- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആമിയിലെ അനൂപ് മേനോന്റെ കഥാപാത്രത്തെ പറ്റി സോഷ്യൽമിഡീയയിൽ ചർച്ച പൊടിപൊടിക്കുന്നു; സഹിർ അലിയായി എത്തുന്ന അനൂപിന്റെ ഫസ്റ്റ് ലൂക്ക് വൈറൽ
കമലാസുരയ്യയുടെ ജീവിതകഥയുമായി എത്തുന്ന കമലിന്റെ 'ആമി'യിലെ അനൂപ് മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഇറങ്ങിയതോടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള ചർ്ച്ചകൾ സോഷ്യൽമീഡിയയിൽ ചൂട്പിടിക്കുകയാണ്. ചിത്രത്തിൽ സഹീർ അലി എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അനൂപ് മേനോന്റെ ഗെറ്റപ്പാണ് പ്രധാന ചർച്ച്. തന്റെ പുതിയ ഗെറ്റപ്പിലുള്ള ചിത്രം അനൂപ് മേനോൻ ഫേസ്‌ബുക്കിലൂടെയാണ് പുറത്ത് വിട്ടത്. സഹീർ അലിയുടെ കഥാപാത്രത്തിന് ഒരു രാഷ്ട്രീയ നേതാവിനോടുള്ള സാമ്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. മനോഹരമായൊരു ബയോപിക് എന്നാണ് അനൂപ് ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. മറ്റ് വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല. കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് ആമിയാകുന്നത്. വിദ്യാ ബാലന്റെ പിന്മാറ്റത്തെ തുടർന്നാണ് മഞ്ജു വാര്യർക്ക് നറുക്ക് വീണത്. മാധവിക്കുട്ടിയുടെ ജന്മദേശമായ പുന്നയൂർക്കുളത്താണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ ആരംഭിച്ചത്. മാധവിക്കുട്ടി യുടെ രചനാലോകത്തിലൂടെ സാഹിത്യപ്രേ
കമലാസുരയ്യയുടെ ജീവിതകഥയുമായി എത്തുന്ന കമലിന്റെ 'ആമി'യിലെ അനൂപ് മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഇറങ്ങിയതോടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള ചർ്ച്ചകൾ സോഷ്യൽമീഡിയയിൽ ചൂട്പിടിക്കുകയാണ്. ചിത്രത്തിൽ സഹീർ അലി എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അനൂപ് മേനോന്റെ ഗെറ്റപ്പാണ് പ്രധാന ചർച്ച്. തന്റെ പുതിയ ഗെറ്റപ്പിലുള്ള ചിത്രം അനൂപ് മേനോൻ ഫേസ്‌ബുക്കിലൂടെയാണ് പുറത്ത് വിട്ടത്.
സഹീർ അലിയുടെ കഥാപാത്രത്തിന് ഒരു രാഷ്ട്രീയ നേതാവിനോടുള്ള സാമ്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. മനോഹരമായൊരു ബയോപിക് എന്നാണ് അനൂപ് ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. മറ്റ് വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല. കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് ആമിയാകുന്നത്.
വിദ്യാ ബാലന്റെ പിന്മാറ്റത്തെ തുടർന്നാണ് മഞ്ജു വാര്യർക്ക് നറുക്ക് വീണത്. മാധവിക്കുട്ടിയുടെ ജന്മദേശമായ പുന്നയൂർക്കുളത്താണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ ആരംഭിച്ചത്. മാധവിക്കുട്ടി യുടെ രചനാലോകത്തിലൂടെ സാഹിത്യപ്രേമികൾക്ക് ചിരപരിചിതമായ നീർമാതളത്തിന്റെ ചുവട്ടിൽ വച്ചായിരുന്നു സ്വിച്ചോൺ.