിൽ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ മെസ്സേജുകൾ അയച്ച് ഇറിറ്റേറ്റ് ചെയ്യിച്ചിട്ട് അതിനു മറുപടിയായി കിട്ടിയ ഓ യാ എന്ന സീമയുടെ സ്റ്റിക്കറിൽ സ്ത്രീവിരുദ്ധത ആരോപിക്കുകയും അതിന്റെ പേരിൽ ആ IAS ഉദ്യോഗസ്ഥനെതിരെ വാൾ എടുക്കുകയും ചെയ്ത മാധ്യമചിങ്കങ്ങൾ ആപ്പാടെ വിനായകന്റെ ഏറ്റവും ടോക്‌സിക് ആയ റേപ്പ് ജോക്ക് കേട്ടിട്ടും , അതും മുന്നിലിരിക്കുന്ന ജേർണലിസ്റ്റ് ആയ ഒരുവളെ ചൂണ്ടിക്കാണിച്ച് പറഞ്ഞിട്ടും ആസ്വദിച്ച് ചിരിച്ചതല്ലാതെ നാവടക്കൂ എന്നു് പറഞ്ഞില്ല.

വട്ടപ്പൊട്ട് എന്ന് കേട്ടയുടനെ സ്ത്രീവിരുദ്ധത ആരോപിച്ച് വലിയ പൊട്ട് ചലഞ്ച് നടത്തിയ ടീമുകളുടെ പ്രൊഫൈലുകൾ പട്ടി പെറ്റു കിടക്കുകയാണ്. ചുവന്ന മറയ്ക്കുള്ളിലെ നീല മനസ്സിനെതിരെ ഒറ്റ സ്ത്രീപക്ഷവാദികളും ഇതുവരെയും വായ തുറന്ന ചരിത്രമില്ല. വിനായകൻ തുറന്നു വിട്ട തന്റെ ലിബറൽ നീല മനസ്സ് ഇവിടെ വിഷയം ആവാത്തത് അയാളൊരു ലെഫ്റ്റ് പുരോഗമനവാദിയായ സിനിമാനടൻ ആയതിനാൽ മാത്രം. സ്വന്തം വീട്ടിലെ സ്ഥിരം ശല്യക്കാരായ 916 പൂവൻ കോഴികളെ കാണാത്ത, ആട്ടിയോടിക്കാത്ത പിടകളൊക്കെയാണ് അടുത്ത വീട്ടിലെ പൂവനെ കൊത്തിയോടിക്കുന്നത് എന്നതാണ് മുട്ടൻ കോമഡി.( വൈരമുത്തു വിവാദം)

സ്വന്തം പൊളിറ്റിക്കൽ interest നോക്കി ചിലതിനെ പൊലിപ്പിക്കുകയും ചിലതിനെ പാടേ അവഗണിക്കുകയും ചെയ്യുന്ന narcissistic attitude കാണണമെങ്കിൽ നേരെ നോക്കേണ്ടത് ഇരട്ടത്താപ്പ് മാത്രം അന്നമാക്കിയ സാംസ്‌കാരികമേലാളന്മാർ അരങ്ങു വാഴുന്ന നമ്പർ 1 കേരളത്തിലാണ്.

Hypocrisy at its peak !