ട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവേൽ തോമസ് ഒരുക്കുന്ന ആന്മരിയ കലിപ്പിലാണ് എന്ന പുതിയ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നു. സാറ അർജ്ജുൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ സണ്ണി വെയ്‌നും ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസനാണ് പുറത്തിറങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത്.

മനു മഞ്ജിത്ത് രചന നിർവ്വഹിച്ചിരിക്കുന്ന ഗാനങ്ങളുടെ സംഗീതസംവിധാനം ഷാൻ റഹ്മാനാണ്.ചിത്രത്തിന്റെ ട്രെയിലർ നേരത്തെ തന്നെ ചർച്ചയായിരുന്നു. വെളുത്ത ജാക്കറ്റിട്ട് മല കയറിപ്പോകുന്ന ആളെ ട്രെയിലറിൽ കാണിച്ചതാണ് ചർച്ചകൾക്ക് കാരണമായത്. ഇത് ദുൽഖറാണെന്നും അല്ലെന്നും ചർച്ചകൾ ഉണ്ടായി. ചിത്രത്തിൽ ദുൽഖർ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നാണ് വിവരങ്ങൾ.

തമിഴ് നടിയും ബാലതാരവുമായ സാറ അർജ്ജുനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.സണ്ണി വെയ്ൻ, അജു വർഗ്ഗീസ്, ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, ലിയോണ ലിഷോയ്, മാസ്റ്റർ വിശാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

ഗുഡ്വിൽ എന്റർടെയ്ന്മെന്റിന്റെ ബാനറിൽ ആലീസ് ജോർജ്ജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്ലേ ഹൗസ് വിതരണത്തിനെത്തിക്കുന്ന ചിത്രം ഓഗസ്റ്റിന് അഞ്ചിന് തീയറ്ററുകളിൽ എത്തും.