- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജോയ് നമ്പ്യാർ ചിത്രത്തിലൂടെ ആൻ അഗസ്റ്റിനും മടങ്ങിയെത്തുന്നു; ദുൽഖർ ചിത്രം സോളോയിൽ തമിഴ് താരം അൻസണിന്റെ നായികയായി നടിയെത്തും
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആൻ അഗസറ്റിൻ ബിജോയ് നമ്പ്യാർ ചിത്രത്തിലൂടെ തിരിച്ചുവരുന്നു. ദുൽഖറിനെ നായകനാക്കി ബിജോയ് ഒരുക്കുന്ന സോളോ എന്ന ചിത്രത്തിൽ തമിഴ് ചിത്രം റെമോ ഫെയിം ആൻസന്റെ ജോഡിയായാണ് ആൻ എത്തുന്നത്. ചിത്രത്തിൽ ആർതി വെങ്കിടേഷ് ആണ് നായിക. 2015ൽ റിലീസായ നീന എന്ന ലാൽജോസ് ചിത്രത്തിലാണ് അവസാനമായി ആൻ അഭിനയിച്ചത്. ഛായാഗ്രാഹകൻ ജോമോൻ ടി. ജോണുമായുള്ള വിവാഹത്തിനു ശേഷമാണ് ആൻ സിനിമയിൽ ഇടവേള എടുത്തത്. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന സോളോയുടെ അടുത്ത ലൊക്കേഷനുകൾ മുംബൈയും ലഡാക്കുമാണ്. 2017 ഓടുകൂടിയായിരിക്കും സോളോ തീയറ്ററുകളിലെത്തുക. മലയാളസിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രമേയവുമായിയിട്ടായിരിക്കും സോളോ എത്തുക എന്നാണ് സംവിധായകൻ അവകാശപ്പെടുന്നത്
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആൻ അഗസറ്റിൻ ബിജോയ് നമ്പ്യാർ ചിത്രത്തിലൂടെ തിരിച്ചുവരുന്നു. ദുൽഖറിനെ നായകനാക്കി ബിജോയ് ഒരുക്കുന്ന സോളോ എന്ന ചിത്രത്തിൽ തമിഴ് ചിത്രം റെമോ ഫെയിം ആൻസന്റെ ജോഡിയായാണ് ആൻ എത്തുന്നത്. ചിത്രത്തിൽ ആർതി വെങ്കിടേഷ് ആണ് നായിക.
2015ൽ റിലീസായ നീന എന്ന ലാൽജോസ് ചിത്രത്തിലാണ് അവസാനമായി ആൻ അഭിനയിച്ചത്. ഛായാഗ്രാഹകൻ ജോമോൻ ടി. ജോണുമായുള്ള വിവാഹത്തിനു ശേഷമാണ് ആൻ സിനിമയിൽ ഇടവേള എടുത്തത്.
കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന സോളോയുടെ അടുത്ത ലൊക്കേഷനുകൾ മുംബൈയും ലഡാക്കുമാണ്. 2017 ഓടുകൂടിയായിരിക്കും സോളോ തീയറ്ററുകളിലെത്തുക. മലയാളസിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രമേയവുമായിയിട്ടായിരിക്കും സോളോ എത്തുക എന്നാണ് സംവിധായകൻ അവകാശപ്പെടുന്നത്
Next Story