ൻ മരിയ കലിപ്പിലാണ് ചിത്രത്തിന്റെ ട്രെയിലറിൽ ഒരു സസ്പെൻസ് നിറഞ്ഞതായിരുന്നു. തലയിൽ മാസ്‌കിട്ട് കുന്നുകയറി പോകുന്ന ഒരാളുടെ പിൻവശം മാത്രമായിരുന്നു ട്രെയിലറിൽ കണ്ടത്. അത് ദുൽഖറാണെന്ന് വാർത്തകൾ വന്നെങ്കിലും ചിത്രം റീലീസ് ചെയ്യുന്ന സമയം വരെ ആ സസ്‌പെൻസ് പുറത്ത് പോകാതെ അണിയറപ്രവർത്തകർ കാത്ത് സൂക്ഷിക്കുകയായിരുന്നു.

ചിത്രം തിയ്യറ്ററിലെത്തിയപ്പോൾ ദുൽഖർ തന്നെ ആ സസ്പെൻസ് പൊട്ടിച്ചു രംഗത്തെ ത്തിയിരുന്നു. ചിത്രത്തിലെ ആ അതിഥിതിതാരം ഞാൻ തന്നെയാണെന്ന് പറഞ്ഞ് ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിടുകയും ചെയ്തു. ഇപ്പോൾ ചിത്രം തിയേിൽ കൈയടി നേടുന്ന
തിനിടെ ദുൽഖറിന്റെ ഇൻട്രോ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്.പുതിയ ടീസർ തുടങ്ങുന്നത് തന്നെ ദുൽഖറിന്റെ വരവോടെയാണ്. ടീസർ അവസാനിക്കുന്നതാവട്ടെ ആൻ മരിയയരിൽ നിന്ന് നടന്നകലുന്ന ദുൽഖറിന്റെ ദൃശ്യത്തോടെയാണ് ..

ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന് ശേഷംമാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ആന്മരിയ കലിപ്പിലാണ്. ഗുഡ്വിൽ എന്റർടെയ്ന്മെന്റിന്റെ ബാനറിൽ ആലീസ് ജോർജ്ജാണ് ചിത്രയം നിർമ്മിച്ചിരിക്കുന്നത്. സണ്ണി വെയിനുംബേബി സാറയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അജു വർഗീസ്, ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ധർമ്മജൻ ബോൾഗാട്ടി, സൈജു കുറുപ്പ്, ബിജു കുട്ടൻ എന്നിവരാണ് മറ്റു താരങ്ങൾ.