മലയാള സിനിമയിവെ വേറിട്ട മുഖമായിരുന്നു ആനി എന്ന നടിയുടേത്. അമ്മയാണെ സത്യം എന്ന സിനിമയിലൂടെ ആൺ വേഷത്തിലും എത്തി തിളങ്ങിയ ആനിയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. മഴയെത്തും മുമ്പേ എന്ന സിനിമയിലൂടെ വില്ലത്തിയായും ആനി മലയാളം സിനിമയിൽ തിളങ്ങി. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന ആനി ഈ അടുത്ത കാലത്ത് അമൃത ടിവിയിലെ ആനിസ് കിച്ചൺ എന്ന പ്രോഗ്രാമിലൂടെ തിരിച്ചു വരവ് നടത്തി. സിനിമാ മേഖലയിലെ പ്രമുഖർ അതിഥികളായെത്തുന്ന ഒരു ക്രോക്കറി ഷോയാണിത്.

കഴിഞ്ഞ ദിവസം ആനിസ് കിച്ചണിൽ അതിഥിയായി എത്തിയത് നടി അഞ്ജു അരവിന്ദ് ആയിരുന്നു. ആനിയും അഞ്ജുവും അടുത്ത സുഹൃത്തുക്കളുമാണ്. രണ്ട് മൂന്ന് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ആനിയും അഞ്ജുവും വളരെ വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് കാണുന്നത് ആനിസ് കിച്ചണിലൂടെയായിരുന്നു. തന്റെ ഷോയിലേക്ക് അഞ്ജുവിനെ വിളിച്ച ആനി ചിലതൊക്കെ മനസ്സിൽ വച്ചായിരുന്നു ക്ഷണിച്ചത്. തന്റെ ഷോയിലേക്ക് വന്ന അഞ്ജുവിന് രണ്ട് കൊടുത്തിട്ടു വിടാൻ തന്നെയായിരുന്നു ആനിയുടെ മനസ്സിലിരിപ്പ്.

അതിഥിയായി എത്തിയ അഞ്ജുവിനോട് വളരെ സ്‌നേഹത്തോടെയാണ് ആനി വീട്ടു വിശേഷങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞത്. അതിന് ശേഷമായിരുന്നു വർഷങ്ങളായി മനസ്സിൽ ഒതുക്കി വെച്ച ആ ചോദ്യം ആനി ചോദിച്ചത്. ഒരൽപ്പം പൊട്ടിത്തെറിച്ചു കൊണ്ടായിരുന്നു ആനിയുടെ അടുത്ത ചോദ്യം. ആ ചോദ്യത്തിന് മുന്നിൽ അഞ്ജു വല്ലാതൊന്നു ചമ്മുകയും ചെയ്തു.

എടീ സ്വപ്നലോകത്തെ ബാലഭാസ്‌കരൻ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ നീ ആരോടൊക്കെ പറഞ്ഞെടി ഞാനും ഷെയ്‌നും ലൗവ് ആയിരുന്നെന്ന്.. ചോദ്യം കേട്ട് അന്ധാളിച്ച അഞ്ജു പൊട്ടിച്ചിരിക്കിടയിൽ പറഞ്ഞു ആർക്കായാലും സംശയം തോന്നില്ലേ അവർ തമ്മിൽ എന്താണെന്ന്...ഞാൻ വെറും ക്ലൂ മാത്രമേ കൊടുത്തിരുന്നുളൂന്ന് പറഞ്ഞു നിർത്തിയതും ആനി ആ രഹസ്യം പ്രേക്ഷകർക്ക് മുന്നിൽ വെളിപ്പെടുത്തി. എല്ലാരും ഇത് കേൾക്കണം ഇവൾ എന്റെ ഹംസം ആയിരുന്നു.

ഹംസത്തെ വിശ്വസിക്കാൻ പാടില്ലെന്ന് പിന്നെയാണ് എനിക്ക് മനസിലായത്. നീ മിണ്ടിപ്പോകരുത്, നിന്നെ എങ്ങനെയാടി ഒരു ഫ്രണ്ട് ആയിട്ട് ഞാൻ വിശ്വസിക്കുന്നത്. നിനക്ക് അല്ലാതെ വേറെ ആർക്ക് അറിയാമായിരുന്നെടി ഈ കാര്യം? എന്നിട്ടും നീ ഇതെല്ലാവരോടും പറഞ്ഞു നടന്നു. ഇവിടെ എത്തിയ പലരും എന്നോട് പറഞ്ഞെടി നീ അതൊക്കെ പറഞ്ഞു നടന്നത്.

നീ അവർക്ക് ക്ലൂ അല്ല കൊടുത്തത്. എനിക്ക് ഒരു ഡിസെൻസി ഉണ്ട് അതുകൊണ്ടു പ്രിയപ്പെട്ട പ്രേക്ഷകർക്ക് മുന്നിൽ വച്ച് നിന്നെ ഞാൻ ഒന്നും ചെയ്യുന്നില്ല ക്യാമറ ഓഫ് ആകുമ്പോൾ നിന്റെ മുതുകു നോക്കി ഒരെണ്ണം എങ്കിലും തന്നിട്ടേ പോകൂ എന്ന് പറഞ്ഞ് ആനി ഇടയ്ക്ക് വൈലന്റ് ആകുന്നു. അതിനിടയിൽ പ്രിയ സുഹൃത്തിന്റെ കോപത്തിനിടയിൽ നിന്ന് തലയൂരി പോകാൻ അഞ്ജു ശ്രമിക്കുന്നതും കാണാം.

വളരെ രസകരമായിട്ടായിരുന്നു ആിയും അഞ്ജുവും തമ്മിലുള്ള ആനിസ് കിച്ചണിലെ ഇന്ററാക്ഷൻ. വളരെ വർഷങ്ങൾക്ക് ശേഷമാണ് ഈ സുഹൃത്തുക്കൾ ഒരുമിച്ച് കാണുന്നതെങ്കിലും ആ അകൽച്ചയൊന്നും ഇരുവർക്കും ഇടയിൽ ഉണ്ടായിരുന്നില്ല. താര ജാഡകളൊന്നും ഇല്ലാതെ വളരെ സ്‌നേഹത്തോടെയുള്ള ഇരുവരുടെയും കൂടിച്ചേരൽ വളരെ രസകരമായിരുന്നു.