ഡൽഹി: 168ആമത് ജന്മദിനത്തിൽ ആനി ബസന്റിന് ഗൂഗിളിന്റെ ആദരം .ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് സംഭാവനകൾ അർപ്പിച്ച ബ്രിട്ടീഷ് വനിതയായ ആനി ബെസന്റിനെ ഓർമചിത്രമാക്കി ഗൂഗിളിന്റെ ഡൂഡ്ൽ. ആനിബസന്റിന്റെ ആനിമേഷൻ ചിത്രമാണ് ഗൂഗിൾ ഡൂഡിൽ ആയി പോസ്റ്റ് ചെയ്ത്.

ഇന്ത്യൻ സ്ത്രീകളുടെ ഉന്നമനത്തിനായി ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുള്ള ബസന്റ് 1914 ലെ ഒക്ടോബർ ഒന്നിനാണ് ജനിച്ചത്. ലണ്ടനിലെ ക്‌ളപാഹാമിലായിരുന്നു ജനനം.സ്വതന്ത്ര്യ ചിന്താ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവായിരുന്ന ചാൾസ് ബ്രാഡ്‌ലായുടെ സഹപ്രവർത്തകയായി. 1885ൽ ഫാബിയൻ സൊസൈറ്റിയിൽ അംഗമായി. പിന്നീട് മാക്‌സിസ്റ്റ് സോഷ്യൽ ഡെമോക്രാറ്റിക് ഫെഡറേഷനിൽ ചേർന്നു.

1917ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു.ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകിയ ഇവരാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ബെനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത്.1933ൽ മരിക്കുന്നത് വരെ ബ്രിട്ടീഷുകാരിയായ ഇവർ ഇന്ത്യയിൽ തുടർന്നു. 'ന്യൂ ഇന്ത്യ' എന്ന പത്രവും ഇവർ തുടങ്ങുകയുണ്ടായി. 1916ൽ ഹോംറൂൾ ലീഗ് ആരംഭിച്ചു. 1933ൽ അഡയാറിൽ വച്ച് ആനി ബസന്റ് നിര്യാതയായി.