- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിച്ചി ഇനി ധ്യാനിന്റെ നായിക; വെളിപാടിന്റെ പുസ്തകത്തിന് ശേഷം സച്ചിൻ എന്ന ചിത്രത്തിലെ നായികയാവാൻ അന്ന രേഷ്മാ രാജൻ
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയനായികയായി മാറിയ താരമാണ് ലിച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അന്ന രേഷ്മാ രാജൻ. അങ്കമാലി ഡയറിസിന് ശേഷം അന്നയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ലാൽജോസ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന വെളിപാടിന്റെ പുസ്തകം. ഓണം റിലീസായി ഇറങ്ങാനിരിക്കുന്ന ചിത്രത്തിൽ കോളേജ് അദ്ധ്യാപികയുടെ വേഷത്തിലാണ് അന്ന എത്തുക. ഇപ്പോഴിതാ, ധ്യാൻ ശ്രീനിവാസൻ ന്റെ നായികയാകാൻ ഒരുങ്ങുകയാണ് താരം. സച്ചിൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ച് സച്ചിൻ ഒരു റൊമാന്റിക് കോമഡി ചിത്രമാണെന്നാണ് അറിയുന്നത്. ക്രിക്കറ്റ് പശ്ചത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതായാണ് അറിയുന്നത്. അജു വർഗീസ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.നേരത്തെ ഫഹദ് ഫാസിലിനെ നായകനാക്കി മണിരത്‌നം എന്ന ചിത്രം സന്തോഷ് ഒരുക്കിയിരുന്നു.
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയനായികയായി മാറിയ താരമാണ് ലിച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അന്ന രേഷ്മാ രാജൻ. അങ്കമാലി ഡയറിസിന് ശേഷം അന്നയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ലാൽജോസ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന വെളിപാടിന്റെ പുസ്തകം. ഓണം റിലീസായി ഇറങ്ങാനിരിക്കുന്ന ചിത്രത്തിൽ കോളേജ് അദ്ധ്യാപികയുടെ വേഷത്തിലാണ് അന്ന എത്തുക.
ഇപ്പോഴിതാ, ധ്യാൻ ശ്രീനിവാസൻ ന്റെ നായികയാകാൻ ഒരുങ്ങുകയാണ് താരം. സച്ചിൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ച് സച്ചിൻ ഒരു റൊമാന്റിക് കോമഡി ചിത്രമാണെന്നാണ് അറിയുന്നത്. ക്രിക്കറ്റ് പശ്ചത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതായാണ് അറിയുന്നത്.
അജു വർഗീസ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.നേരത്തെ ഫഹദ് ഫാസിലിനെ നായകനാക്കി മണിരത്‌നം എന്ന ചിത്രം സന്തോഷ് ഒരുക്കിയിരുന്നു.