മിഷിഗൺ: ഇന്ത്യൻ അമേരിക്കൻ അൻജു രാജേന്ദ്ര മഷിഗൻ 18വേഡിസ്ട്രിക്റ്റിൽ നിന്നും സ്റ്റേറ്റ് സെനറ്റിലേക്കുള്ളസ്ഥാനാർത്ഥിയാകും.ഡെമോക്രാറ്റിക്ക് റിബെക്ക വാറിന്റെ കാലാവധി 2018 ൽ തീരുന്നതിനാലാണ് അതേപാർട്ടിയുടെ സ്ഥാനാർത്ഥിയായി അൻജു മത്സരിക്കുവാൻ തയ്യാറെടുക്കുന്നത്.

ചെറുപ്പത്തിൽ മാതാപിതാക്കളോടൊപ്പമാണ് ഇവർ ഇന്ത്യയിൽ നിന്നുംഅമേരിക്കയി ലെത്തിയത്. മിഷിഗൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.ബി.എ.,എൻജീനിയറിങ് ബിരുദങ്ങൾ കരസ്ഥമാക്കിയ അൻജു മികച്ച സാമൂഹ്യപ്രവർത്തകയാണ്.

ആൻആർബർ ആസ്ഥാനമായി രൂപീകരിച്ച ബോളിഫിറ്റിന്റെ സ്ഥാപകയും, ചീഫ്എക്‌സി ക്യൂട്ടീവ് ഓഫീസറുമാണ് അൻജു.ഉറച്ച ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്ന്അൻജു പറഞ്ഞു.

അമേരിക്കയിൽ 2018 ൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളിൽ നിരവധിഇന്ത്യക്കാർ മത്സരിക്കുന്നതിനായി രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻരാഷ്ട്രീയ മുഖ്യധാരയിൽ ഇന്ത്യൻ വംശജർ നിർണ്ണായക സ്വാധീനംചെലുത്തുന്ന നാളുകൾ വിദൂരമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ
കണക്കാക്കുന്നത്.