- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവരും കൊണ്ടാടുമ്പോഴും എനിക്ക് അയാളോട് ഒരു ബഹുമാനവും തോന്നിയിട്ടില്ല; പ്രസവത്തിന് ശേഷം കോളേജിൽ പോയ എന്നോട് ക്ലാസിലെത്തി പറഞ്ഞത് കേട്ടാൽ അറയ്ക്കുന്ന ലൈംഗികത; മുല വലിച്ച് കുടിക്കണമെന്നും മതിവരുവോളം ഭോഗിക്കണമെന്നും കവി അയ്യപ്പൻ പറഞ്ഞുവെന്ന് കോളേജ് അദ്ധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ്; കവി അയ്യപ്പനെതിരെ മറ്റൊരു മീ ടൂ ആരോപണം കൂടി
തിരുവനന്തപുരം: അന്തരിച്ച കവി അയ്യപ്പനെതിരെ വീണ്ടും മീ ടു ആരോപണം. വർഷങ്ങൾക്ക് മുൻപ് അയ്യപ്പനിൽ നിന്നും ഉണ്ടായ ദുരനുഭവം തുറന്ന് പറയുകയാണ് കോളേജ് അദ്ധ്യാപികയായ ഒരു യുവതി. താൻ കോളേജിൽ പഠിക്കുമ്പോൾ ആണ് ഇത്തരം ഒരു അനുഭവം ഉണ്ടായതെന്നും യുവതി പറയുന്നു. പ്രസവം കഴിഞ്ഞ് കോളേജിൽ പോയപ്പോൾ അവിടെ ഒരു അദ്ധ്യാപകന കാണാൻ വന്ന അയ്യപ്പൻ ക്ലാസ് മുറിയിലെത്തി തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും ഇത് കേട്ട് താൻ ഞെട്ടിപ്പോയെന്നും യുവതി പറയുന്നു. കവിയെ എല്ലാവരും കൊണ്ടാടുമ്പോഴും തനിക്ക് ഒരിക്കലും അയാളോട് ബഹുമാനം തോന്നിയിട്ടില്ലെന്നും യുവതി ഫേസ്‌ബുക്കിൽ കുറിച്ചു. 2010 ഒക്ടോബർ 21ന് അയ്യപ്പൻ മരിച്ചിരുന്നു. റോഡിൽ കിടന്നായിരുന്നു മരണം. അയ്യപ്പനെതിരെ ഇപ്പോൾ ഉയരുന്നത് പോക്സോ ചുമത്താൻ സാധിക്കുന്ന കുറ്റകൃത്യമാണിത്. എന്നാൽ ആരോപണ വിധേയൻ മരിച്ചതു കൊണ്ട് പൊലീസിന് കേസെടുക്കാനും കഴിയില്ല.. യുവതിയുടെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ #metoo Sexual assault കവി അയ്യപ്പൻ പെറ്റിട്ട് ഇരുപത്തഞ്ചു ദിവസമായ അന്നാണ് എന്നെ ഗർഭിണിയാക്കിയ ആളുട
തിരുവനന്തപുരം: അന്തരിച്ച കവി അയ്യപ്പനെതിരെ വീണ്ടും മീ ടു ആരോപണം. വർഷങ്ങൾക്ക് മുൻപ് അയ്യപ്പനിൽ നിന്നും ഉണ്ടായ ദുരനുഭവം തുറന്ന് പറയുകയാണ് കോളേജ് അദ്ധ്യാപികയായ ഒരു യുവതി. താൻ കോളേജിൽ പഠിക്കുമ്പോൾ ആണ് ഇത്തരം ഒരു അനുഭവം ഉണ്ടായതെന്നും യുവതി പറയുന്നു. പ്രസവം കഴിഞ്ഞ് കോളേജിൽ പോയപ്പോൾ അവിടെ ഒരു അദ്ധ്യാപകന കാണാൻ വന്ന അയ്യപ്പൻ ക്ലാസ് മുറിയിലെത്തി തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും ഇത് കേട്ട് താൻ ഞെട്ടിപ്പോയെന്നും യുവതി പറയുന്നു. കവിയെ എല്ലാവരും കൊണ്ടാടുമ്പോഴും തനിക്ക് ഒരിക്കലും അയാളോട് ബഹുമാനം തോന്നിയിട്ടില്ലെന്നും യുവതി ഫേസ്‌ബുക്കിൽ കുറിച്ചു.
2010 ഒക്ടോബർ 21ന് അയ്യപ്പൻ മരിച്ചിരുന്നു. റോഡിൽ കിടന്നായിരുന്നു മരണം. അയ്യപ്പനെതിരെ ഇപ്പോൾ ഉയരുന്നത് പോക്സോ ചുമത്താൻ സാധിക്കുന്ന കുറ്റകൃത്യമാണിത്. എന്നാൽ ആരോപണ വിധേയൻ മരിച്ചതു കൊണ്ട് പൊലീസിന് കേസെടുക്കാനും കഴിയില്ല..
യുവതിയുടെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ
#metoo Sexual assault കവി അയ്യപ്പൻ
പെറ്റിട്ട് ഇരുപത്തഞ്ചു ദിവസമായ അന്നാണ് എന്നെ ഗർഭിണിയാക്കിയ ആളുടെ അടുത്ത സുഹൃത്ത് മഹാകവി അയ്യപ്പൻ കുഞ്ഞിനെ കാണാൻ വന്നത്. പൊതുവേ മദ്യപനായ കവി അപ്പോൾ മദ്യപിച്ചിരുന്നില്ല. തുടുത്തു കൊഴുത്ത കുഞ്ഞിനെ സ്‌നേഹത്തോടെ തലയിൽ കൈ പതിപ്പിച്ച് അനുഗ്രഹിച്ചു. എന്നെ അമ്മയായതിൽ അഭിനന്ദിച്ചു. എനിക്കും സന്തോഷമായി. കവിയുടേ വരികൾ എനിക്ക് മന:പാഠമായിരുന്നുവല്ലോ.
പെറ്റിട്ട് ഇരുപത്തെട്ട് ആയപ്പോഴെക്കും ഞാൻ കോളേജിൽ പോയി പഠിക്കാൻ തുടങ്ങി, അതിലും അധികം അവധി അമ്മയാവലിനു കിട്ടിയിരുന്നില്ല. പാഡുവെച്ച ബ്രാ ധരിച്ചും സാരിയിൽ മൂടിപ്പൊതിഞ്ഞുമാണ് പോയതെങ്കിലും രണ്ട് മണിക്കുർ കഴിയുമ്പോഴെക്കും മാറിടങ്ങൾ ചുരക്കും. എനിക്കാകെ മുലപ്പാലിന്റെയും കുഞ്ഞിന്റെയും മണമായിത്തീരും.
ആയിടയ്ക്ക് ഒരു നാൾ മദ്യപിച്ച് ഉന്മത്തനായ കവി എന്റെ ക്ലാസ് മുറിയിലേക്കെത്തിച്ചേർന്നു. ഏതോ ഒരു അദ്ധ്യാപകനെ കാണാനായി എത്തിയ കവിക്ക് എന്നെ അവിടെ കണ്ടപ്പോൾ എന്തു പറ്റിയെന്നറിഞ്ഞില്ല. കവി വിഷമമേതും കൂടാതെ എന്റെ മുല വലിച്ചു കുടിക്കണമെന്നും എന്നെ അവിടെ വെച്ച് അപ്പോൾ തന്നെ മതിവരുവോളം ഭോഗിക്കണമെന്നും പ്രഖ്യാപിച്ചു. മുല കുടിച്ച് കുടിച്ച് നറും പാൽ പോലെ ഒരു കവിതയുണരുമെന്നാണ് അയ്യപ്പകവി കൂക്കിവിളിച്ചത്. അമ്പേ തളർന്ന് നാണം കെട്ടുപോയ എന്റെ
ചുരക്കുന്ന മാറിടത്തിൽ കൈയമർത്താനും പാഡുവെച്ച ബ്രാ ഇട്ട് ഈ നറും പാലിനെ ഒളിപ്പിക്കണതെന്തിനു എന്ന് ചോദിക്കാനും കവി മുതിർന്നു.
എനിക്ക് മരിക്കണമെന്ന് തോന്നി. നാലാം നിലയിലെ ക്ലാസ് റൂമിൽ നിന്ന് കീഴോട്ട് ചാടണമെന്ന് തോന്നി. എന്നെ ഗർഭം ധരിപ്പിച്ചയാൾ കവിക്ക് ഒരു അമ്പതു രൂപയും നൽകി അയാളെ പറഞ്ഞുവിട്ടുവെങ്കിലും കവി എന്നെ മറന്നില്ല. ചെകിട്ടത്തടിക്ക് പകരം അമ്പതു രൂപ കിട്ടിയപ്പോൾ കവി കൂടുതൽ ഉത്തേജിതനായി. അങ്ങനെ കവി
വീണ്ടും വന്നു.
അപ്പോൾ ഞാൻ അടുക്കളയിലിരുന്നു തേങ്ങാ ചിരകുകയായിരുന്നു. കവി വെള്ളം കുടിക്കാൻ വന്നപ്പോഴാണ് കുനിഞ്ഞിരുന്നു തേങ്ങാ ചിരകുന്ന എന്നെ കണ്ടത്. ആ നിമിഷമാണ് പാലേരി മാണിക്യത്തിലെ ചീരുവിന്റെ തുടയിലേപ്പോലെ ഒരു മൂന്നുനഖപ്പാട് എന്റെ തുടയിലും തെളിഞ്ഞത്. കാമം ആ മനുഷ്യനെ ഭ്രാന്തനാക്കിയിരുന്നു. ആ നീറ്റലും ഞാൻ സഹിച്ച അപമാനവും ഈ ജന്മത്ത് എന്നെ വിട്ടു പോവില്ല
കവി അയ്യപ്പനോട് യാതൊരു ബഹുമാനവും എനിക്ക് തോന്നീട്ടില്ല. എല്ലാവരും കവിയെ ആഘോഷിക്കുമ്പോൾ ഞാൻ എന്നും മൗനിയായിരുന്നു. കള്ളുകുടിയും അലഞ്ഞുതിരിയലും പെൺകൂട്ടുകാരും വിപ്ലവവും അരാജകത്വവും എന്നൊക്കെ പറഞ്ഞറിയുമ്പോഴും എനിക്ക് ആദരവൊന്നും തോന്നീട്ടില്ല...