- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയലളിത മരിച്ചയന്നുതന്നെ മുഖ്യമന്ത്രിയാക്കണമെന്ന് പനീർശെൽവം ആവശ്യപ്പെട്ടുവെന്ന് ശശികല; സത്യപ്രതിജ്ഞ നീളുന്നതിൽ അസ്വസ്ഥയായി അന്തിമശരണം തേടി സുപ്രീംകോടതിയിൽ പൊതു താത്പര്യ ഹർജിയും; 24 മണിക്കൂറിനകം ഗവർണർ തീരുമാനം എടുക്കണമെന്ന് ആവശ്യം
ന്യൂഡൽഹി/ ചെന്നൈ: തമിഴ്‌നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാഡിഎംകെ നേതൃത്വം സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നല്കി. ശശികലയുടെ സത്യപ്രതിജ്ഞയിൽ 24 മണിക്കൂറിനകം ഗവർണർ സി. വിദ്യാസാഗർ റാവു തീരുമാനം എടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഇതിനിടെ പനീർശെൽവത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശശികല വീണ്ടും രംഗത്തെത്തി. ജയലളിതയുടെ മരണ ദിവസം തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് പനീർശെൽവം ആവശ്യപ്പെട്ടുവെന്ന് ശശികല ആരോപിച്ചു. ജയലളിതയുടെ മരണശേഷം മുതൽ പനിർശെൽവം ചരടുവലികൾ തുടങ്ങി. മുഖ്യമന്ത്രി പദം വലുതായി കാണുന്നില്ലെന്ന് പറഞ്ഞ ശശികല, പക്ഷേ ഉടൻ തന്നെ സത്യപ്രതിജ്ഞ ചെയത് അധികാരത്തിലേറണമെന്നും പറഞ്ഞു. 119 എംഎൽഎമാരെ കോടതിയിൽ ഹാജരാക്കാമെന്നാണ് ശശികലയുടെ വാദം. പോയസ് ഗാർഡനിൽ ജയ ടിവിയിലൂടെയാണ് പനീർശെൽവത്തിനെതിരെ അവർ ആരോപണങ്ങൾ ഉന്നയിച്ചത്. പിന്നാലെ പോയസ് ഗാർഡന് വെളിയിൽ അണികളെ അഭിസംബോധന ചെയ്യുകയുമുണ്ടായി. നേരത്തെ പനീർശെൽവവും തന്നോട് മുഖ്യമന്ത്രിയാകാൻ ആവശ്യപ
ന്യൂഡൽഹി/ ചെന്നൈ: തമിഴ്‌നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാഡിഎംകെ നേതൃത്വം സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നല്കി. ശശികലയുടെ സത്യപ്രതിജ്ഞയിൽ 24 മണിക്കൂറിനകം ഗവർണർ സി. വിദ്യാസാഗർ റാവു തീരുമാനം എടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
ഇതിനിടെ പനീർശെൽവത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശശികല വീണ്ടും രംഗത്തെത്തി. ജയലളിതയുടെ മരണ ദിവസം തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് പനീർശെൽവം ആവശ്യപ്പെട്ടുവെന്ന് ശശികല ആരോപിച്ചു. ജയലളിതയുടെ മരണശേഷം മുതൽ പനിർശെൽവം ചരടുവലികൾ തുടങ്ങി. മുഖ്യമന്ത്രി പദം വലുതായി കാണുന്നില്ലെന്ന് പറഞ്ഞ ശശികല, പക്ഷേ ഉടൻ തന്നെ സത്യപ്രതിജ്ഞ ചെയത് അധികാരത്തിലേറണമെന്നും പറഞ്ഞു. 119 എംഎൽഎമാരെ കോടതിയിൽ ഹാജരാക്കാമെന്നാണ് ശശികലയുടെ വാദം. പോയസ് ഗാർഡനിൽ ജയ ടിവിയിലൂടെയാണ് പനീർശെൽവത്തിനെതിരെ അവർ ആരോപണങ്ങൾ ഉന്നയിച്ചത്. പിന്നാലെ പോയസ് ഗാർഡന് വെളിയിൽ അണികളെ അഭിസംബോധന ചെയ്യുകയുമുണ്ടായി.
നേരത്തെ പനീർശെൽവവും തന്നോട് മുഖ്യമന്ത്രിയാകാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് പറഞ്ഞ ശശികല അയാൾ വഞ്ചകനാണെന്ന് ആവർത്തിച്ചു. സഹതാപ തരംഗം ഉണർത്താൻ പഴയ കഥകളടക്കം പറഞ്ഞാണ് ശശികല അണികളെ സ്വാധീനിക്കാൻ ശ്രമിച്ചത്. 'അമ്മ' തന്റെ സഹോദരിയാണെന്ന് പറഞ്ഞ ശശികല ജയലളിതയുമൊത്തുള്ള 33 വർഷത്തെ പ്രവർത്തനത്തെ കുറിച്ചും താമസത്തെക്കുറിച്ചും ശശികല വാചാലയായി.
തുടർന്ന് ശശികല എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോർട്ടിലേക്ക് വീണ്ടും പോയി. തുടർ തന്ത്രങ്ങൾ എംഎൽഎമാരുമായി കൂടിയാലോചിച്ച് തീരുമാനിക്കും.



