വാഷിങ്ടൺ ഡി.സി.: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പൂർവ്വവിദ്യാർത്ഥികളുടെ സംഘടനയായ വാഷിങ്ടൺ ഡി.സി. അലിഗഡ് അലുമിനിഅസ്സോസിയേഷൻ വാർഷീക പൊതുയോഗവും, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പുംനടത്തി.മാർച്ച് 25 ഞായർ മേരിലാന്റ് റോക്ക് വില്ല മോണ്ട് ഗോമറി കൗണ്ടിഎക്സിക്യൂട്ടീവ് കെട്ടീടത്തിലെ ഓഡിറ്റോറിയത്തിൽ ചേർന്ന് യോഗം ഖുറാൻ പാരായണത്തോടെയാണ് ആരംഭിച്ചത്.

പ്രസിഡന്റ് ഡോ.മുഹമ്മദ് അക്ക്‌ബർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിമിസ്സിസ് നസ്റീൻ ഖാൻ റിപ്പോർട്ട് അവതരിപ്പിച്ചു.കൾച്ചറൽ മേള,വാർഷീക ഇഫ്താർ വിരുന്ന്, സ്വാതന്ത്രദിനാഘോഷം, കവി സമ്മേളനം തുടങ്ങിയവിവിധ പരിപാടികൾ റിപ്പോർട്ട് വർഷത്തിൽ സംഘടിപ്പിക്കുവാൻ
കഴിഞ്ഞതായി പ്രസിഡന്റ് ആമുഖ പ്രസംഗത്തിൽ ചൂണ്ടികാട്ടി.അലിഗഡ്യൂണിവേഴ്സിറ്റി സ്ഥാപകൻ സർ സയ്യദിനെ കുറിച്ചുള്ള ചിത്രപ്രദർശനവും,ബുക്ക് എക്സിബിഷനും വൻ വിജയമായിരുന്നതായും പ്രസിഡന്റ് പറഞ്ഞു.ട്രസ്റ്റി ബോർഡ് റിപ്പോർട്ട്, ചെയർമാൻ ഡോ.ഫസൽ ഖാൻഅവതരിപ്പിച്ചു.

സംഘടനയുടെ നേതൃത്വത്തിൽ നൽകിയ സ്‌കോളർഷിപ്പുകളെ കുറിച്ചു ഡോ.റഫത്തു ഹുസ്സൈൻ വിശദീകരിച്ചു. പുതിയ ഭാരവാഹികളായി ഡോ.റസ്സിറസ്സുദിൻ(പ്രസിഡന്റ് ഇലക്റ്റ്), മൊഹിബു അഹമ്മദ്(സെക്രട്ടറി ഇലക്ട്),മസൂദ് ഫർഷൂരി(ട്രസ്റ്റി ബോർഡ് മെമ്പർ), ഐഷാ ഖാൻ(ചെയർമാൻട്രസ്റ്റി ബോർഡ്) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ എക്സിക്യൂട്ടീവ്
കൗൺസിൽ ഡോ.റഫത്ത് ഹുസൈൻ (പ്രസിഡന്റ്), അഫ്സൽഉസ്മാനി(സെക്രട്ടറി), ഹാരിസ് ഉസ്മാനി(ട്രഷറർ) എന്നിവരുംതിരഞ്ഞെടുക്കപ്പെട്ടു.