- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താരമായി മിന്നി നിൽക്കുമ്പോൾ അഞ്ജു എവിടെയാണ് ഓടിയൊളിച്ചത്; ഇളയദളപതിയുടെ നായികയായി അരങ്ങേറ്റം കുറിച്ചിട്ടും ഫീൽഡ് ഔട്ട് ആയത് നിർഭാഗ്യം കൊണ്ടോ? താരത്തിന് വിനയായത് നീണ്ട ഇടവേളകൾ
സിനിമ ഒരുമായാലോകമാണെന്ന് കരുതുന്നവരാണേറെ. സോഷ്യൽ മീഡിയ കാലത്ത് അതിന്റെ പ്രതാപം കുറച്ചൊക്കെ മങ്ങിയെങ്കിലും. കഴിവുപോല തന്നെ ഭാഗ്യവും സിനിമയിൽ വിജയം സിദ്ദിഖാൻ കാരണമാകാറുണ്ട്.ആദ്യ സിനിമ പരാജയപ്പെട്ട് അപ്രത്യക്ഷമായവരുണ്ട്, അതുപോലെ പരാജയപ്പെട്ടിട്ടും വിജയിച്ചവരുണ്ട്, അൽപകാലം തിളങ്ങി നിന്ന ശേഷം വിരമിച്ചവരുണ്ട്..അങ്ങനെ പലവിധമാണ് സിനിമാലോകത്തെ രാശി.മലയാളത്തിലും,തമിഴിലും ഒരുപോലെ തിളങ്ങിയ ശേഷം പെട്ടെന്ന് കാണാതായ നടിയാണ് അഞ്ജു അരവിന്ദ്. ഇളയദളപതി വിജയുടെ ആദ്യ നായിക. മലയാളത്തിൽ ദിലീപിന്റെ ഭാഗ്യ നായികയായും അഞ്ജു അറിയപ്പെട്ടിരുന്നു.തൊണ്ണൂറുകളുടെ മധ്യത്തിൽ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അഞ്ജു അരവിന്ദ്. സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത അക്ഷരം തന്റെ ആദ്യ ചിത്രത്തിൽ സുരേഷ് ഗോപിയുടെ പെങ്ങളുടെ വേഷമായിരുന്നു അഞ്ജുവിന്. പിന്നീടങ്ങോട്ട് കൈനിറയെ ചിത്രങ്ങൾ കിട്ടി. 1995 ൽ പുറത്തിറങ്ങിയ അക്ഷരത്തിന് ശേഷം, 1996 ൽ പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെ അഞ്ജു തമിഴിലും അരങ്ങേറി. രജനികാന്ത്, ശരത്കുമാർ
സിനിമ ഒരുമായാലോകമാണെന്ന് കരുതുന്നവരാണേറെ. സോഷ്യൽ മീഡിയ കാലത്ത് അതിന്റെ പ്രതാപം കുറച്ചൊക്കെ മങ്ങിയെങ്കിലും. കഴിവുപോല തന്നെ ഭാഗ്യവും സിനിമയിൽ വിജയം സിദ്ദിഖാൻ കാരണമാകാറുണ്ട്.ആദ്യ സിനിമ പരാജയപ്പെട്ട് അപ്രത്യക്ഷമായവരുണ്ട്, അതുപോലെ പരാജയപ്പെട്ടിട്ടും വിജയിച്ചവരുണ്ട്, അൽപകാലം തിളങ്ങി നിന്ന ശേഷം വിരമിച്ചവരുണ്ട്..അങ്ങനെ പലവിധമാണ് സിനിമാലോകത്തെ രാശി.മലയാളത്തിലും,തമിഴിലും ഒരുപോലെ തിളങ്ങിയ ശേഷം പെട്ടെന്ന് കാണാതായ നടിയാണ് അഞ്ജു അരവിന്ദ്.
ഇളയദളപതി വിജയുടെ ആദ്യ നായിക. മലയാളത്തിൽ ദിലീപിന്റെ ഭാഗ്യ നായികയായും അഞ്ജു അറിയപ്പെട്ടിരുന്നു.തൊണ്ണൂറുകളുടെ മധ്യത്തിൽ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അഞ്ജു അരവിന്ദ്.
സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത അക്ഷരം തന്റെ ആദ്യ ചിത്രത്തിൽ സുരേഷ് ഗോപിയുടെ പെങ്ങളുടെ വേഷമായിരുന്നു അഞ്ജുവിന്. പിന്നീടങ്ങോട്ട് കൈനിറയെ ചിത്രങ്ങൾ കിട്ടി.
1995 ൽ പുറത്തിറങ്ങിയ അക്ഷരത്തിന് ശേഷം, 1996 ൽ പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെ അഞ്ജു തമിഴിലും അരങ്ങേറി. രജനികാന്ത്, ശരത്കുമാർ തുടങ്ങി ഒട്ടേറെ താരങ്ങൾക്കൊപ്പം അഞ്ജു സ്‌ക്രീനിൽ എത്തി.തമിഴിലും മലയാളത്തിലും തിരക്കുള്ള നടിയായി അഞ്ജു നിറഞ്ഞു നിന്നപ്പോഴായിരുന്നു 1999 ജനുമടത എന്ന കന്നട ചിത്രത്തിൽ വേഷമിട്ടത്. ഈ ഒരു ചിത്രത്തിൽ മാത്രമാണ് കന്നടയിൽ വേഷമിട്ടത്.
2001 ന് ശേഷം അഞ്ജുവിന്റെ സിനിമാ ജീവിതത്തിൽ ഇടവേളകളുണ്ടായി. വിവാഹം, വിവാഹ മോചനം, പുനർവിവാഹം എന്നിവ സിനിമകൾക്കിടയിലെ ഇടവേളകൾ വർദ്ധിപ്പിച്ചു.2013 ൽ പുറത്തിറങ്ങിയ ശൃംഗാരവേലനിലൂടെയാണ് അഞ്ജു വീണ്ടും സിനിമയിൽ സജീവമായത്. പിന്നീട് കൈനിറയെ ചിത്രങ്ങളുമായി അഞ്ജു അരവിന്ദ് തിരക്കിലായി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്വർണക്കടുവയാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബിഗ് സ്‌ക്രീന് പുറമെ മിനി സ്‌ക്രീനിലും സജീവ സാന്നിദ്ധ്യമാണ് താരം.