ഗ്രീ ബേബിസിന് ശേഷം അനൂപ് മേനോനും സജി സുരേന്ദ്രനും ഒന്നിക്കുന്ന ചിത്രമാണ് ഷീ ടാക്‌സി. ചിത്രത്തിൽ നടി ഭാവന യൊഴികെയുള്ള ടീമുകൾ ഒന്നിക്കുമ്പോൾ നടിയെ മിസ് ചെയ്യുന്നതായി അനൂപ് മേനോന്റെ പോസ്റ്റ്. ഷി ടാക്‌സി'യ്ക്ക് വേണ്ടി ഭാവനയെ ആദ്യം പരിഗണിച്ചിരുന്നെന്നും എന്നാൽ ഡേറ്റ് പ്രശ്‌നമായതോടെയാണ് ഭാവന ഇല്ലാതായതെന്നും പറഞ്ഞ അനൂപ് 

ആംഗ്രി ബേബീസ് ടീം വീണ്ടുമൊന്നിക്കുമ്പോൾ ഭാവനയെ മിസ് ചെയ്യുന്നു എന്ന് ഫേസ്‌ബുക്കിലൂടെയാണ് പോസ്റ്റിട്ടത്. ആംഗ്രി ബേബീസിന്റെ വിജയത്തിന്റെ മുഖ്യ കണ്ണിയായിരുന്നു ഭാവന. വീണ്ടും ആ ടീം ഒന്നിക്കുമ്പോൾ താരത്തെ മിസ് ചെയ്യുന്നു എന്നാണ് അനൂപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. എന്നിരിക്കിലും മുൻ ചിത്രത്തെക്കാൾ നല്ലൊരു എന്റർ ടൈന്മെന്റ് ഷി ടാക്‌സി നൽകുമെന്നും അനൂപ് പറയുന്നു.

കാവ്യ മാധവനാണ് ഷി ടാക്‌സ് ഓടിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം കാവ്യ തിരിച്ചുവന്ന് അഭിനയിക്കുന്നു എന്നതാണ് ഷി ടാക്‌സ് ആദ്യം മുതൽ വാർത്തകളിൽ ഇടം നേടാൻ കാരണം.

ഇതിനിടയിൽ കമന്റടിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി നടി ഭാവനയും രംഗത്തെത്തി. സിനിമാ നടിമാർക്കും അച്ഛനും അമ്മയും സഹോദരങ്ങളും കുടുംബവുമൊക്കെയുണ്ട്. അവരും സാധാരണക്കാർ തന്നെയാണ്. സിനിമയിൽ അഭിനയിക്കുക അവരുടെ ജോലിയുടെ ഭാഗമാണ്. നടിമാരോട് എന്തുമാകാമെന്ന ധാരണ പൊതുവേ ഉണ്ട്. നടിമാരെയൊക്കെ പലപ്പോഴും കമന്റടിക്കാറുണ്ട്.എനിക്ക് അത്തരം അനുഭവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അഥവാ ഉണ്ടായാൽ എന്റെ ഭാഗത്താണ് ന്യായമെങ്കിൽ കമന്റടിക്കുന്നവന്റെ കരണത്ത് ഞാനടിക്കുമെന്ന് നടി പറഞ്ഞു.

മോഹൻലാലിനോടപ്പമുള്ള മൈത്രി എന്ന തെലുങ്ക് ചിത്രമാണ് ഭാവനയുടേതായി പുറത്തിറങ്ങാനുള്ളത്. ലൈഫ്‌ലൈറ്റ് എന്ന മലയാള ചിത്രത്തിലേക്കും ജയം മനാഡി എന്ന തെലുങ്ക് ചിത്രത്തിലേക്കും ഭാവന കരാറായി കഴിഞ്ഞു. അടുത്ത കാലത്തായി സിനിമാ ലോകത്ത് ചൂടോടെ പരക്കുന്ന വാർത്തായാണ് ഭാവന അനൂപ് മേനോൻ കല്യാണ ഗോസിപ്പുകൾ. ഈ വാർത്തകളെ നിഷേധിച്ച് ഇരുവരും രംഗത്തെത്തുകയും ചെയ്തിരുന്നു.