- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ വക 500ൽ മാണി സാറിനെ കളിയാക്കുന്ന അനൂപ് ചന്ദ്രന്റെ സെൽഫി സൂപ്പർ; ധനമന്ത്രിയെ കളിയാക്കാൻ വീഡിയോയുമായി സൈബർ മലയാളികൾ; 25ന് പിച്ചയെടുത്ത് പ്രതിഷേധം
കൊച്ചി: ബാർ കോഴയിൽ ധനകാര്യവകുപ്പ് മന്ത്രി കെ.എം.മാണിയെ പരിഹസിച്ചുള്ള സിനിമാതാരം അനൂപ് ചന്ദ്രന്റെ സെൽഫി വീഡിയോയും സൂപ്പർ ഹിറ്റ്. എന്ന ക്യാപയിനിന്റെ ഭാഗമായാണ് അനൂപ് വീഡിയോ പോസ്റ്റ് ചെയ്തത്. പ്രചരണത്തിൽ ഇന്നലെ ഫേസ്‌ബുക്ക് കവർ ഇമേജ് മാറ്റൽ പ്രതിഷേധമായിരുന്നു. അതിനിടെ ഇരുപത്തി അഞ്ചാം തീയതി ഞായറാഴച്ച രാവിലെ പത്തു മുതൽ ഞങ്ങൾ എറണാകുളം
കൊച്ചി: ബാർ കോഴയിൽ ധനകാര്യവകുപ്പ് മന്ത്രി കെ.എം.മാണിയെ പരിഹസിച്ചുള്ള സിനിമാതാരം അനൂപ് ചന്ദ്രന്റെ സെൽഫി വീഡിയോയും സൂപ്പർ ഹിറ്റ്. എന്ന ക്യാപയിനിന്റെ ഭാഗമായാണ് അനൂപ് വീഡിയോ പോസ്റ്റ് ചെയ്തത്.
പ്രചരണത്തിൽ ഇന്നലെ ഫേസ്‌ബുക്ക് കവർ ഇമേജ് മാറ്റൽ പ്രതിഷേധമായിരുന്നു. അതിനിടെ ഇരുപത്തി അഞ്ചാം തീയതി ഞായറാഴച്ച രാവിലെ പത്തു മുതൽ ഞങ്ങൾ എറണാകുളം എംജി റോഡിൽ മാണി സാറിനു വേണ്ടി പിച്ച എടുക്കുന്നുവെന്ന പ്രഖ്യാപനവും ഈ കൂട്ടായ്മ നടത്തിക്കഴിഞ്ഞു.
'എന്റെ മാണി സാറെ, ആരുടെയെങ്കിലും കയ്യും കാലും പിടിച്ചിട്ടാണെങ്കിലും ആ സ്ഥാനത്ത് തന്നെയിരിക്കണം. ഒരിക്കലും ഒഴിഞ്ഞ് കളയരുതേ.. ജനാധിപത്യത്തെ വെറുതേ നാണം കെടുത്തരുത് പ്ലീസ്..' ഇങ്ങനെയാണ് അനൂപ് ചന്ദ്രൻ സെൽഫി വീഡിയോയിൽ പറയുന്നത്. അനൂപിന്റെ സെൽഫി വീഡിയോയെ തുടർന്ന് സൈബർ ലോകത്ത് പുതിയ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. മാണി സാർ രാജിവക്കരുതെന്ന് അഭ്യർത്ഥിക്കുന്ന സെൽഫി വീഡിയോകൾ സ്വയം ചിത്രീകരിച്ച് ഫേസ്‌ബുക്കിലും വാട്‌സാപ്പിലും പ്രചരിപ്പിക്കുകയാണ് സൈബർ ലോകത്ത് മലയാളികൾ.
മാണിസാർ രാജിവച്ച് ജനാധിപത്യത്തെ നാണംകെടുത്തരുത് എന്ന് രേഖപ്പെടുത്തിയ കവർ ഇമേജാണ് പ്രതിഷേധക്കാർ ആദ്യം പ്രചരിപ്പിച്ചത്. ഇതേ ആശയം തന്നെയാണ് അനൂപിന്റെ സെൽഫി വീഡിയോയിലും ഉള്ളത്. കേരളമെന്നു കേട്ടാലോ അഭിമാന പൂരിതമാകണം അന്തരംഗം. മാണിസാറെന്നു കേട്ടാലോ തിളക്കണം, ചോര നമുക്ക് ഞരമ്പുകളിൽ എന്ന് വീഡിയോക്കൊപ്പം രേഖപ്പെടുത്തിയിട്ടുമുണ്ട്.
