- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നൗഷാദ്, മരണത്തിലും ജാതി തിരയുന്ന ഞങ്ങൾക്ക് വേണ്ടി നീ മരിക്കേണ്ടിയിരുന്നില്ല.. അനൂപ് മേനോന്റെ വികാരഭരിതമായ ഫേസ്‌ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ
തിരുവനന്തപുരം: കോഴിക്കോട് പാളയത്ത് മാൻഹോളിൽ അറ്റകുറ്റപ്പണിക്കിറങ്ങിയ തൊഴിലാളികളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ മരണപ്പെട്ട ഓട്ടോഡ്രൈവർ നൗഷാദിനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തിറങ്ങിയ സാഹചര്യത്തിൽ വിവിധ കോണുകളിൽ നിന്നും വിമർനം നേരിടുകയാണ്. ഇതിനിടെ സിനിമാതാരം അനൂപ് മേനോൻ ഫേസ്‌ബുക്കിൽ എഴുതിയ വികാരഭരിതമായ കുറിപ്പു
തിരുവനന്തപുരം: കോഴിക്കോട് പാളയത്ത് മാൻഹോളിൽ അറ്റകുറ്റപ്പണിക്കിറങ്ങിയ തൊഴിലാളികളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ മരണപ്പെട്ട ഓട്ടോഡ്രൈവർ നൗഷാദിനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തിറങ്ങിയ സാഹചര്യത്തിൽ വിവിധ കോണുകളിൽ നിന്നും വിമർനം നേരിടുകയാണ്. ഇതിനിടെ സിനിമാതാരം അനൂപ് മേനോൻ ഫേസ്‌ബുക്കിൽ എഴുതിയ വികാരഭരിതമായ കുറിപ്പും വൈറലായി.
മരിക്കുന്നതിന് തൊട്ടുമുൻപ് വരെ നീ സ്‌നേഹമുള്ള ഒരു മനുഷ്യൻ മാത്രമായിരുന്നു. എന്നാൽ ഇന്ന് നിനക്കൊരു ജാതിയുണ്ട്. അത് മാത്രമാണ് നീ എന്ന പറയിപ്പിക്കാൻ നീ മരിക്കേണ്ടായിരുന്നു.. എന്ന് പറഞ്ഞാണ് അനൂപ് മേനോൻ ഫേസ്‌ബുക്കിൽ കുറിപ്പെഴുതിയത്.
അനൂപിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
നൗഷാദ്...
മരിക്കുന്നതിന് തൊട്ടുമുൻപുവരെ നീ സ്‌നേഹമുള്ള ഒരു മനുഷ്യൻ മാത്രമായിരുന്നു. ഇന്ന് നിനക്കൊരു ജാതിയുണ്ട്. അത് മാത്രമാണ് നീ എന്ന് പറയിപ്പിക്കാൻ നീ മരിക്കണ്ടായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ചു എന്ന കുറ്റബോധമില്ലാത്ത ആശ്വാസം കീശയിലിട്ട് നിനക്ക് കാത്തിരിക്കുന്ന ഭാര്യയിലേക്ക് തിരിച്ചുപോകാമായിരുന്നു. ഞാനുൾപ്പെടുന്ന ഭൂരിപക്ഷം ആളുകളും ചെയ്തു പോരാറുള്ളത് അത് തന്നെയാണല്ലോ. നിനക്കുമൊരു കാഴ്ചക്കാരനായി നിൽക്കാമായിരുന്നു. ആ മാൻഹോളിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുമ്പോൾ ഒരു സെൽഫി എടുത്ത് ഞാനും അവിടെ ഉണ്ടായിരുന്നു എന്ന് പ്രസിദ്ധപ്പെടുത്താമായിരുന്നു. ഇന്ന് നിന്റെ ഓട്ടോയിൽ സവാരി പോവുന്ന യാത്രക്കാരനോട് 'രണ്ട് വരുത്തന്മാർ മയ്യത്തായതിന്റെ' ഒരു ദൃക്‌സാക്ഷി വിവരണം നടത്താമായിരുന്നു. നിനക്ക് ഈ വൈകുന്നേരവും നിന്റെ പ്രിയപ്പെട്ട മിഠായി തെരുവിലൂടെ ഭാര്യയുടെ കൈയും പിടിച്ച് ചുറ്റാമായിരുന്നു. നീ അതു ചെയ്തില്ല. പകരം മറ്റ് രണ്ട് ജീവനും വേണ്ടി നി മരിച്ചു. കാണാമറയത്തിരുന്ന് ഇവിടെ നടക്കുന്ന കോമഡികൾ നി കാണുന്നുവെങ്കിൽ... ചിരിക്കുക. കാരണം, ആ മാൻഹോളിൽ അവസാനം ഉണ്ടായിരുന്നത് ഒരു മുസൽമാനും രണ്ട് ഹിന്ദുക്കളുമായിരുന്നില്ല എന്ന് നിനക്ക് മാത്രമല്ലേ അറിയൂ.. കൂട്ടുകാരാ, നീ ഞങ്ങൾക്ക് പകർന്നു തന്നത് ഈ ലോകത്തിനെ സർവ്വനാശത്തിൽനിന്നും രക്ഷപ്പെടുത്താൻ കഴിയുന്ന ഒരേ ഒരു മരുന്നാണ്... അതിന് ഒരു നാമമില്ല, ജാതിയും...