യൻസ് ഇന്റർനാഷണൽ ഫോറം(സിഫ്) കുവൈറ്റിന്റേയും കുവൈറ്റ് നാഷണൽ എക്‌സ്‌ചേഞ്ചിന്റേയും സംയുകതാഭിമുഖ്യത്തിൽ സയൻസ്ഗാല മാർച്ച് 31ന് വൈകിട്ട് ഹവല്ലി അമേരിക്കൻ ഇന്റർനാഷണൽസ്‌കൂളിൽ വച്ച് സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസ്സഡർ സുനിൽ ജൈൻ ഭദ്രദീപം കൊളുത്തിഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കൽക്കത്ത ബോസ് ഇൻസ്റ്റിറ്റ്യൂട്ട് മുൻഡയറക്ടറും ശാസ്ത്രജ്ഞനുമായഡോ. സിബാജി രാഹ വിശിഷ്ടാതിഥിയായിരുന്നു. ഭാരതത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ സയൻസ്ആൻഡ് ടെക്‌നോളജി മേഖല വഹിക്കുന്ന പങ്ക് അദ്ദേഹം വിശദീകരിച്ചു. ഗവേഷകനും വിദ്യാഭ്യാസ
വിദഗ്ദ്ധനുമായ മനീഷ് ജെയിനുളികളിലൂടെ ശാസ്രlപഠനം എന്ന വിഷയം ആസ്പദമാക്കി നടത്തിയ പ്രഭാഷണം സദസ്സിനെ ആകർഷിച്ചു. കളിപ്പാട്ടങ്ങളിലൂടെയും ലഘൂകരിച്ച അദ്ധ്യാപനവിദ്യകളിലൂടെയും പഠനം എന്ന ഭാരം കൊണ്ട് കുട്ടികളുടെ കണ്ണിൽ നിന്നും നഷ്ടപ്പെട്ടു പോയതിളക്കം വീണ്ടെടുക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു.

വിജ്ഞാനഭാരതി (വിഭ)നാഷണൽ ഓർഗനൈസിങ് സെക്രട്ടറി ജയന്ത് സഹസ്രബുധെ 'വിഭ' പ്രവർത്തനങ്ങളെ കുറിച്ച്‌സദസ്സിനോടു സംസാരിച്ചു. സിഫ് മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ അബ്ഗ ചടങ്ങിൽ സംബന്ധിച്ചു.ശാസ്രlപ്രതിഭ പട്ടം നേടിയ കുട്ടികൾ, എസ്‌പി.സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾ,സയൻസ് കോൺഗ്രസ്സ് 2016 വിജയികൾ, പ്രൊജക്റ്റ് ഗൈഡുകൾ, സയൻസ് കോൺഗ്രസ്സിലെ മികച്ചഅവതരണത്തിനുള്ള സമ്മാനം നേടിയ സ്‌കൂളുകൾ എന്നിവർക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും
വിശിഷ്ടാതിഥികൾ ചേർന്ന് സമ്മാനിച്ചു.

ശാസ്രതപ്രതിഭ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്‌ച്ച വച്ചസ്‌കൂളിനുള്ള ആചാര്യ ജെ.സി.ബോസ് പുരസ്‌കാരം ഭാരതീയ വിദ്യാഭവന് വേണ്ടി പ്രിൻസിപ്പൽപ്രേംകുമാറും വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ഏറ്റു വാങ്ങി.കുവൈറ്റ് ശാസ്രതഗവേഷണ കേന്ദ്രത്തിലെ ശാസ്രതജ്ഞരും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുംസന്നിഹിതരായിരുന്ന ചടങ്ങിൽ സിഫ് കുവൈറ്റ് പ്രസിഡന്റ് പ്രശാന്ത് നായർ സിഫ് പ്രവർത്തനങ്ങൾവിശദീകരിച്ചു.

അരുൺകുമാർ (ജനറൽസെക്രട്ടറി) സ്വാഗതവും പ്രശാന്ത് ചന്ദ്രൻ(പബ്ലിക്‌റിലേഷൻസ് സെക്രട്ടറി) നന്ദിയും പറഞ്ഞു. സന്തോഷ് ഷേണോയ് അവതാരകനായ ചടങ്ങ് രശ്മി കൃഷ്ണകുമാർ (സെക്രട്ടറി, മീഡിയ ആൻഡ് പബ്ലിക്കേഷൻസ്) ഏകോപിപ്പിച്ചു.ഗാലയോടനുബന്ധിച്ച് അതിഥികളുമായുള്ള ശാസ്രതപ്രതിഭകളുടെ മുഖാമുഖം പരിപാടി അന്നേദിവസംരാവിലെ സാൽമിയ ഐബിസ് ഹോട്ടലിൽ വച്ച് നടന്നു.