- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേളി ശ്രീനിയെ തേക്കുമെന്നുറപ്പ് !; 70 ദിവസത്തെ ബിഗ് ബോസ് വാസം 70 വർഷത്തെ അനുഭവമെന്ന് തുറന്ന് പറഞ്ഞ് അനൂപ് ചന്ദ്രൻ; പേളി ഫെയ്ക്കാണ് പലപ്പോഴും പല സ്വഭാവമാണവർക്ക്; പേളി ശ്രീനിയെ ചതിക്കുമെന്ന് അനൂപ് ഉറപ്പ് പറഞ്ഞതിന് പിന്നാലെ പേളി ഫാൻസുകാരുടെ വക പൊങ്കാല
ബിഗ് ബോസിൽ നിന്നും രണ്ടാഴ്ച മുമ്പ് പുറത്തായ മത്സരാർഥിയായിരുന്നു അനൂപ് ചന്ദ്രൻ. ബിഗ്ബോസ് വീടിനുള്ളിൽ നിന്നും പുറത്തിറങ്ങിയ അനൂപ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പേളി ശ്രീനിയെ ചതിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുന്ന അനൂപ് പേളിഷ് ഫാൻസുകാരുടെ പൊങ്കാലയും ഏറ്റുവാങ്ങുകയാണ്.ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അനൂപ് തന്റെ 70 ദിവസത്തെ ബിഗ്ബോസ് വാസത്തെ 70 വർഷത്തെ അനുഭവം എന്നാണ് വിശേഷിപ്പിക്കുന്നത്. ഒപ്പം പേളിക്കെതിരെ താരം ആഞ്ഞടിക്കുന്നുണ്ട്. പേളി ശ്രീനി ബന്ധം ഒരിക്കലും നടക്കില്ല എന്ന സൂചനയാണ് അനൂപ് നൽകിയിരിക്കുന്നത്. പേളി ഒരു ഫെയ്ക്കാണെന്നും പലപ്പോഴും പല സ്വഭാവമാണ് പേളിക്കെന്നും അനൂപ് പറയുന്നു. ശ്രീനിയുമായിട്ടുള്ള പ്രണയം പേളിക്ക് ഷോയിൽ നിലനിന്നുപോരാനുള്ള അടവാണെന്ന് അനൂപ് പറയുന്നു. പുറത്തെത്തിയ പല മത്സരാർഥികളും ഇത് പറയുന്നതായും മത്സരത്തിൽ നിലനിൽക്കാനായി പേളി കണ്ടെത്തിയ മാർഗമാണ് ഇതെന്നും ഒടുക്കം തേപ്പിൽ അവസാനിക്കുമെന്നുമാണ് പലരും വിലയിരുത്തുന്നതെന്ന്
ബിഗ് ബോസിൽ നിന്നും രണ്ടാഴ്ച മുമ്പ് പുറത്തായ മത്സരാർഥിയായിരുന്നു അനൂപ് ചന്ദ്രൻ. ബിഗ്ബോസ് വീടിനുള്ളിൽ നിന്നും പുറത്തിറങ്ങിയ അനൂപ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പേളി ശ്രീനിയെ ചതിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുന്ന അനൂപ് പേളിഷ് ഫാൻസുകാരുടെ പൊങ്കാലയും ഏറ്റുവാങ്ങുകയാണ്.ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അനൂപ് തന്റെ 70 ദിവസത്തെ ബിഗ്ബോസ് വാസത്തെ 70 വർഷത്തെ അനുഭവം എന്നാണ് വിശേഷിപ്പിക്കുന്നത്.
ഒപ്പം പേളിക്കെതിരെ താരം ആഞ്ഞടിക്കുന്നുണ്ട്. പേളി ശ്രീനി ബന്ധം ഒരിക്കലും നടക്കില്ല എന്ന സൂചനയാണ് അനൂപ് നൽകിയിരിക്കുന്നത്. പേളി ഒരു ഫെയ്ക്കാണെന്നും പലപ്പോഴും പല സ്വഭാവമാണ് പേളിക്കെന്നും അനൂപ് പറയുന്നു. ശ്രീനിയുമായിട്ടുള്ള പ്രണയം പേളിക്ക് ഷോയിൽ നിലനിന്നുപോരാനുള്ള അടവാണെന്ന് അനൂപ് പറയുന്നു. പുറത്തെത്തിയ പല മത്സരാർഥികളും ഇത് പറയുന്നതായും മത്സരത്തിൽ നിലനിൽക്കാനായി പേളി കണ്ടെത്തിയ മാർഗമാണ് ഇതെന്നും ഒടുക്കം തേപ്പിൽ അവസാനിക്കുമെന്നുമാണ് പലരും വിലയിരുത്തുന്നതെന്ന് അനൂപ് പറയുന്നു.
പേളിയുടെ സ്നേഹത്തിന്റെ ആത്മാർഥതയിൽ തനിക്ക് സംശയമുണ്ടെന്നും അനൂപ് കൂട്ടിച്ചേർത്തു.അതേസമയം പേളിക്ക് കിട്ടുന്ന ആരാധകപിന്തുണയിലും അനൂപിന് തന്റെ സംശയം അഭിമുഖത്തിൽ പങ്കുവച്ചു. പേളിക്ക് ലഭിക്കുന്ന പിന്തുണ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന് പിന്നിൽ പ്ലാൻഡ് പിആർ വർക്ക് ആണോ എന്ന സംശയമുണ്ടെന്നും അനൂപ് പറഞ്ഞു. ഇത്രയധികം പേർ കണ്ണുംപൂട്ടി പേളിയെ പിന്തുണയ്ക്കുന്നതിന് പിന്നിൽ തനിക്ക് സംശയമുണ്ടെന്നാണ് അനൂപ് പറയുന്നത്. എന്തായാലും അഭിമുഖം പുറത്തുവന്നതോടെ അനൂപിനെ പൊങ്കാലയിടുന്ന തിരക്കിലാണ് പേളിഷ് ആരാധകർ.