അതിനിടെ ബാർ കോഴയിൽ മാണിയുടെ രാജിക്കായുള്ള ബിജെപിയുടെ ഹർത്താൽ പ്രഖ്യാപനത്തിനേയും ഈ ഫെയ്‌സ് ബുക്ക് കൂട്ടായ്മ വിമർശിക്കുന്നു. മാണി കോഴ വാങ്ങിയാലും ബുദ്ധിമുട്ടിക്കുന്നത് ജനത്തിനെ തന്നെ ആണ് ഹർത്താലും കല്ലേറും എല്ലാവർക്കും സ്വീകാര്യം ആയ സമരം ആണെന്ന് നിങ്ങൾക്ക് അഭിപ്രായം ഉണ്ടാകാം പക്ഷെ ജനത്തിനില്ല. ഇത് മാറുന്ന കാലമാണ് കേരള യുവത്വത്തിനു പ്രതികരിക്കാൻ നവ പ്രതീകാൽമക സമര രീതികൾ ഉണ്ട്. പിച്ചയെടുക്കുന്നതിനെക്കാൾ കേവലമായ കോഴപ്പണം കൈനീട്ടി വാങ്ങി എന്ന് ആരോപണം ഉണ്ടായിട്ടും രാജിവച്ച് ഒരു അന്വേഷണത്തെ മാണി നേരിടാത്തത് അധികാരം ഒരിക്കൽ നഷ്ടപ്പെട്ടാൽ തിരികെ കിട്ടിയില്ലെങ്കിലോ എന്ന ഭീതി അല്ലെങ്കിൽ മറ്റെന്താണെന്നാണ് അവരുയർത്തുന്ന ചോദ്യം.
അതുകൊണ്ട് ഞങ്ങൾ മാണി സാറിനു വേണ്ടി തെരുവിലിറങ്ങി പിച്ച എടുക്കാൻ പോകുന്നു ഞങ്ങൾക്ക് കിട്ടുന്ന പിച്ചകാശ് എന്ത് തന്നെയായാലും അദ്ദേഹത്തിന് കൈമാറുന്നതാവും ആ തുച്ചമായ തുകകൊണ്ട് ആർത്തി മാറും രാജി വെക്കും എന്ന വിശ്വാസം കൊണ്ടല്ല ഇതാണ് താൻ ചെയ്യുന്നത് എന്ന് സ്വയം മനസിലാകി ഉളുപ്പ് തോന്നുമോ എന്ന് അറിയാനുള്ള ഒരു അവസാന ശ്രമമാണ് . ഇരുപത്തി അഞ്ചാം തീയതി ഞായറാഴച്ച രാവിലെ പത്തു മുതൽ ഞങ്ങൾ എറണാകുളം എംജി റോഡിൽ മാണി സാറിനു വേണ്ടി പിച്ച എടുക്കുന്നു. ഉളുപ്പില്ലാത്ത ഈ കക്ഷി രാഷ്ട്രീയ ഭരണത്തിൽ സ്വയം നാണക്കേട് തോനിതുടങ്ങിയ എല്ലാ മനുഷ്യരെയും ഓരോ പിച്ച ചട്ടിയുമായി ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന സന്ദേശവുമുണ്ട്.
മാണിയെ വളഞ്ഞിട്ട് രാജി വെപ്പിച്ചുകളയാം എന്ന് കരുതി വണ്ടിക്ക് ആളെയിറക്കി തുടങ്ങിയ സമരമല്ല.അങ്ങനെ ചെയ്തു കളയാം അല്ലെങ്കിൽ നാളെ ആരെങ്കിലും ചെയ്യും എന്ന ദിവാസ്വപ്നവും ഞങ്ങൾ കാണുന്നില്ല-ഇതാണ് എന്റെ വക 500 എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ തല വാചകങ്ങളിൽ ആദ്യത്തെ രണ്ട് വരി. അത് സ്വാഭാവിക ജന രോഷത്തിൽ നിന്നും ഉയർന്നു വന്ന ഒരു പ്രധിഷേധ സ്വരം ആണ്. കീ ബോർഡ് വിപ്ലവം എന്നൊക്കെ പുചിച്ചു തള്ളാൻ ഇറങ്ങിയവരോട് ഞങ്ങൾ സമര തൊഴിലാളികൾ അല്ല ഞങ്ങൾക്ക് താൽപര്യം ഉള്ള രീതിയിൽ പ്രതികരിക്കും എന്നെ പറയാൻ ഉള്ളൂ-അവർ വ്യക്തമാക്കുന്നു
പ്രതിപക്ഷം എന്നത് ഭരണപക്ഷം പോലെ ഉത്തരവാദിത്വം ഉള്ള പണിയാണ് അതിനെ വിമർശിക്കാനും അനുകൂലിക്കാനും ഈ നാട്ടിൽ വോട്ട് ചെയ്യുന്ന എല്ലാവർക്കും അവകാശം ഉണ്ട് അങ്ങനെയല്ല എന്ന് കരുതുന്നു എങ്കിൽ കരുതുന്നവർ സ്വന്തം ജനാധിപത്യ ബോധം ഒന്ന് പരിശോധിക്കേണ്ടത് അത്യാവശ്യം ആണെന്നും കൂട്ടായ്മ പ്രഖ്യാപിക്കുന്നു.