ന്യൂഡൽഹി: അഴിമതി വിരുദ്ധ പോരാട്ടം നയിച്ചത് ഒരേസ്‌കൂളിൽ നിന്നും തന്നെ. ഇങ്ങനെയുള്ള രണ്ട് പേർ തമ്മിൽ തെരഞ്ഞെടുപ്പ് വേദിയിൽ മുഖാമുഖം വരുമ്പോൾ ആരെ പിന്തുണയ്ക്കുമെന്ന് ഗുരു സ്വാഭാവിമായും വിഷമിക്കും. അതുകൊണ്ട് തന്നെ രണ്ട് പേരുടെയും ശിരസിൽ കൈവച്ച് അനുഗ്രഹിക്കുകയാണ് അണ്ണാ ഹസാരെ എന്ന ഗാന്ധിയനായ നേതാവ്. ഡൽഹിയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥികളായ അരവിന്ദ് കെജ്രിവാളിനും കിരൺ ബേദിക്കുമാണ് അണ്ണാ ഹസാരെയുടെ പിന്തുണ അറിയിച്ചത.്

ഇവരിൽ ആരു മുഖ്യമന്ത്രിയായാലും തനിക്ക് സന്തോഷമെയുള്ളുവെന്ന് അണ്ണാ ഹസാരെ പറഞ്ഞു. കിരൺ ബേദി ബിജെപിയുടേയും കെജ്രിവാൾ ആം ആദ്മിയുടേയും മുഖ്യമന്ത്രി സ്ഥാനാർത്ഥികളാണ്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിലൂടെ ശ്രദ്ധ നേടിയാണ് ഇരുവരും പൊതുപ്രവർത്തന രംഗത്ത് സജീവമാകുന്നതും പിന്നീട് രാഷ്ട്രീയത്തിലെത്തുന്നതും. ഹസാരെ ഇവരിൽ ആരെ പിന്തുണക്കുമെന്ന ചോദ്യങ്ങൾക്കിടെയാണ് ഇരുവരേയും പിന്തുണച്ച് ഹസാരെ രംഗത്തത്തെിയിരിക്കുന്നത്.

നേരത്തെ കിരൺ ബേദിയെ പിന്തുണച്ച ആം ആദ്മിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ശാന്തിഭൂഷൺ അഭിപ്രായപ്പെട്ടിരുന്നു. കിരൺ ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാനുള്ള ബിജെപി തീരുമാനം മികച്ചതാണെന്നായിരുന്നു ശാന്തിഭൂഷണന്റെ അഭിപ്രായം. എഎപി നേതൃസ്ഥാനത്തു നിന്ന് അരവിന്ദ് കേജ്‌രിവാളിനെ അടിയന്തരമായി നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പിതാവിന്റെ അഭിപ്രായത്തോടു യോജിക്കുന്നില്ലെന്നുമാണ് മകനും സുപ്രീംകോടതി അഭിഭാഷകനും എഎപി ദേശീയ കൗൺസിൽ അംഗവുമായ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചത്.