ബ്രിസ്‌ബെൻ: ബ്രിസ്‌ബെൻ നോർത്ത് സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവക നോമ്പുകാലത്തോടനുബന്ധിച്ച് വാർഷിക ധ്യാനം സംഘടിപ്പിക്കുന്നു.

18, 19, 20 (വെള്ളി, ശനി, ഞായർ) തീയതികളിൽ പ്രശസ്ത വചനപ്രഘോഷകനും വാഗ്മിയും പോട്ട ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. മാത്യു ഇലവുങ്കൽ നേതൃത്വം നൽകുന്ന ആത്മാഭിഷേകധ്യാനം നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ വച്ച് നടക്കും. മാർച്ച് 18 ന് (വെള്ളി) വൈകിട്ട് 6 മണി മുതൽ 9.30 വരെയും 19 ന് (ശനി) രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയും 20 ന് (ഞായർ) രാവിലെ 9.30 മുതൽ 4 മണി വരെയും ധ്യാന ശുശ്രൂഷകൾ നടക്കും. ശുശ്രൂഷകളിൽ പങ്കെടുക്കുന്നവർക്ക് പാരിഷ് കൗൺസിൽ ഭക്ഷണ പാനീയങ്ങൾ ഒരുക്കിയിട്ടുണ്ട്.

ധ്യാന ശുശ്രൂഷകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഇടവക വികാരി ഫാ. പീറ്റർ കാവുമ്പുറം ഏവരേയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫാ. പീറ്റർ കാവുമ്പുറം - 0490 0378 42