തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ഇലക്േട്രാണിക്സ് മാദ്ധ്യമങ്ങളെക്കുറിച്ചുള്ള രണ്ടുദിവസത്തെ ദേശീയ സെമിനാർ 'യൂബിക്യുറ്റസ്' ബുധനാഴ്ച തുടങ്ങും. ബുധനാഴ്ച രാവിലെ 9.30ന് പ്രിൻസിപ്പൽ ഡോ. എം.എസ്.വിനയചന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന സെമിനാറിൽ ദൂരദർശൻ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആർ.കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തും.

വിവിധ വിഷയങ്ങളിൽ എസ്.രാധാകൃഷ്ണൻ, മുഖത്തല ശ്രീകുമാർഡോ. എം.രാജീവ്കുമാർ എന്നിവർ പ്രഭാഷണം നടത്തും. വ്യാഴാഴ്ച കെ.എ.മുരളീധരൻ, എസ്.സജീദേവി, ആർ.സി.ഗോപാൽ എന്നിവർ വിഷയാവതരണം നടത്തും. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നാടകവുമുണ്ടാകും. കോളേജിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് സെമിനാർ...