ന്യൂജേഴ്‌സി: അനുഗ്രഹീത വചനപ്രഘോഷകനും, അറിയപ്പെടുന്ന ധ്യാനഗുരുവും, കപ്പൂച്യൻ സഭംഗവുമായ  ഫാ. അലക്‌സ് വാച്ചാപറമ്പിൽ നയിക്കുന്ന ത്രിദിന നോമ്പുകാല കുടുംബ നവീകരണ ധ്യാനം സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ദേവാലയത്തിൽ വച്ച് മാർച്ച് 27, 28, 29 തീയതികളിലായി നടത്തപ്പെടുന്നു. 27-ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കുള്ള കുരിശിന്റെ വഴിയും, വി. യൂദാ ശ്ശീഹായുടെ നൊവേനയും തുടർന്ന് 7.30നുള്ള വിശുദ്ധബലിയോടെ ആദ്യ ദിവസത്തെ ധ്യാനത്തിന് തുടക്കംകുറിക്കും.

28-ന് ശനിയാഴ്ച 9 മണിക്കുള്ള വിശുദ്ധ ബലിക്കുശേഷം 10 മണി മുതൽ രണ്ടാം ദിവസത്തെ ധ്യാനം വൈകുന്നേരം 4 മണിയോടെ സമാപിക്കും.
29-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ഓശാന തിരുനാളിന്റെ തിരുകർമ്മങ്ങൾ നടക്കും. തുടർന്ന് ആഘോഷമായ ദിവ്യബലിക്കുശേഷം 10.30 മുതൽ ധ്യാനം ആരംഭിച്ച് വൈകുന്നേരം 4.30-ന് സമാപിക്കും.

കുടുംബ നവീകരണം, ആത്മവിശുദ്ധീകരണം, രോഗശാന്തി എന്നീ മേഖലകളിൽ വചനശുശ്രൂഷകൾ നടക്കും. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ കല്പന പ്രകാരം 2014 ഡിസംബർ 25 മുതൽ 2015 ഡിസംബർ 25 വരെ രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലും, മിഷനുകളിലും കുടുംബ വർഷം ആചരിച്ചുവരുന്ന ഈ അവസരത്തിൽ ദേവാലയത്തിൽ നോമ്പിനോടനുബന്ധിച്ച് നടത്തപ്പെടുന്ന വാർഷിക ധ്യാനത്തിൽ എല്ലാ ഇടവകാംഗങ്ങളും പങ്കെടുത്ത് ആത്മീയ ഉണർവ് നേടാൻ  സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ബഹു. വികാരി ഫാ. തോമസ് കടുകപ്പിള്ളി അറിയിച്ചു.

നോമ്പിനോടനുബന്ധിച്ച് കുട്ടികൾക്കും യുവാക്കൾക്കുമായുള്ള ധ്യാന ക്ലാസുകൾ കഴിഞ്ഞ ദിവസങ്ങളിലായി ദേവാലയത്തിൽ നടത്തപ്പെട്ടു.
കൂടുതൽ വിവരങ്ങൾക്ക്: തോമസ് ചെറിയാൻ പടവിൽ (ട്രസ്റ്റി) 908 906 1709, ടോം പെരുമ്പായിൽ (ട്രസ്റ്റി) 646 326 3708, മിനേഷ് ജോസഫ് (ട്രസ്റ്റി) 201 978 9828, മേരിദാസൻ തോമസ് (ട്രസ്റ്റി) 201 912 6451. വെബ്: www.stthomassyrong.org സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.