- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിസ്വ സ്കൂൾ ബസ് അപകടം; ചികിത്സയിലായിരുന്ന ഒരു മലയാളി വിദ്യാർത്ഥികൂടി മരണത്തിന് കീഴടങ്ങി; അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി
മസ്‌കത്ത്: നിസ്വ ഇന്ത്യൻ സ്‌കൂളിൽനിന്ന് വിനോദയാത്ര പോയ കുട്ടികളുടെ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി വിദ്യാർത്ഥി കൂടി മരിച്ചു. സ്‌കൂളിലെ രണ്ടാം ക്‌ളാസ് വിദ്യാർത്ഥിയും തൃശൂർ ചാലക്കുടി പുതുശ്ശേരി വീട്ടിൽ ജയ്‌സൺ വിൻസന്റിന്റെ മകനുമായ ജെയ്ഡൻ ജയ്‌സൺ (എട്ട്) ആണ് മരിച്ചത്.
മസ്‌കത്ത്: നിസ്വ ഇന്ത്യൻ സ്‌കൂളിൽനിന്ന് വിനോദയാത്ര പോയ കുട്ടികളുടെ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി വിദ്യാർത്ഥി കൂടി മരിച്ചു. സ്‌കൂളിലെ രണ്ടാം ക്‌ളാസ് വിദ്യാർത്ഥിയും തൃശൂർ ചാലക്കുടി പുതുശ്ശേരി വീട്ടിൽ ജയ്‌സൺ വിൻസന്റിന്റെ മകനുമായ ജെയ്ഡൻ ജയ്‌സൺ (എട്ട്) ആണ് മരിച്ചത്. ഇതോടെ, അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.
ജെയ്ഡന്റെ പിതാവ് ജയ്‌സൺ നിസ്വയിൽ സഊദ് ബഹ്വാൻ ഗ്രൂപ്പിലെ ജീവനക്കാരനാണ്. മാതാവ്: മഞ്ജു. ഗുരുതര പരിക്കേറ്റ് 21 ദിവസമായി നിസ്വ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു ജെയ്ഡൻ. ബുധനാഴ്ച ഉച്ചക്ക് 11 മണിയോടെ ഹൃദയാഘാതം സംഭവിച്ചതോടെയാണ് നില വഷളായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കഴിഞ്ഞ മാസം 28ന് നിസ്വക്കടുത്ത് ബഹ്ലയിലുണ്ടായ അപകടത്തിൽ നാലു മലയാളി വിദ്യാർത്ഥികളും ഒരു ഇന്ത്യൻ അദ്ധ്യാപികയും ഇരുവാഹനങ്ങളുടെയും ഡ്രൈവർമാരായ രണ്ട് ഒമാൻ സ്വദേശികളുമാണ് മരിച്ചത്. കാഞ്ഞിരപ്പള്ളി പൂതക്കുഴി കൊന്നേപറമ്പിൽ സിജാദിന്റെ മകൾ റുയ അമൻ, കണ്ണൂർ പട്ടാന്നൂർ കൂരാരി സ്വദേശി വളപ്പിനകത്ത് അബ്ദുൽ കബീറിന്റെ മകൻ മുഹമ്മദ് ഷമ്മാസ്, അദ്ധ്യാപിക മഹാരാഷ്ട്ര സ്വദേശി ദീപാലി സേഥ് എന്നിവർ സംഭവദിവസം തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ എറണാകുളം ചേന്ദമംഗലം കാച്ചപ്പിള്ളി വീട്ടിൽ സാബു ദേവസിയുടെ മകൾ സിയ എലിസബത്ത് കഴിഞ്ഞമാസം 31നും മരിച്ചു.
റുയ, ദീപാലി, സിയ എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഷമ്മാസിന്റെ ഖബറടക്കം നിസ്വക്കടുത്ത് ബിസിയ ഖബർസ്ഥാനിലും നടന്നു. അതേസമയം, ഗുരുതര പരിക്കേറ്റ നന്ദകശ്രീ എന്ന മലയാളി വിദ്യാർത്ഥി ഇപ്പോഴും നിസ്വ ആശുപത്രിയിൽ ചികിത്സയിലാണ്