- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ ടാക്‌സി, സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് ഡ്രഗ് ടെസ്റ്റ് നടത്താൻ സർക്കാർ തീരുമാനം;പബ്ലിക് ട്രാൻസ്‌പോർട്ട് ഡ്രൈവർമാർക്കുള്ള ടെസ്റ്റ് വർഷത്തിലൊരിക്കൽ
ജിദ്ദ: റോഡ് അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സൗദിയിലെ ടാക്‌സി,സ്‌കൂൾ ബസ്,മറ്റ് പബ്ലിക് ട്രാൻസ്‌പോർട്ട് ഡ്രൈവർമാർക്ക് ് വർഷത്തിലൊരിക്കൽ ഡ്രഗ് ടെസ്റ്റ് നടത്താൻ സൗദി സർക്കാർ തീരുമാനം. ഈ വിഷയത്തെ കുറിച്ച് പഠനം നടത്തുന്നതിന് കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. പബ്ലിക് ട്രാൻസ്‌പോർട്ട് ഭാവിയിലും മികച്ച രീതിയിൽ പ്രവർത്തിക്കുയെന്നത
ജിദ്ദ: റോഡ് അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സൗദിയിലെ ടാക്‌സി,സ്‌കൂൾ ബസ്,മറ്റ് പബ്ലിക് ട്രാൻസ്‌പോർട്ട് ഡ്രൈവർമാർക്ക് ് വർഷത്തിലൊരിക്കൽ ഡ്രഗ് ടെസ്റ്റ് നടത്താൻ സൗദി സർക്കാർ തീരുമാനം. ഈ വിഷയത്തെ കുറിച്ച് പഠനം നടത്തുന്നതിന് കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. പബ്ലിക് ട്രാൻസ്‌പോർട്ട് ഭാവിയിലും മികച്ച രീതിയിൽ പ്രവർത്തിക്കുയെന്നതാണ് ലക്ഷ്യമിടുന്നത്.
പബ്ലിക് ട്രാൻസ്‌പോർട്ട് മേഖലയിൽ ഡ്രഗ് ടെസ്റ്റ് നടപ്പിലാക്കുകയാണെന്ന് മക്ക ട്രാൻസ്‌പോർട്ട് മന്ത്രാലയ വക്താവ് അറിയിച്ചു. ക്രിമിനൽ റെക്കോർഡ് ജീവനക്കാരുടെ പേരിൽ ഇല്ലെന്ന് സ്‌പോൺസർ കത്ത് നൽകണമെന്നും മന്ത്രാലയം അനുശാസിക്കുന്നു.
അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും കൊണ്ടുപോകുന്ന ബസുകൾ അടുത്തിടെ അപകടത്തിൽ പ്പെടുന്നത് വർദ്ധിച്ചിട്ടുണ്ട്.ഇതേത്തുടർന്നാണ് ഗതാഗതമന്ത്രാലയം നടപടിയെടുക്കാൻ നിശ്ചയിച്ചത്.വിദ്യാഭ്യാമന്ത്രലയത്തിന്റെ കൂടി സഹകരണത്തോടെയാണ് തീരുമാനമെടുത്തത്.