- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മാറ്റങ്ങൾ ഉൾക്കൊണ്ടു ഫൊക്കാന
ന്യൂജേഴ്‌സി: നോർത്ത് അമേരിക്കയിലെ മലയാളിസംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ബൈലോയിൽ മാറ്റം വരുത്തുവാൻ ഫൊക്കാന നാഷണൽ കമ്മിറ്റി തീരുമാനിച്ചു. ഒക്‌ടോബർ 24നു ന്യൂജേഴ്‌സിയിലെ എഡിസണിൽ നടന്ന ജനറൽ ബോഡി നാഷണൽ കമ്മിറ്റിയിലാണു സുപ്രധാന തീരുമാനം.ഫൊക്കാനയുടെ ബൈലോയിൽ മാറ്റം വരുത്തുവാൻ ഒരു ബൈലോസ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഫൊക്കാനയുടെ ഈ
ന്യൂജേഴ്‌സി: നോർത്ത് അമേരിക്കയിലെ മലയാളിസംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ബൈലോയിൽ മാറ്റം വരുത്തുവാൻ ഫൊക്കാന നാഷണൽ കമ്മിറ്റി തീരുമാനിച്ചു. ഒക്‌ടോബർ 24നു ന്യൂജേഴ്‌സിയിലെ എഡിസണിൽ നടന്ന ജനറൽ ബോഡി നാഷണൽ കമ്മിറ്റിയിലാണു സുപ്രധാന തീരുമാനം.
ഫൊക്കാനയുടെ ബൈലോയിൽ മാറ്റം വരുത്തുവാൻ ഒരു ബൈലോസ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഫൊക്കാനയുടെ ഈ വർഷത്തെ പ്രവർത്തനം വിലയിരുത്തിയ യോഗം അടുത്ത വർഷം കാനഡയിൽ നടക്കുന്ന കൺവൻഷൻ ഫൊക്കാനയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കുമെന്നും വിലയിരുത്തി. ഫൊക്കാന സ്പീല്ലിങ് ബി, ഫൊക്കാന സ്റ്റാർ സിംഗർ, ഫിലിം ഫെസ്റ്റിവൽ, ഗ്ലിംസ് ഓഫ് ഇന്ത്യ കോമ്പറ്റീഷൻ, ഉദയകുമാർ വോളിബാൾ ടൂർണമെന്റ് എന്നിവ റീജണൽ അടിസ്ഥാനത്തിൽ നടത്തി കൺവൻഷനിൽ ഫൈനൽ നടത്താനും യോഗം തീരുമാനിച്ചു.
ഫൊക്കാനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള ബൈലോയിൽ മാറ്റം വരുത്തുവാൻ തീരുമാനിച്ചതെന്ന് പ്രസിഡന്റ് ജോൺ പി. ജോൺ പറഞ്ഞു. യോഗത്തിൽ സെക്രട്ടറി വിനോദ് കെയാർക്കെ സ്വാഗതം ആശംസിച്ചു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഇതുവരെയെത്തിയ ഫൊക്കാനയുടെ വളർച്ച എല്ലാ സംഘടനകൾക്കും മാതൃകയാണെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ പറഞ്ഞു. ട്രഷറർ ജോയി ഇട്ടൻ ഈ വർഷത്തെ കണക്കുകൾ അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, അഡീഷണൽ ജോയിന്റ് സെക്രട്ടറി വർഗീസ് പലമലയിൽ, ജോയിന്റ് ട്രഷറർ സണ്ണി ജോസഫ്, ട്രസ്റ്റി ബോർഡ് സെക്രട്ടറി ബോബി ജേക്കബ്, കമ്മിറ്റി അംഗങ്ങളായ മാധവൻ നായർ, ലൈസി അലക്‌സ്, ടെറൻസൺ തോമസ്, സുധ കർത്ത, ജോസ് കാനാട്ട്, ജോർജ് ഓലിക്കൽ, കൺവൻഷൻ ചെയർമാൻ ടോമി കോക്കട്ട്, ഫൊക്കാന നേതാക്കളായ ഷാജി വെട്ടം, ഷാജി വർഗീസ്, ജിതേഷ് തമ്പി, ടി.എസ്. ചാക്കോ , അഗസ്റ്റിൻ കരിംകുറ്റി, ഗണേശ് നായർ, വർഗീസ് ഉലഹന്നാൻ, അലക്‌സ് തോമസ്, സഞ്ജീവ് കുമാർ, കെ.കെ. ജോൺസൺ, വിൻസെന്റ് ഉലഹന്നാൻ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.




