രു മനുഷ്യജീവിയോട് കാണിക്കാവുന്നതിന്റെ അങ്ങേയറ്റത്തെ ക്രൂരതയായിരുന്നു അന്ന് കേരളീയ പൊതുസമൂഹം ഈ സ്വാമിയോട് ചെയ്തത്. ഒരു പെണ്ണ് മുന്നിട്ടിറങ്ങി പറഞ്ഞ ഒരു പെരുംനുണ നാട് മൊത്തം ഏറ്റെടുത്തപ്പോൾ നമ്മുടെ പൊതുബോധം അയാളെ എത്ര വേഗത്തിലാണ് ക്രൂശിച്ചത്. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം താൻ മുറിച്ചെടുത്തെന്ന ഒരുവളുടെ അവകാശവാദം തൊണ്ട നനയാതെ കേരളം വിഴുങ്ങിയപ്പോൾ അതിലെ ദുരൂഹത ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നവരെ മൊത്തത്തിൽ പീഡകരാക്കി വിചാരണ ചെയ്യാൻ എന്ത് തിടുക്കമായിരുന്നു നമുക്ക്. മാധ്യമങ്ങളും, സ്ത്രീപക്ഷവാദികളും, രാഷ്ട്രീയക്കാരും ഈ സംഭവം ഒരുപോലെ ആഘോഷിച്ചു.

ഗംഗേശാനന്ദ എന്ന നരാധമന്റെ ലിംഗം ഛേദിച്ച പെൺകുട്ടിയെ സാക്ഷാൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി സഖാവ് അനുമോദിച്ചൂ. അന്നത്തെ വാർത്താ സമ്മേളനത്തിൽ ഈ വിഷയം പറഞ്ഞ് മുഖ്യമന്ത്രി ചിരിച്ച ഒരു ചിരി ഇന്നും മനസ്സിലുണ്ട്. അത് ഒരു പെണ്ണിന്റെ മാനം സംരക്ഷിക്കപ്പെട്ടതിന്റെ സന്തോഷ ചിരി ആയിരുന്നില്ല. മറിച്ച് ഒരു കാഷായ വസ്ത്രധാരിയായ മനുഷ്യനെ ഈ വിധം അപമാനിക്കപ്പെട്ടവനായി തുറന്നുക്കാട്ടാൻ സാധിച്ചതിന്റെ ആശ്വാസ ചിരിയായിരുന്നു.

മാധ്യമങ്ങൾ നടത്തിയ അന്തിചർച്ചകൾ എല്ലാം തരം താണ രീതിയിലുള്ളതായിരുന്നു. ഇടതുപക്ഷം ചേരാതെ മാറി നടന്ന ഒരു ഹൈന്ദവ സന്യാസി ആയതുകൊണ്ടു മാത്രമാണ് ഗംഗേശാനന്ദ സ്വാമികൾ ഇങ്ങനെ മൃഗീയമായ സാമൂഹ്യവിചാരണക്കു വിധേയനായത്. മദ്രസയുടെ മറവിൽ കൊച്ചു കുഞ്ഞുങ്ങൾ നിരന്തരമായി പീഡിക്കപ്പെടുമ്പോൾ ഇവിടെ അതിനെതിരെ ഒരു പ്രതികരണവും ഉണ്ടാവുന്നില്ല. ഉസ്താദുമാർ അതിന്റെ പേരിൽ പിടിയിൽ ആവുമ്പോൾ ആശ്വാസ ചിരി ചിരിക്കാൻ ആഭ്യന്തരമന്ത്രിക്ക് കഴിയാറില്ല.

പെണ്ണിന്റെ മൊഴി മാത്രം വിശ്വാസത്തിലെടുത്ത് പൊലീസ് നടത്തിയ അന്വേഷണം തെറ്റായിരുന്നുവെന്ന് ഇന്ന് ക്രൈംബ്രാഞ്ച് പറയുമ്പോൾ ,വാദിയാണ് യഥാർത്ഥ പ്രതിയെന്ന് അവർ ഉറപ്പിക്കുമ്പോൾ ഈ മനുഷ്യനെ അന്ന് കല്ലെറിഞ്ഞ മനുഷ്യർക്ക് എന്ത് മറുപടിയാണ് പറയാനുള്ളത്? സംഭവത്തിൽ ഉന്നതർക്ക് പങ്കുണ്ടെന്നത് പകൽ പോലെ വ്യക്തമാണ്. 23 വയസ്സായ പെണ്ണിന്റെ കേസ് പോക്‌സോ കേസായത് എങ്ങനെയെന്ന് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം? കയറി പിടിക്കുന്ന ഒരുവനിൽ നിന്നും രക്ഷ നേടുന്ന ഒരു പെണ്ണ് സ്വയരക്ഷയ്ക്ക് പീഡകന്റെ ലിംഗം തന്നെ കൃത്യമായി മുറിച്ചെടുക്കുക എങ്ങനെയെന്ന ഒരു ലോജിക്കും കെട്ടിയുണ്ടാക്കുന്ന കേസുകൾക്ക് ബാധകമായിരുന്നില്ല.

കാമുകന്റെ വാക്കുകേട്ട് ഒരു നാടകം തട്ടിക്കൂട്ടി ഒരു മനുഷ്യന്റെ ജനനേന്ദ്രിയം പച്ചയ്ക്ക് വെട്ടിയെടുത്ത ഒരു പെണ്ണിനു ഒപ്പം കേരളീയ പൊതുസമൂഹം മുഴുവൻ അണി നിരന്നപ്പോൾ ന്യായവും നീതിയും ജീവിതവും നഷ്ടപ്പെട്ട ഒരു സന്യാസി നമുക്ക് മുന്നിൽ തൊണ്ടയിൽ കുരുങ്ങിയ നിലവിളിയുമായി നിന്നിരുന്നു. അയാൾക്കു മുന്നിൽ ചെവികൾ കൊട്ടിയടച്ചു പുഴുത്ത പട്ടിയെ പോലെ നമ്മൾ അയാളെ ആട്ടിയോടിച്ചപ്പോൾ ഒരുപക്ഷേ അദ്ദേഹം ഉള്ളിൽ ചിരിച്ചിരിക്കും. സത്യമേവ ജയതേ എന്ന മുണ്ഡകോപനിഷത്തിലെ മന്ത്രത്തേ അദ്ദേഹത്തിന് മറക്കുവാൻ കഴിയുന്നത് അല്ലല്ലോ.

സത്യമേവജയതേ നാനൃതം
സത്യേന പന്ഥാ വിതതോ ദേവയ:്യു
യേന കർമന്ത്യർഷയോ ഹ്യാപ്തകാമാ
യത്ര തത് സത്യസ്യ പരമം നിദാനം.