കൊച്ചി: ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങൾക്ക് ശേഷം അനൂപ് മേനോൻ തിരക്കഥയെഴുതി നവാഗതനായ സൂരജ് ടോം സംവിധാനം ചെയ്യുന്ന എന്റെ മെഴുതിരി അത്താഴങ്ങളുടെ ടീസർ പുറത്തിറങ്ങി. നടൻ ദുൽഖർ സൽമാനാണ് എന്റെ മെഴുതിരി അത്താഴങ്ങളുടെ ടീസർ പുറത്തുവിട്ടത്.

അനൂപ് മേനോൻ നായകനായി എത്തുന്ന ചിത്രത്തിൽ മിയാ ജോർജ്ജും,പുതുമുഖ നടി ഹന്നയുമാണ് നായികമാരായി എത്തുന്നത്. അലൻസിയർ, ബൈജു, സംവിധായകരായ ലാൽ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തൻ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എം.ജയചന്ദ്രനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ ഡോൾഫിൻ ബാറിന് ശേഷം അനൂപ് മേനോൻ തിരക്കഥ എഴുതുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങൾ

പ്രണയത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ഒരു ഹോട്ടലിലെ ഷെഫിനെയാണ് അനൂപ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ മൂന്ന് സംവിധായകർ കഥാപത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്. ലാൽജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തൻ എന്നിവരാണ് ആ മൂന്ന് സംവിധായകർ. 999 എന്റർടോന്മെന്റിന്റെ ബാനറിൽ നോബിൾ ജോസാണ് ചിത്രം നിർമ്മിക്കുന്നത്.