- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധം: നിയമസഭയുടെ യുവജനകാര്യ-യുവജന ക്ഷേമ സമിതി യിൽ നിന്നും എംഎൽഎമാരായ അനൂപ് ജേക്കബും കെ എസ് ശബരീനാഥനും രാജിവെച്ചു
തിരുവനന്തപുരം: സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചുകൊണ്ടു യുഡിഎഫ് എംഎൽഎമാരായ അനൂപ് ജേക്കബും കെ എസ ശബരീനാഥനും കേരള നിയമസഭയുടെ യുവജനക്ഷേമ യുവജനകാര്യ സമിതിയിൽനിന്നും രാജിവച്ചു.സംസ്ഥാനത്തെ വിവിധ ഉദ്യോഗാർത്ഥികളുമായി സമിതി ഹിയറിങ്ങുകൾ നടത്തുകയും അവർക്ക് ജോലിലഭ്യത ഉറപ്പാക്കുന്നതിനും,നിയമങ്ങളിലെ കാലതാമസങ്ങൾ ഒഴിവാക്കുന്നത്തിനുമടക്കം സ്വീകരിക്കേണ്ട നിർദേശങ്ങൾ ഉൾകൊള്ളിച്ച് റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു.
എന്നാൽ റിപ്പോർട്ടുകൾ പാടെ അവഗണിക്കുകയും പിൻവാതിൽ നിയമനങ്ങൾക്കും നിയമവിരുദ്ധമായ ജോലി സ്ഥിരപ്പെടുത്തലുകൾക്കും മന്ത്രിസഭാ തന്നെ ചുക്കാൻ പിടിക്കുന്ന സാഹചര്യത്തിൽ ഈ സമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നു ചൂണ്ടികാട്ടിയാണ് ഇവരുടെ രാജി.
മറുനാടന് മലയാളി ബ്യൂറോ
Next Story