- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദമ്പതികളുടെ മദ്യലഹരിയിൽ സംഭവിച്ചതെല്ലാം മറിമായം? പരസ്പര വിരുദ്ധമായ മൊഴികൾ ആശയക്കുഴപ്പത്തിലാക്കിയെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ദുരൂഹത നീങ്ങുന്നു; അങ്കമാലിയിൽ നവജാതശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് സൂചന; ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കാത്ത് പൊലീസ്
അങ്കമാലി : അങ്കമാലി പൊലീസ് സർക്കിൾ ഓഫീസ് പരിസരത്തെ കാട് പിടിച്ച് കിടക്കുന്ന സ്ഥലത്ത് കുഴിച്ചുമൂടിയ നിലയിൽ ഇന്നലെ കണ്ടെത്തിയ 3 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമല്ലന്ന് സൂചന. ഇന്ന് രാവിലെ കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കൊലപാതക ലക്ഷണങ്ങളൊന്നും കണ്ടെത്താനായിട്ടില്ലന്നാണ് അങ്കമാലി പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. കുഞ്ഞിന്റെ അകത്തോ പുറത്തോ ക്ഷതങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം കൂടി ലഭ്യമായാലെ മരണ കാരണം സ്ഥിരീകരിക്കാനാവു എന്നും പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷന്റെ പിൻ വശത്ത് പറകുളം റോഡിനോട് ചേർന്ന് കിടക്കുന്ന ഭാഗത്ത് ഭർത്താവ് കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടതായി തമിഴ്‌നാട് സ്വദേശിനിയായ സുധ പരാതിയുമായി എത്തിയതിനെത്തുടർന്നാണ് സംഭവം പുറത്തായത്.ശനിയാഴ്‌ച്ച രാത്രി പതിനൊന്ന് മണിയോടെ കൊലപാതകം നടത്തിയതെന്നും തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനു വേണ്ടി ആളൊഴിഞ്ഞ ഈ ഭാഗത്ത് മൃതദേഹം കുഴിച്ചിട്ടെന്നുമായിരുന്നു കുട്ടിയുടെ മാതാവ് സുധയുടെ വെളിപ്പെടുത്തൽ .
അങ്കമാലി : അങ്കമാലി പൊലീസ് സർക്കിൾ ഓഫീസ് പരിസരത്തെ കാട് പിടിച്ച് കിടക്കുന്ന സ്ഥലത്ത് കുഴിച്ചുമൂടിയ നിലയിൽ ഇന്നലെ കണ്ടെത്തിയ 3 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമല്ലന്ന് സൂചന. ഇന്ന് രാവിലെ കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കൊലപാതക ലക്ഷണങ്ങളൊന്നും കണ്ടെത്താനായിട്ടില്ലന്നാണ് അങ്കമാലി പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. കുഞ്ഞിന്റെ അകത്തോ പുറത്തോ ക്ഷതങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം കൂടി ലഭ്യമായാലെ മരണ കാരണം സ്ഥിരീകരിക്കാനാവു എന്നും പൊലീസ് അറിയിച്ചു.
പൊലീസ് സ്റ്റേഷന്റെ പിൻ വശത്ത് പറകുളം റോഡിനോട് ചേർന്ന് കിടക്കുന്ന ഭാഗത്ത് ഭർത്താവ് കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടതായി തമിഴ്‌നാട് സ്വദേശിനിയായ സുധ പരാതിയുമായി എത്തിയതിനെത്തുടർന്നാണ് സംഭവം പുറത്തായത്.ശനിയാഴ്‌ച്ച രാത്രി പതിനൊന്ന് മണിയോടെ കൊലപാതകം നടത്തിയതെന്നും തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനു വേണ്ടി ആളൊഴിഞ്ഞ ഈ ഭാഗത്ത് മൃതദേഹം കുഴിച്ചിട്ടെന്നുമായിരുന്നു കുട്ടിയുടെ മാതാവ് സുധയുടെ വെളിപ്പെടുത്തൽ .
സുധ നൽകിയ പരാതിയെ തുടർന്ന് ഭർത്താവ് എന്ന് പറയപ്പെടുന്ന പാലക്കാട് സ്വദേശി മണികണ്ഠനെ അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു . എന്നാൽ മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് പിന്നീട് സുധ മൊഴി മാറ്റി. പൊലീസ് കസ്റ്റഡിയിലായ മണികണ്ഠനും ഇത് ആവർത്തിച്ചു. ഇരുവരും പരസ്പര വിരുദ്ധമായി മൊഴി നൽകിയത് പൊലീസിന്റെയും നാട്ടുകാരുടെയും സംശയം വർദ്ധിപ്പിച്ചിരുന്നു. സ്റ്റേഷനിൽ എത്തുമ്പോൾ ഇരുവരും നല്ല മദ്യലഹരിയിലായിരുന്നു . ആലുവ റൂറൽ എസ്‌പി രാഹുൽ ആർ നായർ സ്ഥലത്ത് എത്തി പരിശോധന ടത്തി.
കൂടാതെ ഫോറൻസിക് - വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി തെളിവെടുത്തു. ഇന്നലെ വൈകിട്ടോടെ ആർ ഡി ഒ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം പുറത്തെടുത്തത്. അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെയാണ് പോസ്റ്റ്‌മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയത്. സദാസമയവും മദ്യലഹരിയിൽ നടക്കുന്ന ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടാകുന്നതും തമ്മിൽ തല്ലും പതിവായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.